MOONLIGHT IV ( മാലാഖയുടെ കാമുകൻ) 931

 

“ഓക്കേ.. നൂറ് ശതമാനം ഓക്കേ.. നമ്മൾ മോശക്കാർ അല്ല എന്ന് എൽഫുകൾക്ക് കാണിച്ച് കൊടുക്കണം.. എങ്ങനെ എങ്കിലും അവർക്ക് ആ മൂൺലൈറ്റിനെ കണ്ടു പിടിക്കാൻ പറ്റിയാൽ അവരുടെ ലോകം രക്ഷപെടുമായിരിക്കും..”

 

എല്ലാവരും ഒരുമിച്ചാണ് പറഞ്ഞത്..

 

“പക്ഷെ ഒരു കുഴപ്പം ഉണ്ട് ജെയിംസ്..”

 

“എന്താണ് അത്..?”

 

എല്ലാവരും ജൂഹിയെ നോക്കി..

 

“ആ സ്പേസ് ഷിപ്പ്.. നമ്മൾ അല്ലാതെ മറ്റാരെങ്കിലും അതിന് പുറകെ ഉണ്ട് എങ്കിലോ..? അവർ അന്വേഷിച്ചു വന്നു അത് കണ്ടാൽ നമ്മുടെ പ്ലാൻ പൊളിയും..”

 

ആ ചോദ്യം എല്ലാവരെയും കുഴപ്പിച്ചു.. 

 

“ശരിയാണ്.. അപ്പോൾ എല്ലാം പൊളിയും..”

 

ഒലിവർ നിരാശയോടെ പറഞ്ഞപ്പോൾ ജെയിംസ് ആലോചനയിൽ ആയിരുന്നു..

 

“ഈ ഷിപ്പ് ഇംഗ്ലീഷ് വാക്കുകൾ അനുസരിക്കുന്നുണ്ട്.. അല്ലെങ്കിൽ ജൂഹി പറഞ്ഞ കാര്യം വച്ചല്ലേ അതിന്റെ ഡെസ്റ്റിനേഷനിലേക്ക് നമ്മളെ എത്തിച്ചത്..?”

 

“അതുകൊണ്ട്..?”

 

“ഇതിന് എല്ലാ സാറ്റലൈറ്റും വെട്ടിച്ചു ആരുടെയും കണ്ണിൽ പെടാതെ ഭൂമിയിൽ എത്തണം എങ്കിൽ ഇതിന് ഒരു സ്റ്റെൽത്ത് മോഡ് ഉണ്ടാകണം..

 

അതായത് നമ്മൾ ഈ വസ്തു ഇവിടെ ഉണ്ട് എന്നറിഞ്ഞത് പരിചയം ഇല്ലാത്ത എനർജി ഫ്ലോ കണ്ടിട്ട് ആണ്.. അതൊന്നും ഇല്ലാതെ മറഞ്ഞിരിക്കാൻ ഇതിൽ ഒരു ടെക് അതിൽ ഉണ്ടെങ്കിൽ..?”

 

“വൗ.. ബുദ്ധിമാൻ ആണ് ജെയിംസ് നിങ്ങൾ..”

 

ജൂഹി അത് പറഞ്ഞപ്പോൾ അയാൾ ചിരിച്ചു..

 

“വാ.. ഇതില് ജൂഹിയുടെ സഹായം ആണ് വേണ്ടത്. എങ്ങനെയോ അവളുടെ സ്വരം ഇതിൽ ഡീറ്റെക്റ്റ് ചെയ്യുന്നുണ്ട്..”

 

ജെയിംസ് എഴുന്നേറ്റ് നടന്നപ്പോൾ അവർ അനുഗമിച്ചു.. ഷിപ്പിന്റെ അടുത്ത് എത്തിയപ്പോൾ അത് ഇടക്ക് ഇടക്ക് നീല വെളിച്ചം പുറപ്പെടുവിക്കുന്നുണ്ട്..

27 Comments

Comments are closed.