MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“അതിലേക്ക് കയറിയാൽ നിങ്ങൾ അവിടെ എത്തും ജെയിംസ്.. ഷിപ്പ് തുറന്ന് അതിൽ കയറി കാത്തിരിക്കുക..”

 

ഓർക്കിഡ് അത് പറഞ്ഞു ജൂഹിയെ കൈ പിടിച്ചു ആ വെളിച്ചത്തിലേക്ക് തള്ളി വിട്ടു.. അവൾ എവിടേക്കോ മറഞ്ഞപ്പോൾ ജെയിംസ് പുറകെ കയറി.. എമ്മ, ഒലിവർ, ആലിസ്, ജാക്ക് എന്നിവരും അതിലേക്ക് കയറി മറഞ്ഞപ്പോൾ വെളിച്ചം നിലച്ചു..

 

അവർ പോയപ്പോൾ ഓർക്കിഡ് തിരിഞ്ഞു മീനാക്ഷിയെ ഒന്ന് നോക്കി..

 

അവൾ ഒന്ന് പുഞ്ചിരിച്ചു..

 

  • ••

 

ജൂഹി ഇറങ്ങിയത് കൊടും തണുപ്പിലേക്ക് ആണ്…അവൾ നിന്ന് വിറച്ചു കൊണ്ട് ചുറ്റും നോക്കി.. പരിചയം ഉള്ള സ്ഥലം…

 

“അന്റാർട്ടിക്ക..!”

 

അവൾ അത്ഭുധത്തോടെ ചുറ്റും നോക്കി.. അവർ എവിടെയാണോ ഷിപ്പ് ഒളിപ്പിച്ചു വച്ചത് അവിടേക്ക് തന്നെയാണ് അവർ വന്നത്..

 

പുറകെ എല്ലാവരും അവിടേക്ക് വന്നു അതിശയത്തോടെ പരസ്പരം നോക്കി… എല്ലാവർക്കും നന്നായി തണുക്കുന്നുണ്ടായിരുന്നു..

 

“ഇതെന്ത് മാജിക്‌..? എത്ര നിമിഷ നേരം കൊണ്ട് നമ്മൾ ഇവിടെ എത്തി..!”

 

അവർ അത്ഭുധത്തോടെ പരസ്പരം പറഞ്ഞു.. 

 

“ജൂഹി.. ഷിപ്പ് ഇവിടെ അല്ലെ..?”

 

ജെയിംസ് പെട്ടെന്ന് അത് കൈ കൊണ്ട് തപ്പി നോക്കി.. അയാളുടെ നെറ്റി ചുളിഞ്ഞു..

 

“അത് കാണുന്നില്ലല്ലോ…!”

 

“കാണുന്നില്ലേ..?”

 

ജെയിംസ് അത് പറഞ്ഞപ്പോൾ അവർ വേവലാതിയോടെ അവിടെ കൈ എത്തിച്ചു തപ്പി നോക്കി.. സ്പേസ് ഷിപ്പ് അവിടെ ഇല്ലായിരുന്നു..

തുടരും

27 Comments

Comments are closed.