MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“മൂൺ ലൈറ്റ് എവിടെ ഉണ്ടെന്ന് കണ്ടെത്തണം.. അതാണ് നമ്മുടെ ഏറ്റവും ആദ്യത്തെ സ്റ്റെപ്..

 

ജൂൺ ഇവിടെ ഇല്ലാത്ത ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് മറ്റൊരു മന്ത്രവാദിനിയുടെ സഹായം വേണ്ടി വരും.. നിലവിൽ അങ്ങനെ ഒരാൾ ഉള്ളത് ഹിമാലയത്തിൽ ആണ്…അവിടേക്ക് രണ്ടുപേർ പോകണം.. മീനാക്ഷി അർച്ചന.. നിങ്ങൾ പോയാൽ മതി.. 

 

ജൂഹി ജെയിംസ് ആൻഡ് ടീം.. നിങ്ങൾ പോകേണ്ടത് എവിടെ ആണോ ആ സ്പേസ് ഷിപ് നിങ്ങൾ കണ്ടത് അവിടേക്ക് ആണ്….

 

മെറിൻ ലിസ.. നിങ്ങൾ രണ്ടുപേരും നിലവിൽ സംശയത്തിന്റെ നിഴലിൽ ആണ്.. തൽക്കാലം നിങ്ങളുടെ ജോലി തുടരണം.. തൽക്കാലം മാത്രം.. ഇനിയും ജോലിയിൽ നിന്നും വിട്ടു നിന്നാൽ അത് വലിയ കുഴപ്പങ്ങളിലേക്ക് നയിക്കും.. എല്ലാവർക്കും മനസ്സിലായില്ലേ..?”

 

ഓർക്കിഡ് ചോദിച്ചപ്പോൾ എല്ലാവരും തല കുലുക്കി.. ജെയിംസും അവരും സംശയത്തോടെ ആണെങ്കിലും സമ്മതിച്ചു.. 

 

“ഇതൊരു വല്ലാത്ത സാഹചര്യം ആണ്… ആ സാഹചര്യം ആണ് അവർ മുതൽ എടുത്തത്.. നമ്മൾ മാത്രമേ ഉള്ളു.. എനിക്ക് പോലും എന്റെ ലോകം വിട്ടു പോകാൻ ഉള്ള അവകാശം നിലവിൽ ഇല്ല..”

 

ഓർക്കിഡ് അത് പറഞ്ഞപ്പോൾ സത്യത്തിൽ അവർക്ക് അത് എന്താണ് എന്ന് മനസിലായില്ല..

 

“അതിനെപ്പറ്റി കൂടുതൽ തൽക്കാലം നിങ്ങൾ അറിയണ്ട.. അവിടെ എത്തി കാത്തു നിൽക്കുക..”

 

ഓർക്കിഡ് അത് പറഞ്ഞപ്പോൾ വീണ്ടും സംശയത്തോടെ ആണെങ്കിലും അവർ തല കുലുക്കി..

 

“ആൽഹ മോറ എമ്മേ ന്യാക്കി…!”

 

ഓർക്കിഡ് അവളുടെ സ്പിയർ നിലത്തേക്ക് ആഞ്ഞു കുത്തി… നിലം ഒന്ന് കുലുങ്ങിയത് പോലെ അവർക്ക് തോന്നി..

 

അവരുടെ മുൻപിൽ ഒരു വെളിച്ചം തെളിഞ്ഞു വന്നപ്പോൾ അവർ പകച്ചു പുറകോട്ട് മാറി..

27 Comments

Comments are closed.