MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

മറ്റൊരു ലോകത്ത് പോയി വരുക എന്ന് പറഞ്ഞാൽ.. അത് ആരും വിശ്വസിക്കണം എന്നില്ല..”

 

ജെയിംസ് അത് പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് അവർക്ക് തോന്നി..

 

“ഇനി ലോകത്തിനെ വിശ്വസിപ്പിക്കണം എന്നാണ് എങ്കിൽ അതാ.. അത് മാത്രം മതി..”

 

ജെയിംസ് കുറച്ചു മാറി നിലത്ത് ഉറച്ചു നിൽക്കുന്ന ആ സ്പേസ് ഷിപ്പിനെ ചൂണ്ടി കാണിച്ചു..

 

“അതൊരു കൃതിരിൻ ഷിപ് അങ്ങനെ എന്തോ അല്ലെ പറഞ്ഞത്..? എന്താണ് അത് എന്ന് ആർക്കെങ്കിലും അറിയാമോ..?”

 

“ഒരുപക്ഷെ നമ്മളെക്കാൾ.. എൽവിഷ് ജനതയെക്കാൾ അഡ്വാൻസ് ആയ ഒരു കൂട്ടം..? ഇതുപോലെ ഒരു ഷിപ് ഉണ്ടാക്കണം എങ്കിൽ ഒന്ന് ആലോചിച്ചു നോക്ക്..? നമ്മളെ ഇത് വേറെ ഒരു യൂണിവേഴ്സിലേക്ക് ആണ് കൊണ്ടുപോയത്.. മനുഷ്യന് ചിന്തിക്കാൻ പോലും ആകാത്ത ഒരു ടെക്..”

 

ആലിസ് ആണ് അത് പറഞ്ഞത്. 

 

“ആരായാലും.. അവരുടെ സുരക്ഷ നമ്മളുടെ കൂടെ ഉത്തരവാദിത്തം ആണ്.. നമ്മൾ ഒക്കെ നമ്മുടെ രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നവർ ആണ്.. ഇത് നാസക്ക് കൊടുത്താൽ ഒരുപാട് പണം പ്രശസ്തി എല്ലാം നമുക്ക് കിട്ടും..

 

പക്ഷെ  അതിലും മുകളിൽ നമ്മളിൽ ഓരോ ആളുകൾക്കും ഒരു മനുഷ്യത്വം ഇല്ലേ..? എൽവിഷ് പെണ്ണ് പറഞ്ഞത് മനുഷ്യർ അവരെ ദ്രോഹിച്ചിട്ടുണ്ട് എന്നല്ലേ..?

അപ്പോൾ നമ്മൾ അവരെ ദ്രോഹിക്കാൻ വന്നവർ അല്ല എന്നും എല്ലാ മനുഷ്യരും ഒരുപോലെ അല്ല എന്നും കാണിച്ച് കൊടുക്കേണ്ടത് നമ്മുടെ ചുമതല അല്ലെ..?”

 

“അതെ..”

 

ജെയിംസ് പറഞ്ഞതിനോട് എല്ലാവരും യോജിച്ചു..

 

“എന്നാൽ നമ്മൾ ഇത് ആരോടും പറയുന്നില്ല. നമ്മൾ ഇവിടെ വന്നു എന്നാൽ ഒന്നും കണ്ടില്ല.. ഇന്ത്യയിലേക്ക് പോകുന്നു.. എന്നിട്ട് നമ്മൾ ആ മീനാക്ഷിയെ കാണുന്നു..? ഓക്കേ..?”

27 Comments

Comments are closed.