MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

ജാക്ക് അത് പറഞ്ഞത് ശരിയാണ് എന്ന് അവർക്ക് തോന്നി.. എന്ത് തീരുമാനം എടുക്കണം എന്നറിയാതെ അവർ കുഴങ്ങി..

 

“ഹേയ്… ഞാൻ ഒന്ന് വന്നോട്ടെ..?”

 

സ്വരം കേട്ടപ്പോൾ അവർ അവിടേക്ക് നോക്കി.. അർച്ചന ആണ്..

 

“വരൂ..”

 

“നിങ്ങളെ ആരെയും എനിക്ക് ഒരുപാട് പരിചയം ഒന്നും ഇല്ല.. പക്ഷെ നിങ്ങളുടെ അവസ്ഥ തന്നെയാണ് എനിക്കും കുറച്ചു നാൾ മുൻപേ ഉണ്ടായിരുന്നത്.. കാണുന്നത് വിശ്വസിക്കണോ അതോ തലച്ചോർ പറയുന്നത് കേൾക്കണോ എന്നുള്ള ഒരു ആശയകുഴപ്പത്തിൽ ഞാൻ ഒരുപാട് നാൾ നടന്നിട്ടുണ്ട്..”

 

അവൾ ഒന്ന് നിർത്തി..

 

“നിങ്ങൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.. മറ്റു ആർക്കും പ്രവേശനം ഇല്ലാത്ത എൽവിഷ് ലോകത്തിൽ പോയി വന്നവർ ആണ് നിങ്ങൾ.. അല്ലെ..? ബാക്കി ഉള്ളതും വിശ്വസിക്കാം.. ഇനി ഒരു തീരുമാനം എടുക്കൂ.. ഇതിൽ നിങ്ങളുടെ സഹായം അനിവാര്യം ആണ്..”

 

അർച്ചന അത് പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി തിരികെ പോയപ്പോൾ ജെയിംസ് എല്ലാവരെയും നോക്കി..

 

“ഞാൻ പുറകോട്ട് ഇല്ല.. നിങ്ങളോ..?”

 

“ഞങ്ങളും…”

 

എല്ലാവരും ഒരുപോലെ ആണ് അത് പറഞ്ഞത്.. അവർ കൈ നീട്ടി എല്ലാവരും ഒരുമിച്ച് കൈ പിടിച്ച് നിന്നു..

 

“എന്ത് വന്നാലും ഒരുമിച്ച് നിൽക്കും..”

 

അവർ അത് പറഞ്ഞ ശേഷം അവർക്ക് നേരെ തിരിഞ്ഞു.. അവർ ഇങ്ങോട്ട് നോക്കി നിൽക്കുക ആയിരുന്നു..

 

“ഞങ്ങൾ ഉണ്ട്.. എന്തായാലും ഞങ്ങൾ ആ ലോകത്തിൽ പോയി തിരിച്ചു വന്നവർ ആണ്.. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റും എങ്കിൽ ഞങ്ങൾ അത് ചെയ്യും.. വാക്ക്..”

 

ജെയിംസ് അത് പറഞ്ഞപ്പോൾ ഓർക്കിഡ് പുഞ്ചിരിച്ചു.. അവൾക്ക് അവരെ വിശ്വാസം ആയി എന്ന് തോന്നി.. അവൾ എന്തോ ആലോചിച്ചു മീനാക്ഷിക്ക് നേരെ തിരിഞ്ഞു..

27 Comments

Comments are closed.