MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

കാര്യങ്ങൾ എളുപ്പം ആകില്ല..”

 

ഓർക്കിഡ് അത് പറഞ്ഞപ്പോൾ ജെയിംസ് തിരിഞ്ഞു അയാളുടെ ടീമിനെ നോക്കി.. എല്ലാവരും സംശയത്തിൽ തന്നെ ആയിരുന്നു..

 

അവർ ഒന്ന് മാറി നിന്നു..

 

“നമ്മൾ പോയാലും ജൂഹിയെ വിടില്ല.. അതെന്താ ജെയിംസ്..?”

 

ആലിസ് അല്പം ആശങ്കയോടെ അവരെ നോക്കി..

 

“അറിയില്ല.. ഒരുപക്ഷെ ഇവൾക്ക് ആ ഭാഷ അറിയുന്നത് കൊണ്ടാകാൻ സാധ്യത ഉണ്ട്.. ശരിക്കും ആരാണ് ഇവരൊക്കെ..?”

 

ജെയിംസ് അവരെ നോക്കി.. മീനാക്ഷി ഓർക്കിഡ് അർച്ചന മെറിൻ ലിസ.. അവർ ഒരുമിച്ച് നിന്ന് എന്തോ ആലോചനകളിൽ ആണ്..

 

“ആരാണ് ഇവർ.. നമ്മൾ ഒരുപാട് നാൾ ആയി നാസയിൽ ജോലി ചെയ്തിട്ടും അതിന്റെ ഇരട്ടി അറിവ് ഇവർക്ക് ഉണ്ടെന്ന് തോന്നുന്നു.. എൽവിഷ് ക്വീൻ പറഞ്ഞ ആളുകളിൽ പെട്ടവർ ആണോ ഇത്..? എനിക്ക് അങ്ങനെ ഒരു സംശയം..”

27 Comments

Comments are closed.