MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

മീനാക്ഷി പെട്ടെന്ന് തിരിഞ്ഞു ജെയിംസിനെ നോക്കി ചോദിച്ചു..

 

“അതെ മീനാക്ഷി.. പക്ഷെ ഇതാരാണ്..? എങ്ങനെ നിങ്ങൾ ഒക്കെ..? നിങ്ങൾ എന്താണ് പറയുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല…”

 

അയാൾ വല്ലാത്ത ആശയകുഴപ്പത്തോടെ ചോദിച്ചു..

 

“ജെയിംസ്.. ഈ ലോകത്ത് നമ്മൾ മാത്രം അല്ല ഉള്ളത്.. ഒരുപാട് ലോകങ്ങളിൽ ജീവൻ ഉണ്ട്.. വ്യത്യസ്ത മനുഷ്യർ ഉണ്ട്.. അതിൽ ഒരു ലോകത്തെ രാജകുമാരി ആണ് ഇത്.. വണ്ടർ  വേൾഡ്  എന്ന ലോകത്തെ പ്രിൻസസ്സ് ഓർക്കിഡ്..”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ അത്ഭുധത്തോടെ അവളെ നോക്കി..

 

“ഇവർ കൂടാതെ എന്നെ കണ്ട മനുഷ്യർ നിങ്ങൾ മാത്രം ആണ്.. ഈ വാർത്ത അറിയിച്ചതിന് ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.. എനിക്ക് ഒരു ചോദ്യം ഉണ്ട് ജെയിംസ്..”

 

ഓർക്കിഡ് അത് പറഞ്ഞപ്പോൾ ജെയിംസ് ആകാംഷയോടെ നിന്നു..

 

“നിങ്ങൾ ഒരിക്കലും ഇതൊന്നും പുറത്ത് പറയില്ല എന്ന് സത്യം ചെയ്യണം.. കൂടാതെ ഇപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ പോകാം.. ജൂഹി ഒഴികെ..”

 

ഓർക്കിഡ് അത് പറഞ്ഞപ്പോൾ ഞെട്ടിയത് ജൂഹി ആണ്.. എല്ലാവരും അവളെ നോക്കി..

 

“ജൂഹി ഒഴികെ ബാക്കി ഉള്ളവർക്ക് ഇപ്പോൾ വേണമെങ്കിൽ പോകാം.. പോയി നിങ്ങളുടെ ജീവിതം നയിക്കാം.. പക്ഷെ നിങ്ങൾ പോകുന്നില്ല എന്നാണ് തീരുമാനം എങ്കിൽ ഒരുപാട് കടമ്പകൾ നേരിടേണ്ടി വരും..

 

ഒരു ലോകത്തിനെ രക്ഷിക്കാൻ കൂട്ട് നിൽക്കാൻ മനസ്സ് ഉണ്ടെങ്കിൽ ഇവിടെ നിൽക്കൂ.. അല്ലെങ്കിൽ എവിടെയാണ് പോകേണ്ടത് അവിടേക്ക് എത്തിക്കാം.. ആലോചിക്കൂ.. പക്ഷെ ഒരു കാര്യം കൂടി..?”

 

അവൾ ഒന്ന് കൂടെ പറഞ്ഞു നിർത്തി..

 

“ഇത് ഒരു മരണക്കളി ആണ്.. അത് കൊണ്ട് ആരുടേയും ജീവൻ സുരക്ഷിതം ആണെന്ന് പറയാൻ ആകില്ല.. നിങ്ങൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ അതി ശക്തന്മാർ ആയ ചുവന്ന നിറമുള്ള മനുഷ്യനോട്‌ സദൃശ്യം ഉള്ള ജീവികൾ ആണ് എൽവിഷ് ലോകം കൈ അടക്കിയത്..0

27 Comments

Comments are closed.