MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“ആദ്യം മൂൺലൈറ്റ് ജീവനോടെ ഉണ്ടോ എന്നുള്ളത് ആണ് അന്വേഷിക്കേണ്ടത്..”

 

ഓർക്കിഡ് അത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആയിരുന്നു.. 

 

“അതിന് മാർഗ്ഗം ഇല്ലേ..?”

 

മെറിൻ ഓർക്കിഡിനെ നോക്കിയപ്പോൾ അവൾ തലയാട്ടി.. 

 

അവൾ അല്പം മാറി നിന്ന ശേഷം അവളുടെ സ്പിയർ നിലത്തേക്ക് ഒന്ന് ആഞ്ഞു കുത്തി.. കൈകളിൽ സ്പ്രിംഗ് പോലെ മിന്നൽ പിണരുകൾ തെളിഞ്ഞപ്പോൾ അവളുടെ തലയിലെ കിരീടം ഒന്ന് പ്രകാശിച്ചു.. അവൾ അല്പ നേരം അങ്ങനെ നിന്നു.. 

 

“അവൾ തടവിൽ ആണ്..”

 

പെട്ടെന്ന് കണ്ണ് തുറന്ന ഓർക്കിഡ് അത് പറഞ്ഞപ്പോൾ എല്ലാവരും അതിശയത്തോടെ അവളെ നോക്കി..

 

“തടവിലോ..? ഒരു എൽവിഷ് പ്രിൻസസിനെ തടവിൽ ആക്കാൻ മാത്രം ശക്തി ആർക്കാണ് ഇവിടെ ഉള്ളത്…?”

 

മീനാക്ഷി സംശയത്തോടെ അവളെ നോക്കി..

 

“അറിയില്ല.. എനിക്ക് സ്ഥാലം കാണാൻ പറ്റുന്നില്ല.. പക്ഷെ അവൾ ബന്ധിത ആണ്.. അത് മാത്രം ഞാൻ കണ്ടു… നമ്മൾ അറിയാത്ത ആരോ ഇവിടെ ഉണ്ട്.. അതും ഈ സാഹചര്യത്തിൽ..?”

 

ഓർക്കിഡ് ആകുലതയോടെ അത് പറഞ്ഞപ്പോൾ മീനാക്ഷിയും കൂട്ടരും അതെ ആശയകുഴപ്പത്തിൽ തന്നെ ആയിരുന്നു.. 

 

ഇതൊക്കെ കേട്ട് ജെയിംസും കൂട്ടരും ഏത് വിശ്വസിക്കണം എന്ന് കരുതി നിൽക്കുക ആയിരുന്നു..

 

കണ്ണിന് മുൻപിൽ നടക്കുന്നത് ഒരു നാടകം ആണോ എന്ന് പോലും അയാൾക്ക് തോന്നി.. അവർ എന്താ പറയുന്നത് എന്ന് പോലും മനസ്സിലാകാത്ത അവസ്ഥ.. 

 

“വിശ്വാസം വരുന്നില്ല അല്ലെ..? സാരമില്ല.. പക്ഷെ വിശ്വസിച്ചേ തീരു.. നിങ്ങൾ തന്നെയാണ് എൽവിഷ് ലോകത്ത് പോയി വന്നത്.. അല്ലെ ജെയിംസ്..?”

27 Comments

Comments are closed.