MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“ആരാ അത്…”

 

ജൂഹിയും കൂട്ടരും അവളെ കണ്ടപ്പോൾ ഒന്ന് ഭയന്നു.. അവളുടെ പുറകിൽ ഒരു ഇടത്തരം മരത്തിന്റെ പൊക്കം ഉള്ള വെളുത്ത ചില്ലി കൊമ്പുകൾ ഉള്ള ഒരു വെളുത്ത മാൻ നിന്നിരുന്നു.. ആ മാൻ അവരെ നോക്കിയപ്പോൾ അതിന്റെ നീല കണ്ണുകൾ കണ്ട് അവർ ഒന്ന് ഭയന്നു.. 

 

സിനിമകളിൽ പോലും കാണാത്ത തരം ഒരു മാൻ.. എന്തോ ഒരു പേടി തോന്നി അവർക്ക്..

 

“പ്രിൻസസ്സ് ഓർക്കിഡ്..”

 

അവൾ അടുത്തേക്ക് വന്നപ്പോൾ മീനാക്ഷിയും കൂട്ടരും അഭിവാദ്യം ചെയ്തു… അവൾ തിരിച്ചും.. അവർ തമ്മിൽ നല്ല പരിചയം ഉണ്ടെന്ന് ജൂഹിക്ക് മനസ്സിലായി.. 

 

“ഇവർ ആണോ അത്..?”

 

ഓർക്കിഡ് അവരെ നോക്കി ചോദിച്ചു.. മീനാക്ഷി തലകുലുക്കിയപ്പോൾ ഓർക്കിഡ് ജൂഹിയുടെ അടുത്തേക്ക് ആണ് വന്നത്.. ജൂഹി രണ്ട് അടി പുറകോട്ട് മാറി.. അവളുടെ ആ വല്ലാത്ത സൗന്ദര്യവും അവളുടെ ഭാവങ്ങളും ജൂഹിയെ കുഴപ്പിച്ചിരുന്നു.. 

 

“പേടിക്കണ്ട..”

 

മീനാക്ഷി ജൂഹിയുടെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവൾക്ക് കുറച്ചു ധൈര്യം തോന്നി..

 

ജൂഹി ഓർക്കിഡിനെ നോക്കി.. ഗൗരവത്തിൽ ആണ്.. അതൊരു ദേവത ആണെന്ന് അവൾക്ക് തോന്നി.. കണ്ണിൽ നോക്കാൻ പ്രയാസം തോന്നുന്നു..

 

ഓർക്കിഡ് ഒരു നിമിഷം ജൂഹിയെ നോക്കി നിന്നു.. അവൾ കൈ നീട്ടി ചൂണ്ട് വിരൽ വച്ചു ജൂഹിയുടെ നെറ്റിയിൽ ഒന്ന് അമർത്തി.. ഒരു ഇളം ചൂട് ദേഹത്തേക്ക് കയറിയത് പോലെ ജൂഹിക്ക് തോന്നി..

 

ഓർക്കിഡിന്റെ കണ്ണുകളിൽ അവർക്ക് മനസ്സിലാകാത്ത എന്തോ ഒരു ഭാവം നിറഞ്ഞു.. അവൾ തിരിഞ്ഞു മീനാക്ഷിയെ നോക്കി.. അവളിലും ഒരു പുഞ്ചിരി വിടർന്നു.. 

27 Comments

Comments are closed.