MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

ഇനി എമ്മ പറഞ്ഞത് പോലെ ആണോ എന്ന് വരെ ജൂഹിക്ക് തോന്നി.. 

 

മുൻപിൽ ഒരു കയറ്റം കണ്ടപ്പോൾ മെറിൻ വണ്ടി ശക്തമായി മുൻപോട്ട് വിട്ടു… കുറച്ചു കയറിയ വണ്ടി കയറ്റം കയറാതെ അവിടെ നിന്നപ്പോൾ ഇറങ്ങണോ എന്ന് ജെയിംസ് സംശയിച്ചു.. പെട്ടെന്ന് വണ്ടി മുന്നോട്ട് നീങ്ങി.. 

 

പുറകിൽ എന്തോ സ്വരം കേട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി..

 

“എനിക്ക് പ്രാന്ത് ആണോ..? അതോ നിങ്ങൾ ഒക്കെ ഇത് കാണുന്നുണ്ടോ..?”

 

അയാൾ അവരെ നോക്കിയപ്പോൾ അവരും അത് കണ്ട് കണ്ണിനെ വിശ്വസിക്കണമോ എന്നുള്ള രീതിയിൽ ആയിരുന്നു..

 

രണ്ട് കൂറ്റൻ കാട്ടു പോത്തുകൾ പുറകിൽ നിന്നും വണ്ടിയെ തള്ളി കയറ്റം കയറ്റുന്നു.. വണ്ടി മുകളിൽ എത്തിയപ്പോൾ അവർ രണ്ട് വശത്തേക്ക് ഓടി പോയി.. കുറച്ചു കൂടെ മുൻപോട്ട് പോയപ്പോൾ കുതിരകൾ പിരിഞ്ഞു പോയി… എന്താണ് നടക്കുന്നത് എന്നറിയാതെ അവർ ഇരുന്നു.  

 

“നമുക്ക് കാത്തിരിക്കാം..”

 

അവർ അല്പം കാത്തിരുന്നപ്പോൾ ദൂരെ നിന്നും ഒരു ജീവിയുടെ കരച്ചിൽ കേട്ടു..

 

“ഓക്കേ ഇട്സ് ടൈം.. വാ..”

 

മെറിനും മീനാക്ഷിയും പുറത്തേക്ക് ഇറങ്ങി.. ബാക്കി എല്ലാവരും പുറകെ ഇറങ്ങിയപ്പോൾ മീനാക്ഷി മുൻപേ നടന്നു.. നൂറ് അടി മുൻപോട്ട് നടന്നപ്പോൾ അവർ ഒരു പാറയുടെ മുകളിൽ എത്തി.. 

 

“അതാ അവിടെ..”

 

ലിസ ഒരു ഉയർന്ന സ്ഥലത്തേക്ക് കൈ ചൂണ്ടിയപ്പോൾ എല്ലാവരും ഒരുമിച്ചാണ് അവിടേക്ക് നോക്കിയത്..

 

വെട്ടി തിളങ്ങുന്ന കിരീടം ധരിച്ച നീല നിറമുള്ള മുടിയുള്ള ഒഴുകുന്നത് പോലെ ഉള്ള ഒരു നീളൻ വേഷം ധരിച്ച സുന്ദരികളിൽ സുന്ദരി ആയ ഒരു യുവതി ഒരു വലിയ സ്പിയർ നിലത്ത് കുത്തി പിടിച്ച് അവരെ നോക്കി നിന്നിരുന്നു..

 

പ്രിൻസസ്സ് ഓർക്കിഡ്…

27 Comments

Comments are closed.