MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“ഇനി നമ്മളെ കൊണ്ടുപോയി കൊല്ലാൻ ആണോ..?”

 

എമ്മ ജൂഹിയുടെ ചെവിയിൽ ചോദിച്ചപ്പോൾ അവൾ എമ്മയെ ഒന്ന് ഇരുത്തി നോക്കി..

 

മെറിൻ ആണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത്.. മീനാക്ഷി ഡ്രൈവിംഗ് സീറ്റിന്റെ അടുത്തായി മുൻപിലും.. ബാക്കി എല്ലാവരും അതിന് പുറകിൽ ആയി ഇരുന്നു.

 

മെറിൻ വണ്ടി എടുത്തു. അത് ടൌൺ വിട്ടു നല്ല വേഗതയിൽ കുതിക്കാൻ തുടങ്ങി..

 

“മീനു..?”

 

മെറിൻ മീനുവിനെ വിളിക്കുന്നത് ജൂഹി ശ്രദ്ധിച്ചു.. അവൾ കയ്യിൽ ഇരുന്ന വളയിൽ പിടിച്ച് കണ്ണുകൾ അടച്ചപ്പോൾ ആ വള വെട്ടി തിളങ്ങുന്നത് ജൂഹി കണ്ടു..

 

“ഞാൻ സ്വപ്നത്തിൽ ആണോ..?”

 

അവൾ സ്വയം ചോദിച്ചപ്പോൾ മീനാക്ഷി ഒന്ന് തിരിഞ്ഞ് അവളെ നോക്കി. ജൂഹിക്ക് പേടിയാണ് തോന്നിയത്…

 

വണ്ടി ആൾ ഇല്ലാത്ത ഒരു റോഡിൽ എത്തി മുൻപോട്ട് പോകാൻ ആരംഭിച്ചു..

 

“ലുക്ക്‌ ജെയിംസ്..?”

 

ആലിസ് കൈ ചൂണ്ടി.. വണ്ടിക്ക് മുൻപേ ഓടുന്ന രണ്ട് തൂവെള്ള കുതിരകൾ.. അവർക്ക് അത് കണ്ടപ്പോൾ അതിശയം തോന്നി..

 

“മൈ ഗോഡ്.. കുറെ എണ്ണം ഉണ്ട്..”

 

എമ്മ അത് പറഞ്ഞപ്പോൾ ആണ് വണ്ടിയുടെ വശങ്ങളിലും പുറകിലും കുതിരകളെ അവർ കണ്ടത്.. എല്ലാം വെളുത്ത നിറം ആണ്.. 

 

“ഇട്സ് ഓക്കേ ഗയ്‌സ്..”

 

ലിസ അവരെ നോക്കി പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി. മുൻപേ പോയ കുതിരകൾ റോഡ് വിട്ട് പച്ച പുല്ല് വിരിച്ചു കിടക്കുന്ന ഒരിടത്തേക്ക് കയറി.. വശത്തും പുറകിലും അപ്പോഴും കുതിരകൾ ഉണ്ടായിരുന്നു..

 

റോഡ് ഇല്ലാത്ത സ്ഥലത്ത് കൂടെ വണ്ടി ചാടി ചാടി എവിടേക്കോ പോയപ്പോൾ അവർക്ക് ഭയം ആണ് തോന്നിയത്.. ഇവരുടെ കൂടെ വരണ്ടായിരുന്നു എന്ന് വരെ തോന്നിയ നിമിഷങ്ങൾ..

27 Comments

Comments are closed.