MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ ആരും ഒന്നും മിണ്ടിയില്ല. അധിക നേരം കഴിഞ്ഞില്ല അതിന് മുൻപേ മെറിൻ തോമസും ലിസയും ഡോർ കടന്ന് വന്നപ്പോൾ അവർ എഴുന്നേറ്റ് നിന്നു..

 

“പ്ലീസ്.. ഇരിക്കു..”

 

അവൾ അത് പറഞ്ഞപ്പോൾ അവർ ഇരുന്നു.. മെറിൻ ഹാറ്റ് അഴിച്ചു മാറ്റി അവർക്ക് ഒപ്പം ഇരുന്നു..

 

“നിങ്ങൾ കണ്ടിരുന്നോ വയലിനെ”

 

ലിസയാണ് അത് ചോദിച്ചത്.. അവർ തല കുലുക്കി.. ലിസക്ക് നല്ല സങ്കടം ഉല്ലത് ആയി കാണാമായിരുന്നു.. അവരും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.. 

 

അകത്ത് നിന്നും വന്ന മീനാക്ഷി പെട്ടെന്ന് മെറിന്റെ ചെവിയിൽ എന്തോ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു..

 

“ലിസ… വേഷം മാറിക്കോളു.. നിങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും വേണോ..? ഫ്രഷ് ആകേണ്ടവർ ആ റൂമിലേക്ക് ചെന്നോളൂ..”

 

മെറിൻ അത് പറഞ്ഞപ്പോൾ സ്ത്രീകൾ എല്ലാം ആ റൂമിലേക്ക് ചെന്നു.. ആണുങ്ങൾ അവിടെ തന്നെ ഇരുന്നു..

 

മീനാക്ഷിയും അർച്ചനയും വളരെ പെട്ടെന്ന് ആണ് വേഷം മാറി വന്നത്.. മെറിനും ലിസയും കൂടെ വന്നപ്പോൾ എല്ലാവരും പോകാൻ തയാറായി..

 

എവിടേക്ക് ആണെന്ന് ഒന്നും ആർക്കും അറിയില്ലായിരുന്നു. ജൂഹിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതൊന്നും തീർക്കാൻ പറ്റിയ സമയം അല്ല ഇതെന്ന് അവൾക്ക് അറിയാം..

 

അവർ വേഗം തന്നെ താഴേക്ക് എത്തി..

 

“അത് നിങ്ങൾ വന്ന വണ്ടി ആണോ..?”

 

മെറിൻ ജെയിംസിനെ നോക്കി.. അയാൾ തല കുലുക്കി.. ഒരു ഫോഴ്‌സ് ട്രാവലർ ആയിരുന്നു അത്.. 

 

“എന്നാൽ അതിൽ പോകാം.. നമ്മൾ ആളുകൾ കൂടുതൽ ഉണ്ട്..”

 

മെറിൻ അത് പറഞ്ഞതോടെ അവർ എല്ലാവരും സമ്മതത്തോടെ വണ്ടിയിൽ കയറി.. എവിടേക്ക് എന്നൊന്നും അറിയില്ല..

27 Comments

Comments are closed.