MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

ജെയിംസ് അത് പറഞ്ഞപ്പോൾ മീനാക്ഷി അയാളെ ഒന്ന് നോക്കി..

 

“തൽക്കാലം നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം.. ഇനി നിങ്ങൾ അറിയുന്ന ഒരു കാര്യവും പുറത്ത് പറയരുത്.. ചെയ്യില്ല എന്നൊരു വിശ്വാസം ഉണ്ട്.. എന്നിരുന്നാലും ഒന്ന് കൂടെ ഓർമിപ്പിക്കുന്നു..”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ എല്ലാവരും തലയാട്ടി..

 

“എന്ത് ചെയ്യും മീനു..? ഏട്ടനും ഇല്ലല്ലോ ഇവിടെ.. ആരും ഇല്ല.. എന്ത് ചെയ്യും..?”

 

അർച്ചന അവളെ നോക്കിയപ്പോൾ അവളും ആശയകുഴപ്പത്തിൽ ആണ് എന്ന് അവർക്ക് തോന്നി..

 

“ആദ്യം ചേച്ചിയോട് പറയാം..”

 

മീനാക്ഷി അതും പറഞ്ഞു ഫോൺ എടുത്ത് അകത്തേക്ക് പോയപ്പോൾ അവർ എല്ലാവരും പരസ്പരം ഒന്ന് നോക്കി..

 

“ഇവർക്ക് എല്ലാം അറിയാം.. അപ്പോൾ ആ എൽഫ് ഇവളുടെ പേര് പറഞ്ഞത് വെറുതെ അല്ല.. ഒരു സാധാരണ യുവതിയുടെ പേര് എങ്ങനെ എൽവിഷ് ലോകത്ത് എത്തും..? ഷി ഈസ്‌ സമ്തിങ് സ്പെഷ്യൽ മാൻ.. അവളുടെ കണ്ണുകൾ കണ്ടില്ലേ..?”

 

ജാക്ക് അത് പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് അവർക്ക് അറിയാമായിരുന്നു.. അവളുടെ കണ്ണിൽ എന്തോ പ്രേതകത ഉണ്ട്..

 

മീനാക്ഷി തിരിച്ചു വന്നു അവരുടെ എതിരെ ഇരുന്നു..

 

“ചേച്ചി ഇപ്പോൾ വരും.. ക്വീൻ വയലിൻ ഇവിടെ വന്നിരുന്നു.. ഒരുപക്ഷെ ഈ ലോകം നശിച്ചു പോകാതെ ഇന്നത്തെ നിലയിൽ ഉണ്ടാകാൻ കാരണം വയലിൻ കൂടെ ആണ്..

 

അവർക്ക് ആപത്തു വന്നാൽ സഹായിക്കാൻ നമുക്ക് ഏത് അറ്റം വരെയും പോകാം.. പക്ഷെ നിലവിൽ ഞാനും അർച്ചുവും അല്ലാതെ വേറെ ആരും ഈ ഭൂമിയിൽ ഇല്ല.. ഒരുപാട് ദൂരെയാണ് അവർ.. എന്നാലും നമുക്ക് പരിഹാരം കാണാം..”

27 Comments

Comments are closed.