MOONLIGHT IV ( മാലാഖയുടെ കാമുകൻ) 930

 

“എൽവിഷ് വേൾഡ്..? അവിടേക്ക് ആർക്കും പ്രവേശനം ഇല്ലല്ലോ.. പിന്നെ നിങ്ങൾ എങ്ങനെ പോയി..?”

 

ആ ചോദ്യം കേട്ടതും എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി.. അപ്പോൾ ഈ മീനാക്ഷിക്ക് ഈ ലോകം എല്ലാം അറിയാം.. ജെയിംസ് ആവേശത്തോടെ ഇരുന്നു..

 

“അത് മൂൺലൈറ്റിന്റെ പേടകം ആണ്.. അതിൽ കയറിയ ഞങ്ങൾ അറിയാതെ പെട്ടു പോയത് ആണ്… അവിടെ എത്തി കാര്യങ്ങൾ അത്ര നല്ലത് അല്ലായിരുന്നു..”

 

ജൂഹി വിശദീകരിക്കാൻ തുടങ്ങി.. 

 

“പറ.. എല്ലാം പറ…”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ ജൂഹി ആദ്യം മുതൽ ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു.. തിരികെ വരാൻ നേരം എൽഫ് പെണ്ണ് മീനാക്ഷിയെ കാണാൻ പറഞ്ഞതും അങ്ങനെ ആണ് വന്നത് എന്നും എല്ലാം..

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മീനാക്ഷി നിറഞ്ഞ കണ്ണുകളോടെ അർച്ചനയെ നോക്കി.. അവൾ കരഞ്ഞുകൊണ്ട് ചാരി നിൽക്കുക ആയിരുന്നു.. അവർക്ക് അറിയാം അന്ന് വയലിൻ ഇല്ലായിരുന്നു എങ്കിൽ അവർ ആരും ജീവനോടെ ഉണ്ടാകില്ല എന്ന്..

 

അവരുടെ ആ പെരുമാറ്റം കണ്ടപ്പോൾ ഇവർക്ക് ആ ലോകവും ആയി ബന്ധം ഉണ്ട് എന്ന് ജെയിംസ് ഉറപ്പിച്ചു.. 

 

“ആ ഷിപ്പ് നിങ്ങൾ കണ്ടപ്പോൾ അതിൽ ആരും ഇല്ലായിരുന്നോ..?”

 

“ഇല്ല.. വന്നപ്പോഴും ഞങ്ങൾ നോക്കി.. ആരും ഇല്ല..”

 

മീനാക്ഷി തല കുനിച്ച് ഇരുന്നു..

 

“മീനാക്ഷി.. നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ അറിയാം.. ഞങ്ങൾ സ്പേസ് റിസേർച് നടത്തുന്നവർ ആണ്.. അതിന്റെ ഒരു ആകാംഷ. കൂടാതെ എൽഫ് ജനതയെ സഹായിക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്..”

27 Comments

Comments are closed.