മുറിയില്‍ രക്തം പടര്‍ന്നിരുന്നു…
ഭദ്ര ധരിച്ചിരുന്ന പാവാട രക്തത്തില്‍ കുതിര്‍ന്നിരുന്നു…
ഭദ്രയുടെ കയ്യിലെ നാഢിമിടിപ്പ് പരിശോധിച്ച ആദിത്യന്‍റെ കണ്ണുകളില്‍ നടുക്കം പടര്‍ന്നു…
”അച്ഛാ…”
പുറത്തിറങ്ങിയ ആദിത്യന്‍ തളര്‍ന്ന കണ്ണുകളോടെ മഹാദേവന്‍ തമ്പുരാനെ നോക്കി…
അദ്ദേഹം വിങ്ങിപ്പൊട്ടി തുടങ്ങിയിരുന്നു…
”അപ്പഴത്തെ കലിയ്ക്ക് ചവിട്ടിപ്പോയതാണ് കുട്ട്യേ… എന്‍റെ കുട്ടി ജീവനോടെയുണ്ടോ കുട്ടാ…” കുറ്റബോധത്തില്‍ നിന്ന് ഉടലെടുത്ത ഒരു നിലവിളി മഹാദേവന്‍ തമ്പുരാനില്‍ നിന്നുണ്ടായി..
ആദിത്യന്‍റെ തല കുനിഞ്ഞു…
ഈ സംഭവം പുറത്തറിഞ്ഞാല്‍ കോവിലകത്തിനുണ്ടാകാവുന്ന ദുഷ്പേരും അതിന്‍റെ ഭവിഷ്യത്തും അവന്‍ ഒരു നിമിഷം കൊണ്ട് മണത്തറിഞ്ഞു…
പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു..
മുറിയിലുളള രക്തം തുടച്ച് മാറ്റപ്പെട്ടു…
ഭദ്രയുടെ രക്തം കലര്‍ന്ന വസ്ത്രം മാറ്റി മറ്റൊന്ന് അണിഞ്ഞു…
ഒരു കൊലപാതകം നടന്ന എല്ലാ ലക്ഷണങ്ങളും ഒരു രാത്രി ഇരുട്ടി വെളുക്കും മുന്‍പ് തുടച്ച് മാറ്റപ്പെട്ടു..
പിറ്റേന്നത്തെ പ്രഭാതം ഉണര്‍ന്നത് ഭദ്രയുടെ മരണവാര്‍ത്തയുമായി ആയിരുന്നു…
കടുത്ത പനി മൂലം അപസ്മാരം കടുത്തുളള മരണം…!!!
ബന്ധുജനങ്ങളും നാട്ടുകാരുമെല്ലാം അങ്ങനെ വിശ്വസിച്ചു…
ഒരാള്‍ ഒഴികെ….
ഭദ്രയുടെ ശവശരീരം ഒരു നോക്ക് കാണാനെത്തിയ നരേന്‍ മഹാദേവന്‍റെ ജ്വലിക്കുന്ന കണ്ണുകള്‍ കണ്ട് ഭയന്നു…
ആദിത്യന്‍റെയും സൂര്യന്‍റെയും ഹര്‍ഷന്‍റെയും കൊന്ന് തിന്നാനുളള കലിയുളള നോട്ടം നേരിടാനാകാതെ നരേന്‍ നടന്നു…
താന്‍ കാരണം എന്തോ അഹിതം കോലോത്ത് സംഭവിച്ചിട്ടുണ്ട്…
അത് അവന് ഊഹിക്കാനും കഴിഞ്ഞു…
പക്ഷെ ഭദ്ര എങ്ങനെ മരിച്ചു എന്നത് ഒരു ചോദ്യചിഹനമായി അവശേഷിച്ചു…
നരേന്‍ കാലുകള്‍ക്ക വേഗം കൂടി…
ഭദ്രയില്ലാത്ത ഈ നാട്ടില്‍ താനും വേണ്ട…
ലക്ഷ്യമില്ലാതെ അവന്‍ നടന്ന് നടന്ന അകന്നു…
ശ്രീനന്ദന ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടു…
ഒരു പിടിവളളിയ്ക്കായി അവള്‍ പുതപ്പില്‍ അമര്‍ത്തിപ്പിടിച്ചു…
”അയ്യോ എന്ത് പറ്റി മേഢം…?” ശ്രീനന്ദനയ്ക്ക് കഴിക്കാന്‍ മരുന്നുമായി എത്തിയ മന്ദാകിനി ഓടി വന്ന് ശ്രീനന്ദനയെ താങ്ങി…
”സാറിനെ വിളിക്കട്ടെ…?” പരിഭ്രമത്തോടെ ശ്രീനന്ദന ചോദിച്ചു…
ശ്വാസം നേരെ എടുക്കുന്നതിനിടയില്‍ വേണ്ട എന്ന് ശ്രീനന്ദന ആംഗ്യം കാണിച്ചു..
മന്ദാകിനി മെല്ലെ ശ്രീനന്ദനയുടെ പുറഭാഗം തടവി കൊടുത്ത്…
മെല്ലെ മെല്ലെ അവളുടെ ശ്വാസഗതി നേരെയായി…
ശ്രീനന്ദനയ്ക്ക് കഴിക്കാനുളള ഗുളികയും വെളളവും നല്‍കിയ ശേഷം മന്ദാകിനി പറഞ്ഞു…
”ഇനി മേഡം റെസ്റ്റെടുത്തോ.. ഇവിടെ നിന്ന് അനക്കരുതെന്നാ സാറ് എന്നോട് പറഞ്ഞത്…”
”ശരി…”
മന്ദാകിനി മറഞ്ഞത് സമ്മതിച്ച് പോയിക്കൊളളാന്‍ ആംഗ്യം കാണിച്ചു…
ശാന്തമായ മനസ്സോടെ നന്ദിത വീണ്ടും കടലാസ്സിലേക്ക് നോക്കി…
അവസാനം എഴുതി നിര്‍ത്തിയ വാചകം കണ്ട് അവളുടെ മനസ്സ് ഉദ്വേഗഭരിതമായി…
”അവന്‍റെ മുളനാമ്പ് നെന്‍റെ വയറ്റില്‍ വളരാന്‍ പാടില്ല്യാ…”
അച്ഛന്‍ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം മരണശേഷം മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്…
എന്ത് വലിയ മഹാപാപമാണ് ഞാന്‍ ചെയ്തതെന്ന് അപ്പോള്‍ എന്‍റെ ആത്മാവ് വിലപിച്ചു…
മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ ലോകത്തെ ഏറ്റവും വലിയ പാതകി ഞാനാവുമായിരുന്നു…
ആ വാചകങ്ങള്‍ മനസ്സിലാക്കാനാകാതെ ശ്രീനന്ദന വീണ്ടും വീണ്ടും വായിച്ചു…
അടിപൊളി
Super
Keep writing