”കുട്ടിയ്ക്ക് വിശപ്പില്ല്യാത്രേ… മുറിയിലുണ്ടേയ്…” പാര്‍വ്വതിദേവി തമ്പുരാട്ടി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു..
”ഭദ്രയ്ക്ക് കുറച്ചീസമായി ഒരു വല്ലായ്കയുണ്ട് ട്ടോ… ആ നരേനേം ഇങ്ങോട്ട് അധികം കാണണില്ല്യാല്ലോ…” ലക്ഷ്മി തന്‍റെ നിരീക്ഷണം വെളിപ്പെടുത്തി…
പാര്‍വ്വതീദേവി തമ്പുരാട്ടി ഒരു ആന്തലോടെ നെഞ്ചില്‍ കൈവച്ചു…
”മോളെ ഇങ്ങ്ട് വിളിക്ക്യാ പാര്‍വ്വത്യേ… അത്താഴം കുറച്ചെങ്കിലും കഴിച്ചിട്ട് കിടന്നാല്‍ മതീന്ന് അറീക്ക്യാ…”
മഹാദേവന്‍ തമ്പുരാന്‍റെ കല്‍പ്പന കേട്ടതും പാര്‍വ്വതീദേവി ഭദ്രയുടെ മുറിയിലേക്ക് നീങ്ങി…
അല്‍പ്പം കഴിഞ്ഞ് ഭദ്രയുമായി പാര്‍വ്വതിദേവി തീന്‍മേശയ്ക്ക് അരികിലെത്തി….
കരുവാളിച്ച മുഖം…
തളര്‍ന്ന കണ്ണുകള്‍ മഞ്ഞിച്ചിരിക്കുന്നു…
”ഇരിക്ക്യാ കുട്ട്യേ…”
അച്ഛന്‍റെ കല്‍പ്പന അനുസരിക്കാതിരിക്കാന്‍ ഭദ്രയ്ക്ക് കഴിഞ്ഞില്ല…
പാല്‍ക്കഞ്ഞി വിളമ്പിയതും ഒരു വിമ്മിഷ്ടത്തോടെ ഭദ്ര കസേരയില്‍ നിന്ന് എഴുന്നേറ്റ് ഓക്കാനിച്ച് കൊണ്ട് ഓടി…
”എന്താ കുട്ട്യേ ഇത്…”
പിറകെ പാര്‍വ്വതീദേവിയും കരഞ്ഞ് കൊണ്ട് ഓടി…
മഹാദേവന്‍റെ തമ്പുരാന്‍റെ കണ്ണുകള്‍ കുറുകി…
”ലക്ഷണം അത്ര ശരിയല്ലല്ലോ അച്ഛാ…”
ഡോക്ടറായ ആദിത്യന്‍ മഹാദേവനോടായി പറഞ്ഞു…
വിരലുകള്‍ കൂട്ടിക്കിഴിച്ച് പാര്‍വ്വതീദേവി ചര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുന്ന ഭദ്രയെ നോക്കി ഒരു അമര്‍ത്തിയ നിലവിളിയോടെ ചോദിച്ചു:
”കുളി തെറ്റിയോടീ അസത്തേയ് നെനക്ക്…”
ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുളള മറുപടി…
കൂടെയുണ്ടായിരുന്ന ലക്ഷ്മി അന്ധാളിച്ച് പോയി…
സര്‍വ്വതും തകര്‍ന്നവളെപ്പോലെ ഇടിവെട്ടേറ്റ് പാര്‍വ്വതീദേവി തമ്പുരാട്ടി നിന്നു പോയി…
ഒരു ഭ്രാന്തിയെ പോലെപാര്‍വ്വതീദേവി അവളെ ഉലച്ച് കൊണ്ട് ചോദിച്ചു:
”പറയെടീ… ആരാ ഇതിന് ഉത്തരവാദി… പറയെടീ…”
പൊട്ടികരച്ചില്‍ അല്ലാതെ വേറൊരു മറുപടിയും ഭദ്രയില്‍ നിന്നുണ്ടായില്ല…
”വേറെ ആരാകും.. ആ നരേന്‍ തന്ന്യ ആകും.. കുറച്ച് നാളായി അവന്‍ മുങ്ങി നടക്കാന്‍ തുടങ്ങിയിട്ട്…” വര്‍ദ്ധിച്ച അമര്‍ഷത്തോടെ ലക്ഷ്മി പറഞ്ഞ് ഒരു ആളനക്കം കേട്ട് തിരിഞ്ഞ് നോക്കിയതും മുന്നില്‍ ജ്വലിച്ച കണ്ണുകളുമായി മഹാദേവന്‍ തമ്പുരാന്‍….
ലക്ഷ്മി ഭയന്ന് വിറച്ച് പോയി…
”ഇറങ്ങ് എല്ലാം…”
മഹാദേവന്‍ തമ്പുരാന്‍റെ കല്‍പ്പന കേട്ട് പാര്‍വ്വതിദേവിയും ലക്ഷ്മിയും ഭയന്ന് മുറിയ്ക്ക് പുറത്തിറങ്ങി…
ആദിത്യനും സൂര്യനും ഹര്‍ഷനും ഓടിയെത്തും മുന്‍പ് വാതില്‍ അടഞ്ഞു…
”എരണംകെട്ടവളേ…”
കോപാന്ധനായ മഹാദേവന്‍ തമ്പുരാന്‍ ഭദ്രയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചു…
ഭദ്രയുടെ കണ്ണുകള്‍ ഭയത്താല്‍ തളളി…
”അവന്‍റെ മുളനാമ്പ് നെന്‍റെ വയറ്റില്‍ വളരാന്‍ പാടില്ല്യാ…”
ഒരു ആക്രോശത്തോടെ മഹാദേവന്‍ തമ്പുരാന്‍റെ മുട്ടുകാല്‍ ഭദ്രയുടെ അടിവയറ്റില്‍ ആഞ്ഞ് പതിച്ചു…
അകത്ത് നിന്നും ഭദ്രയുടെ അമര്‍ത്തിയ ഒരു നിലവിളി കെട്ടു…
ഭിത്തിയില്‍ ചാരിനിന്നിരുന്ന പാര്‍വ്വതീദേവി തമ്പുരാട്ടി വിതുമ്പലോടെ നിലത്തേക്ക് ഊര്‍ന്ന് തറയിലിരുന്നു…
കുറച്ച് നിമിഷങ്ങള്‍…
ഭദ്രയുടെ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു…
കോപമൊഴിഞ്ഞ് കുനിഞ്ഞ ശിരസ്സുമായി കണ്ണീരോടെ മഹാദേവന്‍ തമ്പുരാന്‍ വേച്ച് വേച്ച് മുറിയ്ക്ക് പുറത്തിറങ്ങി….
നിലത്ത് വീണ് നിശ്ചലയായി കിടക്കുന്ന ഭദ്രയെ ആദിത്യന്‍ കണ്ടു…
അവന്‍ അകത്തേക്ക് ചാടിക്കയറി…
അടിപൊളി
Super
Keep writing