ഡോക്ടര്‍ അരവിന്ദ് ദേവാനന്ദിനോട് പറഞ്ഞു…
”ഡോക്ടര്‍ പറഞ്ഞത് കേട്ടല്ലോ… പൂര്‍ണ്ണമായ വിശ്രമം… അതാണ് വേണ്ടത്… ടാബ്‌ലെറ്റുകള്‍ കഴിക്കേണ്ട വിധം ഞാന്‍ മന്ദാകിനിയെ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്… സമയാസമയങ്ങളില്‍ അവര്‍ കൊണ്ട് വന്ന് തരും… ഇടയ്ക്ക് വിളിച്ച് ഞാന്‍ ഓര്‍മ്മിപ്പിക്കാം….” ദേവാനന്ദ് അവളുടെ മുടിയിഴകളില്‍ തലോടി പോകാന്‍ ഒരുങ്ങി….
”പോകാതിരിക്കാന്‍ പറ്റാത്ത സാഹചര്യമായി പോയി കുട്ടാ… അല്ലെങ്കില്‍ ഞാന്‍ അവധിയെടുത്തേനേ…”
അവന്‍റെ കണ്ണുകളിലേക്ക് നോക്കി സാരമില്ല എന്നവള്‍ കണ്ണടച്ച് കാണിച്ചു…
ദേവാനന്ദ് പോയതും അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു…
മെല്ലെ മേശവലിപ്പ് തുറന്ന് കടലാസ്സ് കെട്ടുകള്‍ എടുത്തു…
അവള്‍ കട്ടിലിന്‍റെ ക്രാസിയില്‍ തലയിണ വെച്ച് ചാരിയിരുന്നു…
കടലാസ് താളുകള്‍ മറിച്ച് തലേന്ന് വായിച്ച് നിര്‍ത്തിയെടുത്ത് അവളുടെ കണ്ണുകള്‍ ചെന്ന് നിന്നു..
”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”
മെല്ലെയവള്‍ ആ വരികളിലേക്ക് ലയിച്ച് ചേര്‍ന്നു…
കളിചിരിയുമായി അത്താഴത്തിനായി വലിയ തീന്‍മേശയ്ക്കരികിലെ കസേരയിന്‍മേല്‍ മഹാദേവന്‍ തമ്പുരാനും, ആദിത്യനും, സൂര്യനും, ഹര്‍ഷനും, ലക്ഷ്മിയും ഒപ്പം പാര്‍വ്വതീദേവി തമ്പുരാട്ടിയും അണിനിരന്നു…
അന്ന് നടന്ന ലക്ഷ്മിയുടെ പെണ്ണ് കാണീല്‍ ചടങ്ങായിരുന്നു അന്നത്തെ സംസാര വിഷയം…
”ചായ കപ്പ് കൊടുത്തതും ലക്ഷ്മിയുടെ കൈ വിറച്ചു… ചായ തുളുമ്പി ദാണ്ടെ പയ്യന്‍റെ കസവ് മുണ്ടിലേക്ക്… പയ്യന്‍റെ ചളിപ്പ് ഒന്ന് കാണേണ്ടതായിരുന്നു… വേറൊരു സാഹചര്യമായിരുന്നെങ്കില്‍ അയാള്‍ മുഖമടച്ച് ഒന്ന് തന്നെനേ…”
ആദിത്യന്‍ ആസ്വദിച്ച് പതിഞ്ഞു…
”പിന്നേയ്… ഇത്തിരി ചായ വീണൂന്ന് കരുതി അടിക്ക്യാനെ എല്ലാ ചെറുപ്പക്കാരനും വല്ല്യേട്ടനെ പോലെയാണെന്ന് കരുതരുത്… ട്ടോ…” ലക്ഷ്മി കൃത്രിമമായി പിണക്കം ഭാവിച്ചു…
”അപ്പോള്‍ നിനക്ക് ഇഷ്ടായോടീ പയ്യനെ…” ലക്ഷ്മിയോട് മുഖം അടുപ്പിച്ച് സൂര്യന്‍ ചോദിച്ചു…
അവളുടെ കണ്ണുകള്‍ നാണത്താല്‍ താഴ്ന്നു…
”ഇഷ്ടപ്പെട്ടത് കൊണ്ടല്യേ സൂര്യാ അവള് ഒരു തുളളി ചായ അയാളുടെ മുണ്ടിന് കുടിയ്ക്കാന്‍ വിട്ട് കൊടുത്തത്…” ആദിത്യന്‍ പറഞ്ഞത് കേട്ടത് കൂട്ടച്ചിരി മുഴങ്ങി…
”ഞാന്‍ പോവ്വാ…”
ലക്ഷ്മി നാണിച്ച് കസേരയില്‍ നിന്നെഴുന്നേറ്റു…
”ഹേയ്, അങ്ങനെയങ്ങ് പോകാന്‍ വരട്ടെ… അത്താഴം കഴിച്ചിട്ട് പോയി കിനാവ് കണ്ടോടീ…” ഹര്‍ഷന്‍ അവളെ നിര്‍ബന്ധിച്ച് പിടിച്ച് കസേരയില്‍ ഇരുത്തി…
”ലച്ചൂ… ഒരു സംശയം.. എന്തിനാ ആ പയ്യനെ കണ്ടപ്പോള്‍ നിന്‍റെ കയ്യിലുളള ചായ തുളുമ്പിയത്…?”
ആദിത്യന്‍ വിടാന്‍ ഭാവമില്ലായിരുന്നു…
”അച്ഛാാ…”
രക്ഷയ്ക്ക് വേണ്ടി ലക്ഷ്മി മഹാദേവന്‍ തമ്പുരാനെ പരിഭവത്തോടെ നോക്കി…
”മതി… മതി… ഇനി അത്താഴമാവാം…”
ചിരിച്ച് കൊണ്ട് മഹാദേവന്‍ തമ്പുരാന്‍ ഒരു ആജ്ഞാപനം എന്ന പോലെ പറഞ്ഞു…
”ഭദ്ര എവിടെയ് അമ്മേ….”
ആദിത്യന്‍ ചോദിച്ചു..
അടിപൊളി
Super
Keep writing