”ഭദ്രേ….”
അവന്‍റെ ശബ്ദത്തിലെ ഭാവമാറ്റം അവള്‍ തിരിച്ചറിഞ്ഞു…
പിടയ്ക്കുന്ന കണ്ണുകളോടെ ഭദ്ര അവനെ നോക്കി…
ഭദ്രത്തമ്പുരാട്ടിയെന്ന അവന്‍റെ വിളി ഭദ്രയിലേക്ക് വഴിമാറിയിരിക്കുന്നു..
അവന്‍റെ ചുടുശ്വാസം തന്‍റെ മുഖത്ത് അടിച്ചപ്പോഴാണ് അവന്‍ തനിയ്ക്കടുത്ത് നില്‍ക്കുകയാണെന്ന ബോധം അവള്‍ക്കുണ്ടായത്…
മഴത്തുളളികള്‍ തുളുമ്പുന്ന നാസികയ്ക്ക് താഴെ നനവാര്‍ന്ന അവന്‍റെ പൊടി മീശയിലേക്കും ചുണ്ടുകളിലേക്കും നനഞ്ഞ് ശരീരത്തോട് ഒട്ടിച്ചേര്‍ന്ന ഷര്‍ട്ടിന്‍റെ അഴിഞ്ഞ ബട്ടണ്‍സുകള്‍ക്കിടയിലെ നനഞ്ഞ നേര്‍ത്ത രോമമരാജികളിലേക്കും അവളുടെ കണ്ണുകള്‍ ഒരു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടി നടന്നു…
അവളുടെ ദാഹാര്‍ത്തമായ തുടിക്കുന്ന ചെംചുണ്ടിലേക്ക് നരേന്‍ പ്രണയാതുരമായി നോക്കി…
അവന്‍റെ വിറയാര്‍ന്ന കൈപ്പടങ്ങള്‍ അവളുടെ ഇരു ചുമലിലും അമര്‍ന്നപ്പോള്‍ അവളുടെ ശരീരമാകെ കോരിത്തരിച്ചു…
”ഭദ്രേ…” അവന്‍റെ വികാരാര്‍ദ്രമായ മന്ത്രണം അവളുടെ കാതുകളില്‍ തേനൊലിയായ പതിച്ച് ശരീരമാകെ പടര്‍ന്ന് കയറി…
”ഉം…” അവള്‍ ഒരു മാസ്മരികലോകത്ത് എത്തപ്പെട്ടന്നത് പോലെ മൂളി…
അവളുടെ മുഖമുയര്‍ത്തി അവളുടെ പാതി കൂമ്പിയ മിഴികളില്‍ നോക്കി അവന്‍ അവളുടെ ദാഹാര്‍ത്തമായ ചെംചുണ്ടുകളില്‍ തന്‍റെ അധരം ചേര്‍ത്തു…
മഴ ഉന്മാദ രൂപം കൈക്കൊണ്ട് ശക്തമായ പേമാരിയായി പെയ്തിറങ്ങി…
തളര്‍ന്ന ശരീരത്തോടെ നരേന്‍ ഭദ്രയില്‍ നിന്നുമകന്നു… കുറ്റബോധത്തോടെ തലയില്‍ കൈവച്ചിരുന്നു….
കുറ്റബോധത്തിന്‍റെ തേങ്ങലുകള്‍ ഭദ്രയില്‍ നിന്നുയര്‍ന്നു…
നിലത്ത് നിന്നും അഴിഞ്ഞ് വീണ ഈറനണിഞ്ഞ ഉടുമുണ്ട് വാരി അരയില്‍ ചുറ്റി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇടറുന്ന കാലടികളോടെ നരേന്‍ തകര്‍ത്ത് പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു…
കഴിഞ്ഞ് പോയ തെറ്റിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തെന്നറിയാതെ കണ്ണീരണിഞ്ഞ മുഖത്തോടെ ഭദ്ര തളര്‍ന്ന് കിടന്നു…
അന്ന് മഴയുളള രാത്രിയിലാണത് സംഭവിച്ചത്…
കടലാസ്സിലെ വാക്കുകളിലൂടെ സഞ്ചരിച്ച അവളുടെ കണ്ണുകള്‍ നിന്നു…
ശ്രീനന്ദനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ എന്തെന്നറിയാതെ തുളുമ്പി ഒഴുകി…
കടലാസ്സുകള്‍ ഭദ്രമായി മേശവലിപ്പില്‍ വച്ച് ഇടറുന്ന കാലടികളോടെ അവള്‍ നടന്നു…
ജാലകവാതിലിലൂടെ എത്തിനോക്കുന്ന മഴത്തുളളികള്‍ അവളെ സഹതാപ പൂര്‍വ്വം നോക്കി…
”എന്താണ് ആ രാത്രി സംഭവിച്ചത്…?”
ഒരു മഴയിരമ്പമെന്ന പോലെ ആ ചോദ്യം അവളുടെ കാതുകളില്‍ തട്ടി പ്രതിഫലിച്ച് കൊണ്ടേയിരുന്നു…
**************
അടിപൊളി
Super
Keep writing