മാവേലി വന്നേ [JA] 1535

Views : 1827

 

 

ആ കുഞ്ഞാവയ്ക്ക് കൊച്ചുണ്ണി അവന്റെ പപ്പടവും, ചക്കരവരട്ടിയും കൊടുത്തു…. 

 ആ കുഞ്ഞ് സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് അവ കഴിച്ചു….

 

അങ്ങനെ ഭക്ഷണം കഴിച്ചു, അമ്മ അവർക്ക് കുറച്ചു ഭക്ഷണവും, പലഹാരങ്ങളും പൊതിഞ്ഞു നൽകി അവർ പോയി…

 

അവർ പോയി കഴിഞ്ഞും ഞാൻ വെളിയിലേക്ക് നോക്കികൊണ്ടിരുന്നു …

 

വൈകുന്നേരം ആയിട്ടും മാവേലിയും, ഓണത്തപ്പനും വരാത്തത് … കൊച്ചുണ്ണിയെ സങ്കടപ്പെടുത്തി…

 

പുറത്തേക്ക് നോക്കി നിന്ന അവനെ അമ്മ അരികിലേക്ക് വിളിച്ചു …

 

അവൻ സങ്കടത്തോടെ പറഞ്ഞു അമ്മേ … “അവർ വന്നില്ലല്ലോ” …? 💔💔😓

 

ആര് പറഞ്ഞു ഉണ്ണിക്കുട്ടാ….? 

അവർ വന്നു …

എന്റെ മോൻ അവർക്ക് പപ്പടവും, ശർക്കരവരട്ടിയും  കൊടുത്തല്ലൊ…

 

അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി…

 

 എന്നെ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു 

 

അവർ ദൈവങ്ങൾ അല്ലെ 🙄 അതുകൊണ്ട് ഇങ്ങനെ വേഷം മാറിയെ വരുകയുള്ളൂ…

 

എന്റെ ഉണ്ണിക്കുട്ടനെ അവർക്കും ഒരുപാട് ഇഷ്ടമായല്ലൊ ….

 

അമ്മയുടെ വാക്കുകൾ എനിക്ക് ഒരുപാടു സന്തോഷം നൽകി …

 

പീന്നീടുള്ള ദിവസങ്ങൾ സ്കൂൾ തുറക്കാനും മാവേലിയും ഓണത്തപ്പനും എൻറെ വീട്ടിൽ വന്ന വിവരം കൂട്ടുകാരെ അറിയിക്കാനും വേണ്ടി ആയിരുന്നു എന്റെ കാത്തിരിപ്പ്…

 

==—————– ശുഭം—————>

 

 

Recent Stories

The Author

65 Comments

  1. നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️👍🏻

    1. ജീനാ_പ്പു

      നന്ദി 🙏 ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…👍❤️

      ശുഭദിനം ☕❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com