തുടർന്നുള്ള ദിവസങ്ങളിൽ ഇത് തന്നെ ആവർത്തിക്കുകയായിരുന്നു….
എങ്കിലും അവന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചിരുന്നു …
” മാവേലി തന്റെ വീട്ടിൽ വരുമൊ , എപ്പോൾ വരും ” എന്നിങ്ങനെ ആയിരുന്നു… അവ ? അവൻ ഇടയ്ക്കിടെ അത് അമ്മയൊടു ചോദിച്ചു കൊണ്ടിരുന്നു…
>>>>>>>>>>>>>>>><<<<<<<<<<<<<<<<
അങ്ങനെ അവൻ കാത്തിരുന്ന ദിവസം വന്നെത്തി..
അതെ …
തിരുവോണം നാൾ
രാവിലെ പതിവുപോലെ തന്നെ പൂക്കളം തീർത്തു കൊണ്ട്…
രാവിലെ മുതൽ തന്നെ അൻ വെളിയിലേക്ക് നോക്കിക്കൊണ്ട് നിന്നു…??
അവന്റെ അമ്മയും, അച്ഛനും, ചേട്ടനും എല്ലാവരും ഇത് ശ്രദ്ധിച്ചിരുന്നു…
അവന്റെ അച്ഛൻ ചോദിക്കുകയും ചെയ്തു…
അച്ഛാ !!!
“ഞാൻ മാവേലിയേയും, ഓണത്തപ്പനെയും കാത്ത് നിൽക്കുകയായിരുന്നു…”
അവന്റെ മറുപടി അച്ഛനിലും, മറ്റുള്ളവരിലും ചിരി പടർത്തി…??
അങ്ങനെ കാത്തിരുന്നു , ഉച്ചയ്ക്ക് ഊണു കഴിക്കാൻ എല്ലാം വിളമ്പി എല്ലാവരും കഴിക്കാൻ ഇരുന്നപ്പോഴും കൊച്ചുണ്ണിയുടെ നോട്ടം പുറത്തേക്ക് തന്നെ ആയിരുന്നു….
അങ്ങനെ അവർ ആഹാരം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരു തമിഴ് സ്ത്രീ ഒരു ഒന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് വന്നത് …
“അമ്മ കൊഞ്ചം സാപ്പാട് പോടുങ്കമ്മാ”
അവർ പറഞ്ഞു..
അതുകേട്ട് അമ്മ അവരെ അകത്തേക്ക് വിളിച്ചു..
ഞങ്ങളോടൊപ്പം അവർക്കും ആഹാരം വിളമ്പി… ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ…
നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??
നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️
ശുഭദിനം ☕❣️