അമ്മേ …. അമ്മേ ….
അവന്റെ വിളികേട്ട് കൊണ്ട് അവന്റെ അമ്മ മിനിയും, ജേഷ്ഠൻ അപ്പുവും അവിടെ എത്തി…
എന്തിനാടാ ഉണ്ണി ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്…? അപ്പു ചോദിച്ചു..
ചേട്ടാ ഇതുകണ്ടോ …?
ഓ ഇതാണോ…? ഇതാണ് പൂക്കളം… അപ്പു പറഞ്ഞു.
അപ്പോഴാണ് അപ്പു ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർത്തത് …
ചേട്ടാ, ഈ പൂക്കളെല്ലാം എവിടെ നിന്നാണ്…?
“ഓ ! അതൊ ..? ഞാനും, ജീവനും,നന്ദുവും, നീലനും, നീരുവും, രാജീവ് അണ്ണനും ഋഷി അണ്ണനും, സുജി അണ്ണനും, കണ്ണേട്ടനും, ഷാനുവും, രാഗുവും, റോക്കി ചേട്ടനും കൂടി രാവിലെ തൊടിയിൽ പോയി പറിച്ചു കൊണ്ട് വന്നതാണ്…”
അവരെല്ലാം ഉണ്ടായിരുന്നൊ…? ഉണ്ണി സങ്കടത്തോടെ ചോദിച്ചു…
പിന്നെ … അപ്പു മറുപടി നൽകി . അവന്റെ മറുപടി ഉണ്ണി കുട്ടനിൽ വിഷമം ഉണ്ടാക്കി.
എട്ടാ ! നാളെ രാവിലെ എന്നെയും കൂട്ടാമൊ നാളെ മുതൽ…? ഉണ്ണിക്കുട്ടൻ ചോദിച്ചു…
അതിന് നീ അതിരാവിലെ എഴുനേൽക്കുമോ …? അപ്പു ചോദിച്ചു.
ഞാൻ എഴുനേൽക്കാം ചേട്ടാ…! അവൻ മറുപടിയും നൽകി.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പോലും അവന്റെ മനസ്സിൽ നാളെ രാവിലെ ചേട്ടൻറെയും കൂട്ടുകാരൊടൊപ്പം പൂ ഇറുക്കാൻ തൊടിയിൽ പോകുന്ന ചിന്തകൾ തന്നെ ആയിരുന്നു…
പിറ്റേന്ന് പതിവില്ലാതെ അതിരാവിലെ തന്നെ അവൻ എഴുന്നേറ്റു തന്റെ ചേട്ടനെ നോക്കി. അവൻ എഴുന്നേറ്റിരുന്നില്ല. ചേട്ടനെ വിളിച്ചാലോ…?
അല്ലെങ്കിൽ വേണ്ട … ചേട്ടൻ സമയത്ത് തന്നെ എഴുനേറ്റോളും… അവൻ മനസ്സിൽ കരുതി കൊണ്ട് ചേട്ടൻ അപ്പുവിനെ നോക്കി കൊണ്ട് കിടന്നു…
സത്യത്തിൽ അവന്റെ മനസ് ചേട്ടൻ അപ്പു എഴുന്നേൽക്കാൻ
നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??
നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️
ശുഭദിനം ☕❣️