പിന്നെ എല്ലാവരും ഓണം ആഘോഷിക്കും എന്റെ പൊന്നു ഉണ്ണിക്കുട്ടാ …
അമ്മയുടെ മറുപടി അവനെ സന്തോഷവാനാക്കി…
അതൊടൊപ്പം സംശായാലുവും …??
അമ്മെ എങ്ങനെയാണ് നമ്മൾ ഓണം ആഘോഷിക്കുന്നത്…?
അത്
” ഉണ്ണിക്കുട്ടാ ഇനിയുള്ള പത്തു ദിവസവും ,,,,,, അതിരാവിലെ സൂര്യനുദിക്കുന്നതിന് മുമ്പ്. മുറ്റം നല്ലത്പോലെ തൂത്തുവാരണം. പിന്നീട് തൂത്ത മുറ്റത്ത് വൃത്ത ആകൃതിയിൽ ചാണകം മെഴുകിയ തറയിൽ ‘പൂക്കളം’ തീർക്കണം. ഇങ്ങനെയൊക്കെയാണ് ഉണ്ണിക്കുട്ടാ നമ്മൾ ഓണം ആഘോഷിക്കുന്നത്..
അങ്ങനെ ചെയ്യുന്നവരുടെ വീട്ടിൽ പത്താമത്തെ ദിവസം ഉച്ചയ്ക്ക് മാവേലി വരും…”
മാവേലിയോ …? അതാരാണ്….? നമ്മുടെ വീട്ടിലും വരുമൊ അമ്മെ …?
മാവേലി നമ്മുടെ കേരളം ഭരിച്ചിരുന്ന ഒരു നല്ലവനായ രാജാവ് ആയിരുന്നു…
രാജാവോ,,,,, ” അങ്ങനെ പറഞ്ഞാൽ എന്താ അമ്മെ…?
രാജാവ് “എന്ന് പറഞ്ഞാൽ വളരെ വലിയ ഒരാൾ”
എന്റെ അച്ഛനേക്കാൾ വലിയ ആൾ ആണോ ? അമ്മെ ..?
അവന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു പോയി…
>——————####——————>
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നു മുറ്റത്ത് വന്നപ്പോൾ കണ്ടത് ഭംഗിയിൽ ദോശയുടെ രൂപത്തിൽ പൂക്കൾ നിരത്തി ഇട്ടിട്ടുണ്ട്…
അവന് അടുത്ത് ചെന്ന് സസൂക്ഷ്മം നിരീക്ഷിച്ചു..
“നല്ല ഭംഗിയുണ്ട്, അവൻ മനസ്സിൽ പറഞ്ഞു…”
നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??
നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️
ശുഭദിനം ☕❣️