മാവേലി വന്നേ [JA] 1535

മാവേലി വന്നേ

 Maveli Vanne | Author : JA

 

ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്…

വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️

 

അമ്മേ ,,,,,,, അമ്മേ,,,,, 

 

“പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ പുത്രനും, ഒന്നാം ക്ലാസ് വിദ്യാർത്ഥിയുംമായ ഉണ്ണിക്കുട്ടൻ…” 

 

സ്കൂളിൽ പോകുന്ന കാര്യം പുള്ളിക്കാരന് കൊല്ലാൻ കൊണ്ട് പോകുന്നത് പോലെയാണ്.

 

“ഉണ്ണിയെ സ്കൂളിൽ കൊണ്ട് പോകുന്ന ജോലി. അവന്റെ ജേഷ്ഠൻ അപ്പുവിന്റെ ഭഗീരഥപ്രക്ത്നം തന്നെയാണ്…

 

അപ്പു , ഉണ്ണിയെക്കാൾ പതിനൊന്നു വയസ്സ് മൂത്തതാണ്. അപ്പു ജനിച്ചു കഴിഞ്ഞപ്പോൾ ആദിത്യനും മിനിമോൾക്കും ഒരു പെൺകുട്ടി വേണമെന്ന് അതിയായ ആഗ്രഹം തോന്നി…

 

എന്നാൽ സംഭവിച്ചത് മറിച്ചാണ് പിന്നീട് ഒരിക്കലും മിനിമോൾ ഗർഭം ധരിച്ചില്ല… നാട്ടുകാരും, വീട്ടുകാരും വീണ്ടും ഒരു കുട്ടികൂടെ വേണ്ടെ എന്ന് ചോദിക്കുമ്പോൾ ഇരുവരും വല്ലാതെ വിഷമിച്ചു…

 

എങ്കിലും അവർ അത് പുറമെ പ്രകടിപ്പിക്കാതെ, അവരുടെ അപ്പുവിനെ കൂടുതൽ സ്നേഹിച്ചു കൊണ്ട് സമാധാനപ്പെട്ടു …

 

 ഒടുവിൽ അവരുടെ കാത്തിരിപ്പ് പത്താം വർഷം ഫലം കണ്ടു. മിനിമോൾ വീണ്ടും ഗർഭം ധരിച്ചു. കൃത്യം പത്താം മാസം തന്നെ കുട്ടി പിറന്നു…

 

 പക്ഷെ മിനിയുടെയും, ആദിത്യൻറെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് പിറന്നത് ആൺകുട്ടി ആയിരുന്നു… 

 

അവർ അവന് ഉണ്ണി എന്ന് പേരിട്ടു. അപ്പുവിന് ജീവനാണ് തന്റെ കുഞ്ഞ് അനുജൻ ഉണ്ണി…. 

തിരിച്ചു ഉണ്ണിക്കും അങ്ങനെ തന്നെ…

65 Comments

  1. നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??

    1. ജീനാ_പ്പു

      നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️

      ശുഭദിനം ☕❣️

Comments are closed.