മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116

“കൊറോണയെന്നോ കോവിഡെന്നോ ഒക്കെ പറയുന്നത് കേട്ടു.?”

 

“ആഹ് ബെസ്റ്റ്…? അവനൊരുത്തൻ കാരണമാണ് ഞാനും ഈ ഗതിയായത്… മാസ്‌കില്ലാതെ ആർക്കും വെളിയിലെറങ്ങാൻ പറ്റാത്ത അവസ്ഥ ആയെന്നേ.. എന്റെ പ്രജകളെ നേരെ ചൊവ്വേ ഒന്നു കാണാൻ പോലും പറ്റിയില്ല…?”

 

“എന്തായാലും ഇത്തവണ ഓണം നമുക്കൊന്നിച്ചാഘോഷിക്കാം…”

 

“അങ്ങനെയാവട്ടെ..”

 

തിരുവോണ നാളിലും അവിട്ടം, ചതയം നാളുകളിലും ഒക്കെത്തന്നെ മന്നൻ വാമനനോടൊപ്പം ഓണം ആഘോഷിച്ചു. അങ്ങനെ 7 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി വാമനനും മാവേലിയും വഴിപിരിഞ്ഞു. മാവേലിയെ യമലോകത്തേക്ക് യമാരാജൻ നേരിട്ടുതന്നെ സ്വീകരിച്ചു. ഒന്നിച്ച് കുറച്ചു സമയം ചിലവഴിച്ച് മാവേലി തന്റെ വില്ലയിലേക്ക് പോയി.

 

ഒരാഴ്ച്ച കഴിഞ്ഞതും മന്നന് കലശലായ പനിയും ശ്വാസതടസവും തൊണ്ടവേദനയും അനുഭവപ്പെട്ടുതുടങ്ങി. പുള്ളിയെ ആസ്പത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിൽ മാവേലി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചു. യമരാജനും പോത്തുകളുമെല്ലാം നിരീക്ഷണത്തിൽ പോയി. ‘സീറോ കോവിഡ് ‘ എന്ന് അഹങ്കരിച്ചിരുന്ന പാതാളത്തിലും അവിടവിടായി കോവിഡ് സ്ഥിതീകരിച്ചുതുടങ്ങി. വാമനനും കോവിഡ് പോസിറ്റീവ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ മസ്‌കും ഗ്ലൗസും ഉപയോഗിക്കാത്തതിനാലും സാമൂഹിക അകലം പാലിക്കാത്തതിനാലും മാവേലി മന്നൻ ഈ ഓണക്കാലം നല്ലതുപോലെ പശ്ചാത്തപിച്ചു. അടുത്ത ഓണക്കാലത്തെങ്കിലും തന്റെ പ്രജകൾ ഈ മഹമാരിയിൽനിന്ന് രക്ഷനേടുമെന്നും പൂർവാധികം ഭംഗിയായി ഓണം കൊണ്ടാടുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. നല്ലൊരു നാളേക്കായി പ്രത്യാശിച്ചു. അടുത്ത ഓണത്തിനായി അദ്ദേഹം അക്ഷമനായി കാത്തിരുന്നു…

 

വാൽക്കഷ്ണം : നിങ്ങളും ഇതേ തെറ്റ് ആവർത്തിക്കാതിരിക്കുക. മാസ്കും ഗ്ലൗസും ശീലമാക്കുക. സാമൂഹിക അകലം പാലിക്കുക. കൈ കഴുകുന്നത് ശീലമാക്കാം. തിക്കും തിരക്കും കൂട്ടങ്ങളും ഒഴിവാക്കാം. എത്ര തന്നെ പ്രധാനമാണെങ്കിലും ഇത്തവണ പുറത്തുള്ള ആഘോഷങ്ങൾ ഒഴിവാക്കാം.. കുട്ടികളും പ്രായമായവരും വീടുകളിൽതന്നെ ഇരിക്കുക. ഓണം നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഒപ്പം ആഘോഷിക്കാം… അപ്പൊ എല്ലാവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരുമയുടെയും സമൃദ്ധിയുടെയും ഒരായിരം ഓണാശംസകൾ…

 

ശുഭം..

 

© ആദിദേവ്‌

 

36 Comments

  1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

    Wooow മച്ചാനെ സംഭവം കുടുക്കി…ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു… ????

    1. ആദിദേവ്

      താങ്ക്സ് ജിമ്മൻ ബ്രോ ….????

  2. കുടുക്കി

    1. ആദിദേവ്‌

      താങ്ക്സ് ആൽബി ബ്രോ??

  3. ???????????❤

    1. ആദിദേവ്‌

      ?♥️?♥️?♥️?♥️?♥️?♥️

  4. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട് ?
    ചുരുങ്ങിയ വാക്കുകളിലൂടെ
    ചുറ്റുപാടിൽ നടക്കുന്നത് എല്ലാം ഹാസ്വത്തിലൂടെ ചാലിച്ചഴുതിയ മനേഹരമായ എഴുത്ത്

    1. ആദിദേവ്‌

      വളരെ നന്ദി ഒറ്റപ്പാലംകാരൻ ബ്രോ???

  5. നന്നായിരിക്കുന്നു തമാശയുടെ മേമ്പൊടി ചേർത്ത് സമകാലിക വിഷയം കാലത്തിനു അനുസരിച്ച് ഉള്ള മാറ്റങ്ങൾ വരുത്തി സങ്കൽപ്പം കലർത്തി ഉള്ള അവതരണം മനോഹരം ആയിരുന്നു

    കൊറോണ കാലത്ത് മാവേലി തമ്പുരാൻ നാട് കാണാൻ എത്തിയിട്ടുണ്ടാകും ചിലപ്പോ കഥയിലെ പോലെ ഉള്ള സംഭവ വികാസങ്ങളും വാമനനെ കണ്ടുമുട്ടുകയും ഒക്കെ ചെയ്തു കാണും

    എല്ലാത്തിനും അവസാനം കോവിഡ് മുൻകരുതലിന്റെ ഭാഗമായുള്ള നിർദേശങ്ങളും കൂട്ടി ചേർത്തിരിക്കുന്നു എല്ലാം കൊണ്ടും നന്നായിരുന്നു ???

    1. ആദിദേവ്‌

      രാഹുലെ??,

      വീണ്ടും വീണ്ടും സ്നേഹത്തിന്റെ നല്ലവക്കുകൾ കൊണ്ടെന്നെ നീ വീർപ്പുമുട്ടിക്കുവാണല്ലോ സഹോ..?? അവതരിപ്പിച്ച രീതിയും എഴുത്തും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം..

      സ്നേഹപൂർവം
      ആദിദേവ്‌

  6. ഋഷി ഭൃഗു

    പറയാനുള്ള കാര്യങ്ങൾ ആരെയും മുഷിപ്പിക്കാതെ രസകരമായി പറയാനുള്ള ആ കഴിവിനെ ഒന്ന് നമിച്ചു കൊണ്ട് ആരംഭിക്കട്ടെ .. ???

    നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം ???

    അടിപൊളിയായിരുന്നു. എഴുതിയ രീതിയും, അതിലെ സന്ദേശവും, പിന്നെ അളിയനെയും ഒരുപാടിഷ്ടപ്പെട്ടു

    ???

    1. ആദിദേവ്‌

      ഋഷി ഭൃഗു ബ്രോ??

      ഈ നല്ലവക്കുകൾക്ക് പകരം വക്കാനായി എന്റെ കയ്യിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ല…

      ////നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം ???////

      സത്യം?? വേണേൽ അല്പം ഉപ്പും മുളകുപൊടിയും വിതറി വിടാം???…

      സ്നേഹം നിറഞ്ഞ ഈ റിവ്യൂവിന് പകരം ഒത്തിരി സ്നേഹം മാത്രം…

      സ്നേഹപൂർവം
      ആദിദേവ്‌

  7. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ ഇഷ്ടപ്പെട്ടു കേട്ടോ… നല്ല അവതരണം… ഇനിയും പ്രതീക്ഷിക്കുന്നു…

    1. ആദിദേവ്

      തീർച്ചയായും? ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.. വീണ്ടുമൊരു കഥയുമായി വരുന്നതായിരിക്കും..

      സ്നേഹപൂർവം
      ആദിദേവ്

  8. Wow .. Wow … Wow …
    Oru humour reediyiloode nallorubmsg msg tannu …
    Beautifully written …. ??

    1. ആദിദേവ്‌

      താങ്ക്സ് SHANA,

      ഇതുവായിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ മുന്നിലുള്ള ഈ വിപത്തിനെതിരെ വേണ്ട മുൻകരുതലെടുത്താൽ ഇതിന്റെ രചയിതാവ് എന്ന നിലയിൽ ഞാൻ കൃതാർത്ഥനായി. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

      സ്നേഹപൂർവം
      ആദിദേവ്‌

  9. ഹ ഹ ..??
    നല്ല രസമുള്ള എഴുത്ത്..രസമുള്ള കഥ,
    തമാശകലർന്ന അവതരണത്തിലൂടെ തന്നെ ഒട്ടും തമാശ അല്ലാത്ത ഒരു സന്ദേശം നൽകി..
    തുടർന്നും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു❤️

    1. ആദിദേവ്‌

      നീൽ ബ്രോ,

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. കഥ ഇഷ്ടപ്പെട്ടല്ലോ.. ദത് മതി???
      തീർച്ചയായും വീണ്ടും എഴുതും???

      സ്നേഹത്തോടെ
      ആദിദേവ്‌

  10. ???superb story….nalla message kalum undayirunnu…..?

    1. ആദിദേവ്‌

      ???

  11. ???superb…..nalla message kalum undayirunnu…..?

    1. ആദിദേവ്‌

      താങ്ക്സ് Taniya???

  12. നല്ലൊരു മെസ്സേജ് പങ്കുവെച്ചു കഥയിലൂടെ…

    1. ആദിദേവ്‌

      ഹർഷേട്ടാ??♥️,

      എന്റെയീ ചെറിയ കഥ വായിക്കാനും അഭിപ്രായമറിയിക്കാനും തോന്നിയത്തിന് ഒരുപാട് നന്ദി…ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.

      സ്നേഹത്തോടെ
      ആദിദേവ്‌

  13. Bro,
    Adipoli..?? alkkarkk corona okke vaikunneram 6 manikk mathram vevalathippedan ulla oru sub aayi.. ini varunnenkil varatteda ennoru mind anu palarkkum..??

    1. ആദിദേവ്‌

      സത്യമാണ് ആദി ബ്രോ…. ആൾക്കാർക്ക് പഴയ പേടിയും കരുത്തലുമൊന്നും ഇല്ലാതെയായി…? Anyway കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു ലോഡ് നന്ദി…

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്‌

  14. അടിപൊളി ആയിട്ടുണ്ട് തമാശയിലൂടെ ഒരു മെസ്സേജ് തരാൻ കഴിഞ്ഞു ❣️❣️❣️

    1. ആദിദേവ്‌

      ജോനാപ്പീ?

      താങ്ക്സ് ബ്രോ…നിന്റെ നല്ല വാക്കുകൾക്ക് പെരുത്ത നന്ദി???♥️♥️♥️

    1. ആദിദേവ്‌

      ???

  15. തമാശയുടെ മേമ്പൊടി ചേർത്ത് എല്ലാവരെയും ബോധവത്ക്കരിച്ചു, നന്നായി എഴുതി, ആശംസകൾ…

    1. ആദിദേവ്‌

      നന്ദി ജ്വാലാ..??

  16. ഹി ഹി ..?

    അങ്ങനെ മാവേലിജിയും
    ഗോ കൊർണാ യിൽ ചേർന്നു!.

    ഇന്ന് 3000 കടന്നു. കേരളത്തിൽ!
    പക്ഷേ ഇപ്പോ ആർക്കും വല്യ പേടി
    ഇല്ല! ആദ്യം എന്തായിരുന്നു സ്ഥിതി?

    1. ആദിദേവ്‌

      Pk ബ്രോ,

      ചേർന്നതല്ലല്ലോ ചേർത്തതല്ലേ…???
      ഗോ കൊറോണ ,കൊറോണ ഗോ….

      സത്യം ബ്രോ, മുൻപൊക്കെ നൂറും ഇരുന്നൂറും കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യം പോലും നമ്മൾ ഭീതിയോടെയാണ് നോക്കിയിരുന്നത്. ആറു മണിക്കുള്ള മുഖ്യന്റെ വാർത്താസമ്മേളനത്തിനായി ആകാംഷയോടെ കാത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി.

      ദിനംപ്രതി വർധിക്കുന്ന കൊറോണ കേസുകൾ വെറും സംഖ്യകളായി മാറുന്ന അവസ്ഥ…എന്താല്ലേ…നമ്മുടെ ആൾക്കാർക്ക് കൊറോണയോടുള്ള ആ ഭീതി അങ്ങ് മാറി. ഇപ്പൊ അധികമാരും ആ കണക്കുകൾ പോലും നോക്കാറില്ല. എല്ലാവരും പഴയതുപോലെതന്നെ സ്വൈര്യവിഹാരം നടത്തി തുടങ്ങി.

      ഒരുകണക്കിന് ഈ സംഖ്യകൾ നോക്കാത്തത് തന്നെയാണ് നല്ലത്. മനസമാധാനമെങ്കിലും കിട്ടും. പക്ഷെ ഡെയ്‌ലി കേസുകൾ 3000 കടന്ന സ്ഥിതിക്ക് അല്പം ജാഗ്രത എല്ലാവർക്കും ആവശ്യമാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… എല്ലാവരും ഇത് മനസിലാക്കിയാൽ നന്ന്.

      അടുത്തൊരു കഥയുമായി വീണ്ടു വരുന്നത് വരെ വിട…

      സ്നേഹത്തോടെ
      ആദിദേവ്‌

      1. ?പച്ചപർമാർത്ഥം……!!!!!

        ?……
        …….?
        ?

        1. ആദിദേവ്

          PK bro…??

Comments are closed.