മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116

Views : 970

മധ്യകേരളത്തിലെത്തിയ അദ്ദേഹത്തെ പതിവ് കാഴ്ചകൾ തന്നെയാണ് വരവേറ്റത്. ഇവിടെ പക്ഷെ അത്യാവശ്യം തിക്കും തിരക്കുമൊക്കെ ഉണ്ട്. എല്ലാവരും എന്തോ തുണിക്കഷ്ണം ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്നു. എന്താണത്? നമ്മുടെ മാവേലി ഒത്തിരി ആലോചിച്ചു നോക്കി.. പക്ഷെ ഒന്നും പുടികിട്ടിയില്ല. നീണ്ട യാത്രയിലായിരുന്നതുകാരണം കേരളത്തിലെ വാർത്തകളിൽ അദ്ദേഹം അപ്‌ഡേറ്റഡ് ആയിരുന്നില്ല. ഇവിടെയും അങ്ങിങ്ങായി പൂക്കളങ്ങളും ഓണപ്പാട്ടുകളും കേൾക്കാൻ കഴിഞ്ഞു.

 

ഇതിനിടയിൽ ദിവസങ്ങൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു… അത്തം, ചിത്തിര, ചോതി, വിശാഖം , അനിഴം തൃക്കേട്ട, മൂലം, പൂരാടം ഒക്കെ പിന്നിട്ട് ഉത്രാടപ്പുലരി പിറന്നു. മന്നൻ ഇപ്പോഴും നിരാശനാണ്. പതിയെ പുള്ളി മധ്യകേരളത്തിൽ നിന്നും ദക്ഷിണ കേരളത്തിലേക്ക് യാത്രതിരിച്ചു. അങ്ങനെ ഒടുവിൽ മാവേലി പത്മനാഭന്റെ മണ്ണിലെത്തി. ഇവിടെ ഇത്തിരി തിക്കും തിരക്കും ആൾക്കൂട്ടവും കാണാൻ മന്നന് സാധിച്ചു. പുള്ളി അത് ഓണാഘോഷമാണെന്ന തെറ്റിദ്ധാരണയിൽ പ്രജാക്ഷേമമന്വേഷിക്കാൻ തള്ളിക്കയറി. പിന്നീടാണ് മനസ്സിലാവുന്നത് അത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള മുദ്രാവാക്യം വിളിയായിരുന്നെന്ന്..

 

പെട്ടെന്നാണ് പോലീസിന്റെ ലാത്തിപ്രയോഗവും ജലപീരങ്കിപ്രയോഗവും നടന്നത്. വന്നവനെയും നിന്നവനെയുമെല്ലാം തൂത്തുപറക്കി എടുത്ത് പോകുന്ന പോക്കിൽ മാവേലിയെയും പൊലീസുകാർ വാരിക്കൊണ്ടുപോയി. ‘പുറത്തുനിന്നും’ വന്നതായതുകൊണ്ട് മാവേലി ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ കഴിഞ്ഞ് പോയാൽ മതിയെന്ന് ആരോഗ്യ വിദഗ്ധർ മന്നനെ ഉപദേശിച്ചു. അങ്ങനെ നിരീക്ഷണത്തിലിരിക്കുമ്പോൾ മാവേലി മറ്റൊരാളെ കണ്ടുമുട്ടി.

 

എവിടെയോ കണ്ടുമറന്ന മുഖം..പക്ഷെ അങ്ങട് പിടിത്തം കിട്ടുന്നില്ല.

 

അജ്ഞാതൻ:  “സൂക്ഷിച്ചു നോക്കണ്ടെടാ ഉണ്ണീ! ഇത് ഞാനല്ല..😉”

 

preview

 

മാവേലി:  “ഓഹ് മൈ ഗോഡ്! വാമനൻ! എന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ പുള്ളി..എന്താ ഇവിടെ?”

 

വാമനൻ:  “ഒന്നും പറയണ്ട മന്നാ… കേരളത്തിലേക്ക് വന്നിട്ട് കുറച്ചായില്ലേന്ന് വിചാരിച്ച് ഒന്നു നാട് ചുറ്റാൻ ഇറങ്ങിയതാ. വരണ വഴിക്ക് ഒരുത്തൻ തന്റെ പ്രജകളെ ബുദ്ധിമുട്ടിക്കാൻ നോക്കുന്നു. അപ്പൊ തന്നെ അവനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ നോക്കിയതാ..പണി കിട്ടി..”

 

“ആരാ കക്ഷി?”

Recent Stories

36 Comments

  1. 🏋️‍♂️🏋️‍♂️ജിoമ്മൻ 🏋️‍♂️🏋️‍♂️

    Wooow മച്ചാനെ സംഭവം കുടുക്കി…ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു… 👌👌👏👏

    1. ആദിദേവ്

      താങ്ക്സ് ജിമ്മൻ ബ്രോ ….💙💙💖💖

  2. കുടുക്കി

    1. ആദിദേവ്‌

      താങ്ക്സ് ആൽബി ബ്രോ😘😘

  3. 👏👏👏👏👏😛😘😘😘😍😍❤

    1. ആദിദേവ്‌

      💙♥️💙♥️💙♥️💙♥️💙♥️💙♥️

  4. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട് 👍
    ചുരുങ്ങിയ വാക്കുകളിലൂടെ
    ചുറ്റുപാടിൽ നടക്കുന്നത് എല്ലാം ഹാസ്വത്തിലൂടെ ചാലിച്ചഴുതിയ മനേഹരമായ എഴുത്ത്

    1. ആദിദേവ്‌

      വളരെ നന്ദി ഒറ്റപ്പാലംകാരൻ ബ്രോ💙💙💙

  5. നന്നായിരിക്കുന്നു തമാശയുടെ മേമ്പൊടി ചേർത്ത് സമകാലിക വിഷയം കാലത്തിനു അനുസരിച്ച് ഉള്ള മാറ്റങ്ങൾ വരുത്തി സങ്കൽപ്പം കലർത്തി ഉള്ള അവതരണം മനോഹരം ആയിരുന്നു

    കൊറോണ കാലത്ത് മാവേലി തമ്പുരാൻ നാട് കാണാൻ എത്തിയിട്ടുണ്ടാകും ചിലപ്പോ കഥയിലെ പോലെ ഉള്ള സംഭവ വികാസങ്ങളും വാമനനെ കണ്ടുമുട്ടുകയും ഒക്കെ ചെയ്തു കാണും

    എല്ലാത്തിനും അവസാനം കോവിഡ് മുൻകരുതലിന്റെ ഭാഗമായുള്ള നിർദേശങ്ങളും കൂട്ടി ചേർത്തിരിക്കുന്നു എല്ലാം കൊണ്ടും നന്നായിരുന്നു 🥰🥰🥰

    1. ആദിദേവ്‌

      രാഹുലെ😍😍,

      വീണ്ടും വീണ്ടും സ്നേഹത്തിന്റെ നല്ലവക്കുകൾ കൊണ്ടെന്നെ നീ വീർപ്പുമുട്ടിക്കുവാണല്ലോ സഹോ..😘😘 അവതരിപ്പിച്ച രീതിയും എഴുത്തും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം..

      സ്നേഹപൂർവം
      ആദിദേവ്‌

  6. ഋഷി ഭൃഗു

    പറയാനുള്ള കാര്യങ്ങൾ ആരെയും മുഷിപ്പിക്കാതെ രസകരമായി പറയാനുള്ള ആ കഴിവിനെ ഒന്ന് നമിച്ചു കൊണ്ട് ആരംഭിക്കട്ടെ .. 🙏🙏🙏

    നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം 😆😆😆

    അടിപൊളിയായിരുന്നു. എഴുതിയ രീതിയും, അതിലെ സന്ദേശവും, പിന്നെ അളിയനെയും ഒരുപാടിഷ്ടപ്പെട്ടു

    💖💖💖

    1. ആദിദേവ്‌

      ഋഷി ഭൃഗു ബ്രോ😍😍

      ഈ നല്ലവക്കുകൾക്ക് പകരം വക്കാനായി എന്റെ കയ്യിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ല…

      ////നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം 😆😆😆////

      സത്യം😌😌 വേണേൽ അല്പം ഉപ്പും മുളകുപൊടിയും വിതറി വിടാം😌🤣😜…

      സ്നേഹം നിറഞ്ഞ ഈ റിവ്യൂവിന് പകരം ഒത്തിരി സ്നേഹം മാത്രം…

      സ്നേഹപൂർവം
      ആദിദേവ്‌

  7. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ ഇഷ്ടപ്പെട്ടു കേട്ടോ… നല്ല അവതരണം… ഇനിയും പ്രതീക്ഷിക്കുന്നു…

    1. ആദിദേവ്

      തീർച്ചയായും🥰 ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.. വീണ്ടുമൊരു കഥയുമായി വരുന്നതായിരിക്കും..

      സ്നേഹപൂർവം
      ആദിദേവ്

  8. Wow .. Wow … Wow …
    Oru humour reediyiloode nallorubmsg msg tannu …
    Beautifully written …. 💜💜

    1. ആദിദേവ്‌

      താങ്ക്സ് SHANA,

      ഇതുവായിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ മുന്നിലുള്ള ഈ വിപത്തിനെതിരെ വേണ്ട മുൻകരുതലെടുത്താൽ ഇതിന്റെ രചയിതാവ് എന്ന നിലയിൽ ഞാൻ കൃതാർത്ഥനായി. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

      സ്നേഹപൂർവം
      ആദിദേവ്‌

  9. ഹ ഹ ..😂😂
    നല്ല രസമുള്ള എഴുത്ത്..രസമുള്ള കഥ,
    തമാശകലർന്ന അവതരണത്തിലൂടെ തന്നെ ഒട്ടും തമാശ അല്ലാത്ത ഒരു സന്ദേശം നൽകി..
    തുടർന്നും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു❤️

    1. ആദിദേവ്‌

      നീൽ ബ്രോ,

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. കഥ ഇഷ്ടപ്പെട്ടല്ലോ.. ദത് മതി😌😌👍
      തീർച്ചയായും വീണ്ടും എഴുതും💙💙💙

      സ്നേഹത്തോടെ
      ആദിദേവ്‌

  10. 🤣🤣🤣superb story….nalla message kalum undayirunnu…..🥰

    1. ആദിദേവ്‌

      💙💙💙

  11. 🤣🤣🤣superb…..nalla message kalum undayirunnu…..🥰

    1. ആദിദേവ്‌

      താങ്ക്സ് Taniya😍👍👍

  12. നല്ലൊരു മെസ്സേജ് പങ്കുവെച്ചു കഥയിലൂടെ…

    1. ആദിദേവ്‌

      ഹർഷേട്ടാ😍😍♥️,

      എന്റെയീ ചെറിയ കഥ വായിക്കാനും അഭിപ്രായമറിയിക്കാനും തോന്നിയത്തിന് ഒരുപാട് നന്ദി…ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.

      സ്നേഹത്തോടെ
      ആദിദേവ്‌

  13. Bro,
    Adipoli..😂😂 alkkarkk corona okke vaikunneram 6 manikk mathram vevalathippedan ulla oru sub aayi.. ini varunnenkil varatteda ennoru mind anu palarkkum..😏😏

    1. ആദിദേവ്‌

      സത്യമാണ് ആദി ബ്രോ…. ആൾക്കാർക്ക് പഴയ പേടിയും കരുത്തലുമൊന്നും ഇല്ലാതെയായി…😪 Anyway കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു ലോഡ് നന്ദി…

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്‌

  14. അടിപൊളി ആയിട്ടുണ്ട് തമാശയിലൂടെ ഒരു മെസ്സേജ് തരാൻ കഴിഞ്ഞു ❣️❣️❣️

    1. ആദിദേവ്‌

      ജോനാപ്പീ😍

      താങ്ക്സ് ബ്രോ…നിന്റെ നല്ല വാക്കുകൾക്ക് പെരുത്ത നന്ദി💙💙💙♥️♥️♥️

  15. 😁😁😁

    1. ആദിദേവ്‌

      😍💙💙

  16. തമാശയുടെ മേമ്പൊടി ചേർത്ത് എല്ലാവരെയും ബോധവത്ക്കരിച്ചു, നന്നായി എഴുതി, ആശംസകൾ…

    1. ആദിദേവ്‌

      നന്ദി ജ്വാലാ..💙💙

  17. ഹി ഹി ..😄

    അങ്ങനെ മാവേലിജിയും
    ഗോ കൊർണാ യിൽ ചേർന്നു!.

    ഇന്ന് 3000 കടന്നു. കേരളത്തിൽ!
    പക്ഷേ ഇപ്പോ ആർക്കും വല്യ പേടി
    ഇല്ല! ആദ്യം എന്തായിരുന്നു സ്ഥിതി😇

    1. ആദിദേവ്‌

      Pk ബ്രോ,

      ചേർന്നതല്ലല്ലോ ചേർത്തതല്ലേ…😉😌😂
      ഗോ കൊറോണ ,കൊറോണ ഗോ….

      സത്യം ബ്രോ, മുൻപൊക്കെ നൂറും ഇരുന്നൂറും കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യം പോലും നമ്മൾ ഭീതിയോടെയാണ് നോക്കിയിരുന്നത്. ആറു മണിക്കുള്ള മുഖ്യന്റെ വാർത്താസമ്മേളനത്തിനായി ആകാംഷയോടെ കാത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി.

      ദിനംപ്രതി വർധിക്കുന്ന കൊറോണ കേസുകൾ വെറും സംഖ്യകളായി മാറുന്ന അവസ്ഥ…എന്താല്ലേ…നമ്മുടെ ആൾക്കാർക്ക് കൊറോണയോടുള്ള ആ ഭീതി അങ്ങ് മാറി. ഇപ്പൊ അധികമാരും ആ കണക്കുകൾ പോലും നോക്കാറില്ല. എല്ലാവരും പഴയതുപോലെതന്നെ സ്വൈര്യവിഹാരം നടത്തി തുടങ്ങി.

      ഒരുകണക്കിന് ഈ സംഖ്യകൾ നോക്കാത്തത് തന്നെയാണ് നല്ലത്. മനസമാധാനമെങ്കിലും കിട്ടും. പക്ഷെ ഡെയ്‌ലി കേസുകൾ 3000 കടന്ന സ്ഥിതിക്ക് അല്പം ജാഗ്രത എല്ലാവർക്കും ആവശ്യമാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… എല്ലാവരും ഇത് മനസിലാക്കിയാൽ നന്ന്.

      അടുത്തൊരു കഥയുമായി വീണ്ടു വരുന്നത് വരെ വിട…

      സ്നേഹത്തോടെ
      ആദിദേവ്‌

      1. 💯പച്ചപർമാർത്ഥം……!!!!!

        👌……
        …….👍
        🙏

        1. ആദിദേവ്

          PK bro…💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com