മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116

പ്രിയപ്പെട്ട കൂട്ടുകാരേ,

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം….

?സ്നേഹപൂർവം?

ആദിദേവ്


 

മാവേലി ഇൻ ക്വാറന്റൈൻ

Maveli In Quarantine | Author : Aadhidev

 

ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

“ഭായിയോം ഔർ ബഹനോം…. പാതാൾ ലോക് ആപ് സബ്‌കേലിയെ ബിൽകുൽ സെയ്ഫ് ഹെയ്…” യമാരാജൻ മൻ കീ ബാത്തിലൂടെ തന്റെ പ്രിയജനങ്ങളെ അറിയിച്ചു.

 

കൊറോണ പേരിനുപോലും ഇല്ലാത്തതിനാൽ യാതൊരു വിധ നിയന്ത്രണങ്ങളും പാതാളത്തിൽ ഇല്ല. അതുകൊണ്ടുതന്നെ കൊറോണ വരാതിരിക്കാൻ വേണ്ട മുന്കരുത്തലുകളെക്കുറിച്ച് പാതാളവാസികൾ ബോധവാന്മാരല്ല. അങ്ങനെ നമ്മുടെ മാവേലി തമ്പുരാൻ ഇത്തവണയും തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാനായി തീരുമാനിച്ചു. കഴിഞ്ഞ രണ്ടുതവണത്തെ ദുരനുഭവം മനസ്സിലുണ്ടെങ്കിലും ഇത്തവണ പ്രശ്നമൊന്നും കാണില്ലെന്ന് മന്നൻ വിശ്വസിച്ചു. കഴിഞ്ഞ തവണ കേരളാ- പാതാൾ ഹൈവേയിലൂടെ കേരളത്തിലേക്ക് കേറിയ മാവേലി പിന്നീട് ഫൈബർ ബോട്ടിൽ നനഞ്ഞ് കുളിച്ചാണ് യാത്ര ചെയ്തത്.

 

ഓണം ഓൺലൈനായി വരെ ആഘോഷിക്കുന്ന മലയാളി തന്റെ ഈ പഴഞ്ചൻ കോലം ഔട്ട്ഡേറ്റഡ് ആയി കാണും എന്ന് മനസ്സിലാക്കിയ മഹാബലിത്തമ്പുരാൻ അടിമുടി ഒന്നു മാറി. കാലത്തിനൊപ്പം കോലവും മാറിയ നമ്മുടെ മന്നൻ തന്റെ ഹാർലി ഡേവിഡ്സൺ ബൈക്കിലാണ് ഇത്തവണ കേരള സന്ദർശനത്തിന് പുറപ്പെട്ടത്.

 

maveli-cocept-art

ഒരു ജോഡി മഴക്കോട്ടും ഒരു സ്പെയർ കുടയും കയ്യിൽ കരുതാൻ മൂപ്പർ മറന്നില്ല. അങ്ങനെ മലബാർ മേഖലയിലാണ് പുള്ളി ആദ്യം സന്ദർശനത്തിനെത്തിയത്. വലിയ ആഘോഷങ്ങളോ ആർഭാടങ്ങളോ എങ്ങുംതന്നെ കാണാൻ മന്നന് സാധിച്ചില്ല. ഇത്തവണ കേരളക്കരയിൽ ഓണം കൊണ്ടാടുന്നില്ലേ എന്നുപോലും പുള്ളി ഒരുവേള ശങ്കിച്ചു.

 

എങ്കിലും പ്രത്യാശ കൈവിടാതെ മാവേലി തമ്പുരാൻ ഓണപ്പാട്ടുകളും പൂക്കളവും ആഘോഷങ്ങളും ഉള്ളയിടങ്ങൾ പരതി നടന്നു. എങ്ങും വലിയൊരഘോഷമോ മറ്റോ കാണാൻ കഴിയാതെ പുള്ളി നിരാശനായി. അങ്ങിങ്ങായി കണ്ട കുട്ടികളുടെ ആഘോഷവും മറ്റും കൊണ്ട് തൃപ്തിപ്പെട്ട അദ്ദേഹം അടുത്ത ഭാഗത്തേക്ക് നീങ്ങി.

36 Comments

  1. ?️‍♂️?️‍♂️ജിoമ്മൻ ?️‍♂️?️‍♂️

    Wooow മച്ചാനെ സംഭവം കുടുക്കി…ഇതുപോലത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു… ????

    1. ആദിദേവ്

      താങ്ക്സ് ജിമ്മൻ ബ്രോ ….????

  2. കുടുക്കി

    1. ആദിദേവ്‌

      താങ്ക്സ് ആൽബി ബ്രോ??

  3. ???????????❤

    1. ആദിദേവ്‌

      ?♥️?♥️?♥️?♥️?♥️?♥️

  4. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട് ?
    ചുരുങ്ങിയ വാക്കുകളിലൂടെ
    ചുറ്റുപാടിൽ നടക്കുന്നത് എല്ലാം ഹാസ്വത്തിലൂടെ ചാലിച്ചഴുതിയ മനേഹരമായ എഴുത്ത്

    1. ആദിദേവ്‌

      വളരെ നന്ദി ഒറ്റപ്പാലംകാരൻ ബ്രോ???

  5. നന്നായിരിക്കുന്നു തമാശയുടെ മേമ്പൊടി ചേർത്ത് സമകാലിക വിഷയം കാലത്തിനു അനുസരിച്ച് ഉള്ള മാറ്റങ്ങൾ വരുത്തി സങ്കൽപ്പം കലർത്തി ഉള്ള അവതരണം മനോഹരം ആയിരുന്നു

    കൊറോണ കാലത്ത് മാവേലി തമ്പുരാൻ നാട് കാണാൻ എത്തിയിട്ടുണ്ടാകും ചിലപ്പോ കഥയിലെ പോലെ ഉള്ള സംഭവ വികാസങ്ങളും വാമനനെ കണ്ടുമുട്ടുകയും ഒക്കെ ചെയ്തു കാണും

    എല്ലാത്തിനും അവസാനം കോവിഡ് മുൻകരുതലിന്റെ ഭാഗമായുള്ള നിർദേശങ്ങളും കൂട്ടി ചേർത്തിരിക്കുന്നു എല്ലാം കൊണ്ടും നന്നായിരുന്നു ???

    1. ആദിദേവ്‌

      രാഹുലെ??,

      വീണ്ടും വീണ്ടും സ്നേഹത്തിന്റെ നല്ലവക്കുകൾ കൊണ്ടെന്നെ നീ വീർപ്പുമുട്ടിക്കുവാണല്ലോ സഹോ..?? അവതരിപ്പിച്ച രീതിയും എഴുത്തും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരിയൊത്തിരി സന്തോഷം..

      സ്നേഹപൂർവം
      ആദിദേവ്‌

  6. ഋഷി ഭൃഗു

    പറയാനുള്ള കാര്യങ്ങൾ ആരെയും മുഷിപ്പിക്കാതെ രസകരമായി പറയാനുള്ള ആ കഴിവിനെ ഒന്ന് നമിച്ചു കൊണ്ട് ആരംഭിക്കട്ടെ .. ???

    നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം ???

    അടിപൊളിയായിരുന്നു. എഴുതിയ രീതിയും, അതിലെ സന്ദേശവും, പിന്നെ അളിയനെയും ഒരുപാടിഷ്ടപ്പെട്ടു

    ???

    1. ആദിദേവ്‌

      ഋഷി ഭൃഗു ബ്രോ??

      ഈ നല്ലവക്കുകൾക്ക് പകരം വക്കാനായി എന്റെ കയ്യിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ല…

      ////നേരെ പറഞ്ഞാൽ മനസിലാകാത്ത കാര്യങ്ങൾ ഭാവിയിൽ നാട്ടുകാരോട് ഇങ്ങനെയൊക്കെ പറയേണ്ടി വരും. എന്നാലും മനസിലാകാത്ത ചില ജന്മങ്ങൾ ഉണ്ടായേക്കാം, അവരെ നമുക്ക് ചൂരൽക്കഷായം കൊടുത്തു മണലിട്ടു തിരുമ്മി വിടാം ???////

      സത്യം?? വേണേൽ അല്പം ഉപ്പും മുളകുപൊടിയും വിതറി വിടാം???…

      സ്നേഹം നിറഞ്ഞ ഈ റിവ്യൂവിന് പകരം ഒത്തിരി സ്നേഹം മാത്രം…

      സ്നേഹപൂർവം
      ആദിദേവ്‌

  7. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ ഇഷ്ടപ്പെട്ടു കേട്ടോ… നല്ല അവതരണം… ഇനിയും പ്രതീക്ഷിക്കുന്നു…

    1. ആദിദേവ്

      തീർച്ചയായും? ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.. വീണ്ടുമൊരു കഥയുമായി വരുന്നതായിരിക്കും..

      സ്നേഹപൂർവം
      ആദിദേവ്

  8. Wow .. Wow … Wow …
    Oru humour reediyiloode nallorubmsg msg tannu …
    Beautifully written …. ??

    1. ആദിദേവ്‌

      താങ്ക്സ് SHANA,

      ഇതുവായിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ മുന്നിലുള്ള ഈ വിപത്തിനെതിരെ വേണ്ട മുൻകരുതലെടുത്താൽ ഇതിന്റെ രചയിതാവ് എന്ന നിലയിൽ ഞാൻ കൃതാർത്ഥനായി. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

      സ്നേഹപൂർവം
      ആദിദേവ്‌

  9. ഹ ഹ ..??
    നല്ല രസമുള്ള എഴുത്ത്..രസമുള്ള കഥ,
    തമാശകലർന്ന അവതരണത്തിലൂടെ തന്നെ ഒട്ടും തമാശ അല്ലാത്ത ഒരു സന്ദേശം നൽകി..
    തുടർന്നും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു❤️

    1. ആദിദേവ്‌

      നീൽ ബ്രോ,

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. കഥ ഇഷ്ടപ്പെട്ടല്ലോ.. ദത് മതി???
      തീർച്ചയായും വീണ്ടും എഴുതും???

      സ്നേഹത്തോടെ
      ആദിദേവ്‌

  10. ???superb story….nalla message kalum undayirunnu…..?

    1. ആദിദേവ്‌

      ???

  11. ???superb…..nalla message kalum undayirunnu…..?

    1. ആദിദേവ്‌

      താങ്ക്സ് Taniya???

  12. നല്ലൊരു മെസ്സേജ് പങ്കുവെച്ചു കഥയിലൂടെ…

    1. ആദിദേവ്‌

      ഹർഷേട്ടാ??♥️,

      എന്റെയീ ചെറിയ കഥ വായിക്കാനും അഭിപ്രായമറിയിക്കാനും തോന്നിയത്തിന് ഒരുപാട് നന്ദി…ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.

      സ്നേഹത്തോടെ
      ആദിദേവ്‌

  13. Bro,
    Adipoli..?? alkkarkk corona okke vaikunneram 6 manikk mathram vevalathippedan ulla oru sub aayi.. ini varunnenkil varatteda ennoru mind anu palarkkum..??

    1. ആദിദേവ്‌

      സത്യമാണ് ആദി ബ്രോ…. ആൾക്കാർക്ക് പഴയ പേടിയും കരുത്തലുമൊന്നും ഇല്ലാതെയായി…? Anyway കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു ലോഡ് നന്ദി…

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്‌

  14. അടിപൊളി ആയിട്ടുണ്ട് തമാശയിലൂടെ ഒരു മെസ്സേജ് തരാൻ കഴിഞ്ഞു ❣️❣️❣️

    1. ആദിദേവ്‌

      ജോനാപ്പീ?

      താങ്ക്സ് ബ്രോ…നിന്റെ നല്ല വാക്കുകൾക്ക് പെരുത്ത നന്ദി???♥️♥️♥️

    1. ആദിദേവ്‌

      ???

  15. തമാശയുടെ മേമ്പൊടി ചേർത്ത് എല്ലാവരെയും ബോധവത്ക്കരിച്ചു, നന്നായി എഴുതി, ആശംസകൾ…

    1. ആദിദേവ്‌

      നന്ദി ജ്വാലാ..??

  16. ഹി ഹി ..?

    അങ്ങനെ മാവേലിജിയും
    ഗോ കൊർണാ യിൽ ചേർന്നു!.

    ഇന്ന് 3000 കടന്നു. കേരളത്തിൽ!
    പക്ഷേ ഇപ്പോ ആർക്കും വല്യ പേടി
    ഇല്ല! ആദ്യം എന്തായിരുന്നു സ്ഥിതി?

    1. ആദിദേവ്‌

      Pk ബ്രോ,

      ചേർന്നതല്ലല്ലോ ചേർത്തതല്ലേ…???
      ഗോ കൊറോണ ,കൊറോണ ഗോ….

      സത്യം ബ്രോ, മുൻപൊക്കെ നൂറും ഇരുന്നൂറും കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യം പോലും നമ്മൾ ഭീതിയോടെയാണ് നോക്കിയിരുന്നത്. ആറു മണിക്കുള്ള മുഖ്യന്റെ വാർത്താസമ്മേളനത്തിനായി ആകാംഷയോടെ കാത്തിരിക്കുമായിരുന്നു. ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി.

      ദിനംപ്രതി വർധിക്കുന്ന കൊറോണ കേസുകൾ വെറും സംഖ്യകളായി മാറുന്ന അവസ്ഥ…എന്താല്ലേ…നമ്മുടെ ആൾക്കാർക്ക് കൊറോണയോടുള്ള ആ ഭീതി അങ്ങ് മാറി. ഇപ്പൊ അധികമാരും ആ കണക്കുകൾ പോലും നോക്കാറില്ല. എല്ലാവരും പഴയതുപോലെതന്നെ സ്വൈര്യവിഹാരം നടത്തി തുടങ്ങി.

      ഒരുകണക്കിന് ഈ സംഖ്യകൾ നോക്കാത്തത് തന്നെയാണ് നല്ലത്. മനസമാധാനമെങ്കിലും കിട്ടും. പക്ഷെ ഡെയ്‌ലി കേസുകൾ 3000 കടന്ന സ്ഥിതിക്ക് അല്പം ജാഗ്രത എല്ലാവർക്കും ആവശ്യമാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… എല്ലാവരും ഇത് മനസിലാക്കിയാൽ നന്ന്.

      അടുത്തൊരു കഥയുമായി വീണ്ടു വരുന്നത് വരെ വിട…

      സ്നേഹത്തോടെ
      ആദിദേവ്‌

      1. ?പച്ചപർമാർത്ഥം……!!!!!

        ?……
        …….?
        ?

        1. ആദിദേവ്

          PK bro…??

Comments are closed.