മറവി 18

ആരെങ്കിലും അടിപിടികൂടുന്നുണ്ടെങ്കിൽ അത് പോയി സോൾവാക്കണം..

പിന്നെ ഇൻബോക്സിലാണെങ്കിൽ ഏഷണിമുതൽ ഒലിപ്പീരുവരെ..

ഇതൊക്കെ തരണം ചെയ്യണ്ടെ ?

അതിനിടയില്‍ അമ്മയെ ശല്ല്യപ്പെടുത്താതെ മോളൊന്ന് പോയി കിടക്ക് …

അർച്ചന പിന്നെയൊന്നും മിണ്ടാതെ പുസ്തകങ്ങളടുക്കി വച്ച് തന്റെ നോട്ട് ബുക്കിന്റെ അവസാനപേജിൽ നാലുവരിയെഴുതി അമ്മയിരിയ്ക്കുന്ന കസേരയ്ക്കരികിലെ ടേബിൾലാമ്പിനോട് ചേർത്ത് വച്ചു..

രാത്രിയൊന്നരമണിയ്ക്ക് നെറ്റ് ഓഫാക്കി കിടക്കാനൊരുങ്ങവേ അവളുടെയമ്മ ആ ബുക്കിലേയ്ക്ക് നിസ്സാരമായി വെറുതേ കണ്ണോടിച്ചു…

അതിലിങ്ങനെ എഴുതിയിരുന്നു…

ഹായ് അമ്മാ ..നമസ്കാരം …

അച്ഛൻ പോയതിന് ശേഷം ഞങ്ങൾക്കമ്മ അമ്മ മാത്രല്ലേയുള്ളൂ…

ഞാനിന്ന് അമ്മയിൽ നിന്ന് കേൾക്കാൻ കൊതിച്ചൊരു വാക്കുണ്ടായിരുന്നു…

സാരല്ല്യ..

അമ്മ തിരക്കിൽ പെട്ടതോണ്ടല്ലെ ?
പന്ത്രണ്ട് മണിയ്ക്ക് മുമ്പാണ് അമ്മയിതുവായിക്കണതെങ്കിൽ എന്നെ വിളിച്ചൊരു ഹാപ്പി ബർത്ത് ഡേ പറയണം…

അല്ലെങ്കിൽ ….അത് സാരല്ല്യാട്ടോ…..

ഒന്നു പൊട്ടിക്കരയാൻ പോലുമാവതെ വീരമൃത്യു വരിച്ച പടനായകന്റെ ഭാര്യ മേശയ്ക്ക് മുകളിൽ തന്റെ അപരാധത്തിന്റെ ഭാരം തലയോടെ താഴ്ത്തിവച്ചു ….