Maravi by Jayaraj Parappanangadi
അമ്മാ…..
അമ്മാാ…
അമ്മാാാ…..
ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ?
രാവിലെത്തുടങ്ങിയതാണല്ലോ..
ഇൗ പതിവില്ലാത്ത വിളി….
നിന്റെ പ്രശ്നമെന്താ…?
സ്കൂളിലാരോടേലും വഴക്ക് കൂടിയോ ?
അതോ മറ്റെന്തെങ്കിലും….?
ചെറിയ കുട്ടിയൊന്നുമല്ലല്ലോ..
എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …?
സമയം പതിനൊന്നുമണിയായില്ലേ ?
മോൾക്കുറങ്ങിക്കൂടെ ?
അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്…
എന്തെല്ലാം കാര്യങ്ങള് നോക്കണം …
പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം …
റിക്വസ്റ്റു് ഏഡ് ചെയ്യണം ..
എല്ലാറ്റിലും അഭിപ്രായം പറയണം …