മല്ലിമലർ കാവ് 6 26

സത്യം അതാണ് ധർമ്മത്തിലേക്കുള്ള ഏകമാർഗ്ഗം.
നോം ജപിച്ചു നൽകിയ രക്ഷാവലയത്തിന് എവിടെയോ ബലക്ഷയം സംഭവിച്ചിരിക്കുന്നു…!!

അതുകൊണ്ടാണ് അവളുടെ ദുരാത്മാവ് അവിടേക്ക് കടന്നു വരാൻ തന്നെ ധൈര്യപ്പെട്ടത്.
ഇയ്യാളുടെ സാന്നിധ്യമാണ് താങ്കളെ ഈ ദുരന്തത്തിൽ നിന്നും കരകയറ്റിയതെന്ന് വേണം പറയാൻ.
എന്നു വെച്ചാൽ താങ്കളും താങ്കളുടെ കുടുംബവും ഈ ജീവിതകാലം മുഴുവനും ഈ ഇരിക്കുന്ന മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു എന്നർത്ഥം..!

പക്ഷേ ഇത്രയും ദുരാത്മാക്കളെ ആവാഹിച്ച് നമ്മുടെ ചൊൽപ്പടിക്ക് നിർത്തുന്ന നോമിന് പിടിക്കിട്ടാത്ത ഒരു കാര്യം.
മല്ലികയുടെ ദുരാത്മാവ് ഞങ്ങളുടെ ആവാഹനത്തിൽ നിന്ന് എങ്ങിനെ തെന്നിമാറുന്നു എന്നതാണ്.
അതിനിനി മറുപടി പറയാൻ നാരായണൻ തമ്പിയ്ക്ക് മാത്രമേ കഴിയു..!

” പറയുക നാരായണൻ തമ്പി.
നിങ്ങൾ ഞങ്ങളോട് മുൻപ് പറഞ്ഞ കഥകകളിൽ അല്പമെങ്കിലും കളങ്കം ചാർത്തിയിട്ടുണ്ടെങ്കിൽ.
ആ കളങ്കം കഴുകി കളേയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
സ്വാമിയുടെ വാക്കുകൾ കേട്ട് സ്വാമിയുടെ മുമ്പിൽ തൊഴുകൈകളോടെ ഇരുന്നിരുന്ന.
തമ്പിയുടെ നിറ മിഴികളിൽ നിന്നും മിഴിനീർ കവിളിലൂടെ ഒലിച്ചിറങ്ങി..!

” തെറ്റുപറ്റി തമ്പുരാനെ അടിയന് തെറ്റുപറ്റി. പൊറുത്ത് മാപ്പാക്കാണം.!
അടിയനെരക്ഷിക്കണം..!
ഇത്രയും ഞാൻ കരുതിയില്ല.
എല്ലാം അവസാനിച്ചു ഇനിയൊന്നും ഭയപ്പെടാനില്ലെന്ന് സ്വാമിമാർ പറഞ്ഞപ്പോൾ.
ഞാനല്പം അഹങ്കരിച്ചു പോയി തമ്പുരാനേ.!

” അന്നത്തെ ആ സാഹചര്യത്തിൽ എന്റെ അപ്പോഴത്തെ രക്ഷമാത്രമേ ഞാൻ ഓർത്തുള്ളു.
ദീർഘവീക്ഷണം.!
അതിനുള്ള പക്വതയൊ ക്ഷമയോ തനിക്ക് ഇല്ലാതെ പോയി.