മല്ലിമലർ കാവ് 6 26

കഴിഞ്ഞെങ്കിൽ എന്റെ കൂടെ വന്നോളു.
മുനിവര്യനു പുറകിലായി അവരും മുന്നോട്ടു നീങ്ങി…!

തൊട്ടടുത്തായി കണ്ണുനീർ പോലെ തെളിഞ്ഞ ജലം നിറച്ചു വച്ചിരിക്കുന്ന ഒരു വലിയ ഉരുളി.
അതിനു മുമ്പിലായി ആ ദിവ്യൻ നില്പുറപ്പിച്ച ശേഷം മെല്ലെ അവരോടോതി.
” ആ കാണുന്ന തെളിനീരിൽ അല്പനേരം നിങ്ങൾ നിങ്ങളുടെ മുഖം നോക്കുക.
ശേഷം അരുകിൽ കാണുന്ന മൺപാത്രത്തിൽ അല്പം തെളിനീരെടുത്ത് ഇരുവരും മുഖം കഴുകുക.
അതിനുശേഷം പരസ്പരം മുഖത്തോട് മുഖനോക്കി നിൽക്കുക..!

സ്വാമിയുടെ വാക്കുകൾ അക്ഷരം പ്രതി അനുസരിച്ച്.
മുഖത്തോട് മുഖംനോക്കി നിന്ന ഇരുവരും അത്ഭുതം കൂറി.
രണ്ടു മുഖങ്ങളും സൂര്യ തേജസുപോലെ തിളങ്ങി നിൽക്കുന്നു.
രക്തം ദാനത്തിനായ് അവർ നെറ്റിയിൽ ഉണ്ടാക്കിയ മുറിവുകൾ പോലും മാഞ്ഞു പോയി മുഖംകൂടുതൽ സുന്ദരമായി മാറിയിരിക്കുന്നു…

” ഇനി ഇങ്ങോട്ട് വന്ന് ഇവിടെ ഇരുന്നു കൊൾക.
രണ്ടു പേരും സ്വാമി വിരൽ ചൂണ്ടിയ പീഠത്തിന്മേൽ നിമിഷ നേരം കൊണ്ട് അനുസരണയുള്ള കുട്ടികളെ പോലെ ഉപവിഷ്ടരായി.
സ്വാമി ഒരല്പം സമയം ധ്യാനത്തിലെന്നവണ്ണം മിഴികൾ പൂട്ടി.
ശേഷം മിഴികൾ തുറന്ന് നാരായണൻ തമ്പിയേ നോക്കി.
ഇല്ലത്ത് അരുതാത്തത് സംഭവിച്ചിക്കുന്നു അല്ലേ..?
എല്ലാം സ്വയം വരുത്തി വച്ചതാണ്.
എവിടെയാണ് താങ്കൾക്ക് തെറ്റിയതെന്ന് ഇനിയും തുറന്ന് പറയാൻ മനസ്സ് കാണിച്ചില്ലെങ്കിൽ.
അതിന്റെ ഫലം ഭീകരമായിരിക്കും..!!

ഒരു പക്ഷേ ഇത്രയും കാലം താങ്കൾക്ക് രക്ഷാ കവചമൊരിക്കിയ ഞങ്ങൾക്ക് പോലും താങ്കളെ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല.