Mallimalar Kavu Part 6 by Krishnan Sreebhadhra
Previous Part
” യക്ഷിയുടെ സ്പർശനമേറ്റതും ഹർഷനും തമ്പിയും മോഹാലസ്യപ്പെട്ട് അവർ നിന്നിടത്തു തന്നെ കുഴഞ്ഞു വീണു.
ഓർമ്മകൾ ഓടിയെത്തിയപ്പോൾ ചുറ്റുവിളക്കുകളാൽ അലംകൃതമായ.
ധൂമപാളികൾ നിറഞ്ഞു നിന്നിരുന്ന.
വലിയൊരു അകത്തളിലെ രാമച്ച കിടക്കയിൽ മയങ്ങി കിടക്കുകയായിരുന്നു അവർ രണ്ടു പേരും…!
സുഗന്ധ ദ്രവ്യങ്ങൾ ഹോമകുണ്ഠത്തിൽ എരിഞ്ഞു തീരുന്ന. കുളിർമ്മയുള്ളൊരു നല്ല സുഗന്ധം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.
ചുറ്റും നിന്ന് മുഴങ്ങുന്ന ശിവനാമ കീർത്തനങ്ങൾ അവരുടെ കാതുകളിൽ അലയടിച്ചു.
മയക്കം വിട്ടുണന്ന അവരുടെ ചുണ്ടുകളിലും ശിവനാമ കീർത്തനങ്ങൾ തുളുമ്പി നിന്നു…!
അരുകിലേക്ക് അടുത്തടുത്തു വരുന്ന മെതിയടിയുടെ ശബ്ദം.
ഹർഷൻ മെല്ലെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.
അതിലയാൾ വിജയിക്കുകയും ചെയ്തു.
മെതിയടിയുടെ ശബ്ദം അവരുടെ മുന്നിൽ വന്നുനിന്ന് നിശ്ചലമായി…..!!
മുന്നിൽ ധൃഢ ഗാത്രനായൊരു മുനിസ്രേഷ്ഠൻ.
വിനയവും എന്നാൽ അതി ഗാഭീരവുമായ സുന്ദര ശബ്ദത്തിൽ അദ്ദേഹം അവരോടരുളി.
” ക്ഷീണമെല്ലാം മാറിയെന്ന് നോം കരുതി കൊള്ളട്ടെ..ആ ശബ്ദത്തിൻ ഉടമയെ കണ്ടതും ഹർഷന്റെ ഉള്ളം കുളിർന്നു.
അത് അന്ന് രാത്രിയിൽ ഹർഷന് തുണയേകിയ അവനുവേണ്ടി രക്ഷാ കവചമൊരുക്കിയ ദിവ്യന്മാരിലെ പ്രധാനിയായിരുന്നു ആ മനുഷ്യൻ….!
” മിഴിച്ചു നിൽക്കാതെ രണ്ടുപേരും കൈകൾ ഇങ്ങോട്ട് നീട്ടുക.
ഉടനെ തന്നെ അവർ രണ്ടു പേരും ധൃതിയിൽ. സ്വാമിയ്ക്കു നേരെ ഇരുക്കൈകളും നീട്ടി നിന്നു.
തന്റെ മുന്നിൽ നീട്ടി നിൽക്കുന്ന ആ കൈകളിലേക്ക്.
കൈവശം കരുതിയിരുന്ന തീർത്ഥ ജലം ആ മുനിവര്യൻ അല്പാല്പമായി ഇറ്റിച്ചു നൽകി..!ദാഹം തീരും വരേയും സേവിച്ചുകൊള്ളുക ശേഷം അല്പം ജലം നിറുകയിൽ തെളിക്കാനും മറക്കണ്ട രണ്ടുപേരും.