മല്ലിമലർ കാവ് 3 29

” പറയു എവിടെയാണ് താങ്കൾ താമസമെന്ന് പറഞ്ഞത്.?
“നാട്ടുപ്രമാണി നാരായണൻ തമ്പിയുടെ പഴയ തറവാട്ടു വീട്ടിൽ….
“ആരാണ് താങ്കൾക്ക് ആണ് വീട് കാണിച്ചു തന്നത്.?
” അറിയില്ല സ്ഥലം മാറി ഇവിടെ എത്തിയപ്പോൾ പഴയ ഓഫീസർ ഇവിടെയാണ് താമസിച്ചിരുന്നത് എന്ന് പറഞ്ഞ് ഓഫീസിലെ ഒരു ജോലിക്കാരൻ തന്നെയാണ് ഇവിടത്തെ താമസം തരപ്പെടുത്തി തന്നത്….

ഈ വീട് അവിടെ വന്ന് താങ്കൾക്ക് തുറന്നു തന്നത് നാരായണൻ തമ്പി നേരിട്ടാണോ ? ” “ഏയ് അല്ല ഒരിക്കലുമല്ല അദ്ദേഹം വലിയ മനുഷ്യനല്ലേ ഇന്നാട്ടിലെ ജന്മി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം തരപ്പെടുത്തി തന്ന ആള് തന്നെയാണ് ഇവിടം തുറന്നു തന്നതും..
പിന്നെ അടിച്ചു തളിക്കാൻ ഒരാളേയും തന്നിട്ടുണ്ട് ഒരു പെൺകുട്ടിയേ….

” അല്ല നിങ്ങൾ ആരാണ് ? ” എവിടെ നിന്നാണ് ഈ രാത്രിയിൽ ദൈവ ദൂതരായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എന്ത് പറഞ്ഞാലാ എത്ര നന്ദി പറഞ്ഞാലാ മതിയാവാ. ” ഒന്നും വേണ്ട താങ്കൾ വരു വീട്ടിൽ കൊണ്ട് ചെന്നാക്കാം….

” മല്ലിമലർ കാവിലെ പുരാതനമായൊരു ശിവക്ഷേത്രത്തിൽ. മാസംതോറും നടത്തി വരാറുള്ള സ്പെഷൽ പൂജയും, ചില പ്രത്യേക കർമ്മങ്ങളും അതിന്റെ കർമ്മഫലങ്ങളും ശരിയാംവണ്ണം നിവർത്തിച്ചു മടങ്ങുന്ന. മന്ത്രതന്ത്രങ്ങളറിയുന്ന ഒരു കൂട്ടം സന്യാസി വര്യന്മാരായിരുന്നു അവർ…

അവരുടെ തിരിച്ചുള്ള യാത്രക്കിടെ യാണ് ഹർഷനു നേരേ ഈ സംഭവം അരങ്ങേറിയത്. യാത്രയിലുടനീളം അവർ ഉരുവിടുന്ന ശിവനാമങ്ങൾ,ശിവമന്ത്രങ്ങൾ, ശിവ സ്തുതികൾ. അവർ അറിയാതെയാണെങ്കിലും അവരുടെ ആ ഭക്തിയുടെ ഗീതമാണ് ഈകുറി ഹർഷനെ ആ ഭീകര രൂപിണിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കഷ്ഠിച്ച് രക്ഷിച്ചെടുത്തത്….

വാസസ്ഥലത്ത് എത്തിയതിനു ശേഷം ഒരു മന്ത്രചരട് ജപിച്ച് അവർ ഹർഷന് നൽകി. അരയിൽ കെട്ടാനും, അഴിച്ചു കളയരുതെന്നും, താനൊഴിച്ച് ആരും ഇത് കാണാൻ ഇടവരരുതെന്നും, എന്നാൽ ഉറങ്ങുന്ന നേരം അത് വെളിയിൽ കാണത്തക്ക രീതിയിൽ ഇട്ടു വേണം ഉറങ്ങാനെന്നും അവർ പ്രത്യേകം ഓർമ്മപ്പെടുത്തി…

” ഉം ശിവനാമം ജപിച്ച് ശിവനേ പ്രാർത്ഥിച്ചു കിടന്നോളു. മഹാദേവന്റെ സാന്നിധ്യം എപ്പോഴും താങ്കൾക്കുണ്ടാകും…
“കുറച്ച് ദിനങ്ങൾ കൂടി കഴിഞ്ഞാൽ വീണ്ടും ഞങ്ങൾ ഇതുവഴി വരുന്നതാണ്.
” അന്ന് തീർച്ചയായും ഞങ്ങൾ താങ്കളുടെ അരുകിൽ എത്തുന്നതായിരിക്കും.
“എല്ലാം മനസ്സിൽ കരുതുക.
” ആരോടും ഒന്നും ഉരിയാടാരുത്. “എന്നാൽപ്പിന്നെ ഞങ്ങൾ തിരിക്കുന്നു “മംഗളം ഭവിക്കട്ടെ…

മൂവർ സംഘം അവനെ വിട്ട് അവരുടെ ലക്ഷ്യം തേടി പുറത്തേക്ക് നീങ്ങി. കതകെല്ലാം ഭദ്രമായി അടച്ചു എന്ന് ഉറപ്പ് വരുത്തിയതിനുശേഷം. ഹർഷൻ കട്ടിലിലേക്ക് മറിഞ്ഞ് പുതപ്പിനുള്ളിലേക്ക് ഊളയിട്ടു. അപ്പോഴും വല്ലാത്തൊരു ഭയം അവനെ വേട്ടയാടുന്നുണ്ടായിരുന്നു..

ഉറക്കം അവനിലേക്ക് വരളെ വേഗം ആഴ്ന്നിറങ്ങി. ആ സമയം മച്ചിന്റെ മുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ രക്തദാഹിയായ ഒരു ഭീകര രൂപം താഴെയ്ക്ക് പതിയെ പതിയെ ഇറങ്ങി ഇറങ്ങി വന്ന്. ഉറങ്ങി കിടക്കുന്ന ഹർഷന്റെ മുഖത്തിന് അഭിമുഖമായ് നിന്നു. ചുറ്റുപാടും ഒന്ന് വീക്ഷിച്ച ശേഷം ആ ഭീകര മുഖം ഉറങ്ങിക്കിടക്കുന്ന അവന്റെ മുഖത്തിനോടടുപ്പിച്ചു. അപ്പോൾ നീണ്ടുവന്ന കോമ്പല്ലുകൾ, അതിലൂടെ ഒലിച്ചിറങ്ങിയ രക്ത തുള്ളികളൾ, അത് താഴെ വിഴാതെ നാവുനീട്ടി ആ സത്വം നുണഞ്ഞിറക്കി. ശേഷം അവനെ നോക്കി മൗനമായി ഒന്നു ചിരിച്ചു. ആരിലും ഭീതിയുളവാക്കുന്ന ഒരു കൊലച്ചിരി…

☠ തുടരും ☠