ഹർഷൻ ഒരു വിറയലോടെ സഡൻ ബ്രേക്കിട്ടു നിന്നു. അയ്യാളുടെ ശരീരമാകെ വിയർപ്പിനാൽ കുഴഞ്ഞ് കുതിർന്നു. പിന്നിൽനിന്നും വെള്ളികൊലുസിന്റെ കൊഞ്ചലോടൊപ്പം ഒരു കിണുങ്ങി ചിരിയും അത് പിന്നെ ഒരു തേങ്ങലായി ഹർഷന്റെ കാതുകളിൽ പതിച്ചു…
ഹർഷൻ ഒരാന്തലോടെ ഞെട്ടി തിരിഞ്ഞു. അയ്യാളുടെ രോമകൂപങ്ങൾ ബ്രഷിലെ കമ്പിനൂൽ പോലെ എഴുന്നേറ്റു നിന്നു.
ആരാത്..?
ഒരു ഞെരങ്ങൽ മാത്രമായി പുറത്തു വരാതേ അയ്യാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി….
വീണ്ടും അവിടമാകെ ചിരിപടർന്നു. ഇത്തവണ അതൊരു പൊട്ടിചിരിയായി അവിടമാകെ പ്രതിധ്വനിച്ചു. മരങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങിയ നിലാ വെട്ടം പരീസരമെല്ലാം പടർന്ന് കിടന്നു….
ആ അണ്ട നിലാ വെളിച്ചത്തിൽ ഒരു മിന്നായം പോലെ അയ്യാൾ കണ്ടു വെണ്ണക്കൽ പ്രതിമപോലെ തിളങ്ങി നിൽക്കുന്നൊരു സ്ത്രീ രുപം. അത് തന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു….
ഒരലർച്ചയോടെ തിരിഞ്ഞോടാൻ ഭാവിച്ച ഹർഷന്റെ പിൻ കഴുത്തിലേക്ക്. മൂർച്ചയുള്ള കൂർത്ത നഖങ്ങളളോടു കൂടിയ പത്തു വിരലുകൾ നീണ്ടു വന്നു…..
☠ തുടരും ☠