കാച്ചെണ്ണയുടെ നല്ല മണത്തോടൊപ്പം. പിറകിലേ കാൽ പെരുമാറ്റവും കേട്ടാണ് ഹർഷൻ കട്ടിലിൽ തന്നെ തിരിഞ്ഞ് കിടന്നത്. തൊട്ടു മുന്നിൽ ദേ മൈഥിലി. അവളുടെ ആ ഉദിപ്പിനും, തുടുപ്പിനും മുന്നിൽ. പലപ്പോഴും അയ്യാൾ പതറി പോവാറുണ്ട്. പൊട്ടാൻ വെമ്പുന്ന ഒരു അഗ്നി പർവ്വതം അയ്യാളിൽ ഉയർന്നു പൊങ്ങാറുണ്ട്…
ഇങ്ങനെ പോയാൽ വല്ല കടും കൈയ്യും താൻ ചെയ്തു പോകുമോ എന്നൊരു ഭയം അയാളെ വേട്ടയാടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇന്ന് അതിന് ഒരു അറുതി വേണം. ഹർഷൻ അവളെ നോക്കി അവൾ ഹർഷനേയും. അങ്ങിനെ നോക്കല്ലെ പെണ്ണെ എന്റെ കടിഞ്ഞാൺ ഇപ്പൊ പൊട്ടും ട്ടാ….
അത് കേട്ട് അവളൊന്നു ഇളകി ചിരിച്ചു. അപ്പോൾ അവളുടെ മാറിലെ തേൻകുടങ്ങൾ കുസൃതിയോടെ ഒന്ന് തുളുമ്പി. ദേ പിന്നേം…ചിരിക്കല്ലെ കൊച്ചേ ഞാൻ വല്ല ആക്രമം ചെയ്യും ട്ടാ…
കുട്ടി ഞാൻ നിന്നെ കെട്ടിക്കോട്ടെ. ഒരാവേശത്തിന് ഹർഷൻ മൈഥിലിയൊടു ചോദിച്ചു….
പോ അവിടന്ന്… ഞാൻ കുട്ടിയൊന്നുമല്ല വല്ല്യ പെണ്ണായി. എന്നാ ശരി വെല്ല്യപെണ്ണേ നിന്നെ ഞാൻ കല്ല്യാണം കഴിച്ചോട്ടെ…ഉം..ആയിക്കൊ….എപ്പഴാ ഇപ്പൊ കഴിക്യോ എനിക്കിഷ്ടാ. അവൾ അവന്റെ നേരെ കഴുത്ത് നീട്ടി നിന്നു….
അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ അവളുടെ ചെവിയിൽ പറഞ്ഞു. ഇപ്പഴല്ലടി പൊട്ടി എല്ലാവരുടേയും സമ്മതത്തൊടെ എന്ത അതുപോരേ..?
ഉം..
അതുമതി…
എന്നാ നീ വിട്ടൊ…നാളെ നീ വരുമ്പോൾ എന്നെ കണ്ടെന്ന് വരില്ല്യാട്ടാ. അമ്മയുടെ സമ്മതം വാങ്ങി വരാൻ നേരത്തെ തന്നെ ഞാൻ നാട്ടിലേക്ക് പോകും. പറഞ്ഞു തീരുന്നതിനു മുൻപ് തൊണ്ടി പഴം പോലുള്ള അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ അമർന്ന് കഴിഞ്ഞിരുന്നു….
അവനെ തള്ളിമാറ്റി ഒന്ന് കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ മുറ്റത്തേക്കിറങ്ങി. അവളുടെ കൊലുസിന്റെ കിലുക്കം അവനെ വിട്ട് അകന്ന അകന്ന് പോകുന്നത്. മുൻപോന്നുമില്ലാത്ത സങ്കടത്തോടെ അവൻ കാതോർത്തു നിന്നു…
അമ്മയുടെ സമ്മതം അവളെ എത്രയും വേഗം അറിയിക്കാനുള്ള വെമ്പലോടെ ഹർഷൻ വീട്ടിൽ നിന്നും നേരത്തെ തിരിച്ചു. ബസ്സ്റ്റാന്റിൽ എത്തിയപ്പോഴേക്കും ഇരുട്ടും മുൻപ് മാങ്കൊല്ലിയിലെത്തേണ്ട ബസൊരെണ്ണം കടന്നു പോയി….
കാത്തിരിപ്പിന് ശേഷം രിത്രി 9 മണിക്കാണ് ഹർഷൻ മാങ്കൊല്ലിയിലെത്തിയത്. മല്ലിമലർ കാവിലേകാണ് തന്റ യാത്രയെന്നറിഞ്ഞ ഒരു വഴി പോക്കനാണ് ഈ ഉപായം പറഞ്ഞത്….
” സാറേ ഈ നേരത്ത് സാറ് ഒറ്റക്ക് അങ്ങട് പോണ്ടാട്ടാ അവസാന വണ്ടിയില് അങ്ങോട്ടേക്കുള്ള ആരേങ്കിലും കാരണും സാറേ. ഈ നേരം കെട്ട നേരത്ത് ആരും തന്നെ ഒറ്റക്ക് ഇതു വഴി പോകാറില്ല. സൂക്ഷിക്കണം സാറേ കാലം അത്ര നന്നല്ല…
ആ പൊട്ടന്റെ വാക്ക് കേട്ടിട്ട് ഇപ്പൊ എന്തായി അവന്റെ ഒരു അവസാന വണ്ടി. അയ്യാളോടുള്ള ദേഷ്യം കടിച്ചമർത്തി ധൃതിയിൽ അയ്യാൾ മല്ലിമലർ കാവ് ലക്ഷ്യമാക്കി ഇടതുർന്ന മരങ്ങളാൽ ഇരുളടഞ്ഞ ചെമ്മൺപാതയിലൂടെ സൂക്ഷ്മം മുന്നോട്ട് നീങ്ങി…
അല്പം മുന്നോട്ട് നീങ്ങിയതും അതാ തൊട്ടു മുൻപിലായൊരു തിരിനാളം വായുവിലോടൊഴുകി മുന്നോട്ടു നിങ്ങുന്നു. അയാളുടെ മനസ്സൊന്നു കുളിർന്നു പേടിയെല്ലാം പമ്പകടന്നു….
തനിക്കു മുന്നെ ആരോ ഇതുവഴി കടന്നു പോയിരിക്കുന്നു…ശ്ശെ…താന്നെന്തേ അവരെ കാണാതെ പോയി. അവരുടെ ഒപ്പമെത്താൻ അയ്യാൾ നടത്തത്തിന് വേഗത കൂട്ടി…
എത്ര വേഗം നടന്നിട്ടും ആ വെളിച്ചത്തിന് അരുകിലെത്താൻ അയ്യാൾക്ക് കഴിഞ്ഞില്ല. നടത്തത്തിന്റെ വേഗതയിൽ അയ്യാൾ വിയർത്തൊഴുകാൻ തുടങ്ങി…
ദൈവമേ വേഗം അവരുടെ അടുത്തെത്താൻ കഴിഞ്ഞെങ്കിൽ. ഹർഷൻ മനമുരുകി പ്രാർത്ഥിച്ചു. പെട്ടന്ന് കൺമുന്നിലെ തിരിനാളം ഒരു അഗ്നി ഗോളമായ് ജ്വലിച്ച് അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു….