മഹറിന്റെ അവകാശി [Sana] 50

“എനിക്ക് കുറച്ചു സമയം വേണം ഫെബി….. കാരണം നിനക്ക് ഞാൻ ആരാണെന്ന് അറിയാം….. എനിക്ക് നീ ആരാണെന്ന് അറിയില്ല… സോ, എനിക്ക് കുറച്ചു സമയം വേണം…. എന്നാലും ഇഷ്ട്ടാണ്….. “എന്ന് ആഷി പറഞ്ഞതും ഫെബി അവൾ ആരാണെന്ന് പറഞ്ഞു…..

അവൾ ആരാണെന്ന് അറിഞ്ഞപ്പോൾ ആഷി ആകെ ഞെട്ടി…..

“ഡീ….. നീയെന്നെ കൊല്ലാൻ കൊടുക്കുവാണോ….. നിന്റെ ഇക്കാക്കമാർ ഇതറിഞ്ഞാൽ എന്നെ വെറുതെ വീടോ….. എന്തായാലും ഞാൻ ആലോജിച് പറയാം”എന്ന് പറഞ്ഞു ആഷി പോയി…..

പിറ്റേന്ന് അവൾ എണീറ്റ് ഫോൺ എടുത്തു നോക്കി…. ആഷിയുടെ ഒരുപാട് മെസ്സേജ്…. അവളുടെ വിരലുകൾ അവന്റെ ആ മെസ്സേജുകളിലേക്ക് പായിച്ചു…. ഹൃദയം എന്തന്നില്ലാതെ മിടിച്ചു കൊണ്ടിരിന്നു…..

അവൾ ആ മെസ്സേജുകൾ വായിക്കാൻ തുടങ്ങി…..

“ഫെബി….നീ എന്നെ മറക്കണം….. നിന്റെ ഫാമിലിക്ക് വേണ്ടി…… നീ ഓർത്തോ….. നമ്മുടെ കാര്യങ്ങൾ വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന പുകില്….. നമ്മുടെ വീട്ടുകാർ ഒരു നടക്കും സമ്മതിക്കില്ല….. മാത്രമല്ല…. നാട്ടുകാർ ഓരോന്ന് പറഞ്ഞു ഉണ്ടാകുകയും ചെയ്യും….. നമ്മടെ രണ്ട് ഫാമിലിയും ഈ കാര്യത്തിന് സപ്പോർട്ട് ചെയ്യുകയില്ല എന്ന് എനിക്ക് ഉറപ്പാണ്…. നമ്മടെ രണ്ട് ഫാമിലിക്കും ഇതിൽ ഒരു യോജിപ്പും ഉണ്ടാകുകയില്ല…… അവർ ഇതിനെ പൂർണ്ണമായി തള്ളി കളയും….. സോ, നീ മറക്കണം…..നീ ഒരു നല്ല ഒരു കുട്ടിയാണ്….. ഉള്ളിലെ ഇഷ്ട്ടം തുറന്ന് പറയാൻ കാണിച്ച നിന്റെ ആ ദൈര്യത്തിനെ ഞാൻ ഇഷ്ട്ടപ്പെടുന്നു….. ”

അവൾ അത് വായിച്ചതും എന്തന്നില്ലാതെ മിഴികൾ നിറഞ്ഞു….. അവൾ അത് തുടച്ചു ആഷി പറഞ്ഞ കാര്യങ്ങൾ മനസ്സിനെ പഠിപ്പിച്ചു…..ആഷിക്ക് റിപ്ലൈ ഒന്നും കൊടുക്കാതെ ഫോൺ അവിടെ വെച്ചു……

ദിവസങ്ങൾ കടന്നു പോയി….. ആഷിയുടെ മെസ്സേജ് ഇടക്ക് ഉണ്ടാകുമെങ്കിലും അവൾ അതിനെ മൈൻഡ് ചെയ്തില്ല…..

ഒരു തരം ഭയം ആയിരുന്നു…. ഇനിയും അവൻ അവളുടെ മനസ്സിനെ കീഴടക്കുമോ… അതോ ആഴത്തിൽ ഇനിയും അവളെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുമോ എന്ന ഒരു തരം ഭയം…..

ഇന്നും അവളുടെ മനസ്സിൽ ആഷി ഉണ്ട്….. പിഴുതെടുക്കാൻ കഴിയാത്ത വിധം അവൻ ആഴത്തിൽ മനസ്സിനെ കീഴടക്കി….പിഴുതെടുക്കാൻ കഴിയാത്ത വേര് പോലെ അവൻ ഇന്നും അവളുടെ മനസ്സിൽ ഉണ്ട്….

അവൾ കാത്തിരിക്കുകയാണ്…… റബ്ബിന്റെ കിതാബിൽ അവന്റെ പേര് അവൾക്ക് നേരെയാണോ എന്നറിയാൻ….

അവന്റെ റൂഹിന്റെ പാതിയാവാൻ….. അവന്റെ ഖൽബിലെ കൂട്ട്കാരിയാവാൻ…..
അവന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്കു ചേരാൻ…..
അവന്റെ ?മഹറിന്റെ അവകാശിയാവാൻ…. ? കാത്തിരിക്കുകയാണ്…..

അല്ലേലും സ്നേഹിക്കുന്നയാളെ കാത്തിരിക്കാൻ വല്ലാത്ത സുഖം ആണ്…. ആ കാത്തിരിപ്പിന്റെ സുഖവും ഫീലിംങ്ങും വേറെ ലെവലാണ്…..☺️

അവസാനിച്ചു…….

ഹലോ ഫ്രണ്ട്സ്….. ഇത് ഒരു സാങ്കൽപ്പിക കഥയല്ല….. നടന്ന ഒരു കഥയാണ്…. ഫെബി എന്ന കഥാപാത്രത്തിന്റെ മനസ്സിൽ ഇന്നും അവൻ ഉണ്ട്…… നിങ്ങൾ അവർ ഒന്നാവാൻ പ്രാർത്ഥിക്കുക……

സ്റ്റോറി എത്രത്തോളം നന്നായി എന്നറിയില്ല…. ഇഷ്ട്ടപെട്ടാൽ കമന്റ്‌ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്…. ?

2 Comments

  1. വല്ലാത്ത ചതിയായിപ്പോയി. അവർ ഒന്നിക്കും എന്ന് വിചാരിച്ചു

  2. Azazel (Apollyon)

    പ്രാർത്ഥിക്കാൻ ഞാൻ ഒരു വിശ്വാസി അല്ല എന്നാൽ ഒന്നിക്കാൻ ഉള്ള് കൊണ്ട് ആഗ്രഹിക്കുന്നു.

Comments are closed.