പിന്നെ ഫ്രഷ് ആവാൻ അവൾ പോയി….. ഫ്രഷ് ആയി വന്നു ഉമ്മയുടെ സ്വാദൂറും ഫുഡും കഴിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ഇക്കാക്കന്റെ ഫോൺ അവിടെ ഇരിക്കുന്നത് കണ്ണിൽ പെട്ടത്…..
അവൾ അതെടുത്തു വാട്സ്ആപ്പ് ഓണാക്കി…… അതിൽ ആഷിയെ സെർച്ച് ചെയ്തു….
ആഷിയുടെ ഡി.പി എടുത്തു നോക്കി….. പുഞ്ചിരി തൂകി നിൽക്കുന്ന അവന്റെ മുഖം കണ്ടതും അവളുടെ മനസ്സിന് എന്തന്നില്ലാത്ത സന്തോഷം തോന്നി…..
അവൾ ഫോൺ അവിടെ വെച്ചു റൂമിലേക്ക് പോയി…. അവളുടെ ഫോൺ എടുത്തു ഇൻസ്റ്റാഗ്രാം എടുത്തു…..
ആഷിയെ തിരഞ്ഞു…… ആഷിയെ കണ്ടപ്പോൾ അവന് മെസ്സേജ് ചെയ്തു….
രാത്രിയായി…… അവൾ അവന്റെ റിപ്ലൈക്ക് വേണ്ടി വെയിറ്റ് ചെയ്തിരിന്നു…..
പെട്ടന്നാണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്…. അവൾ ഫോൺ എടുത്തു….. സന്തോഷം കൊണ്ട് അവൾ ഇരിക്കാൻ വയ്യ….
ആഷിയുടെ മെസ്സേജ്…. അന്ന് അവളും അവനും കൊറേ ചാറ്റ് ചെയ്തു….. അവൾ ആരെണെന്ന് അവൾ പറഞ്ഞില്ല…… അവളും അവനും മനസ്സ് കൊണ്ട് നന്നായി അടുത്ത്…….
അവന്റെ മനസ്സിൽ അവൾ നല്ലൊരു സുഹൃത്ത് ആയിരുന്നു…… അവന്റെ ആദ്യ പ്രണയത്തെ തൊട്ടും തേപ്പിനെ കുറിച്ചും അവൻ അവൾക്ക് വിവരിച്ചു കൊടുത്തു…..
അവൾ അതൊക്ക ആസ്വദിച്ചു കേട്ട്….. അവൾക്ക് അവനോട് ഉള്ള സ്നേഹത്തിന്റെ അളവ് കൂടി കൊണ്ടിരുന്നു…..
അങ്ങനെ പ്രതീക്ഷിക്കാതെ ഒരു ദിവസം അവൻ അവളോട് ഫോട്ടോ ചോദിച്ചു…. അവൾ തരില്ല എന്ന് പറഞ്ഞു…
എങ്കിലും അവൻ നിർബന്ധിച്ചപ്പോൾ പലതും പറഞ്ഞു അവൾ ഒഴിഞ്ഞു മാറി….ഇത്താത്താക്ക് കാണിച്ചു കൊടുക്കാനാ എന്നവൻ പറഞ്ഞു……
“അതെന്തിനാ ഇത്താത്താക്ക് കാണിച്ചു കൊടുക്കുന്നെ…… “ഫെബി ആഷിയോട് ചോദിച്ചു…….
അവസാനം ക്രോപ് ചെയ്ത ചെറിയ ഒരു പിക് അവൾ ആഷിക്ക് വിട്ടു കൊടുത്തു….. ഉടൻ അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യം അവൻ അവളോട് പറഞ്ഞു…..
“നീ പോരുന്നോ എന്റെ ഉപ്പന്റേം ഉമ്മാന്റേം മോളായിട്ട്…… ”
ഇത് കേട്ടതും അവൾ ഒരു നിമിഷം ഷോക്കായി…. എന്തു മറുപടി കൊടുക്കണം എന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു….. എന്നാലും ഒന്നും മനസ്സിലാകത്ത പോലെ അവൾ ചോദിച്ചു……
“എന്തിനാ….. “എന്ന്…..
“മലമ്പുഴ ഗാർഡൻ എന്റെ വീടിന്റ അടുത്ത് ആണ് അത് കാണിച്ചു തരാൻ….. “ഫെബിയുടെ ചോദ്യത്തിനു മറുപടിയായി ആഷി പറഞ്ഞു…
“നിനക്ക് ആരേലും ഇഷ്ട്ടാണോ….. “എന്ന് ആഷി അവളോട് ചോദിച്ചു……
“മ്മ്…. കൊറേ ആളോടുണ്ട്….. ”
“ആരൊക്കെ…… ”
“ഉമ്മാനേം ഉപ്പാനേം ഇക്കാക്കാരെ പിന്നെ ഓരേ മക്കളേ…… ”
“അപ്പൊ വല്ലിമ്മയെ ഇഷ്ട്ടല്ലേ….. “അവൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു….
“Do you like me…….. “ആഷി അവളോട് ചോദിച്ചു…..
“I like all ma friends…… “ഫെബി അതിനുത്തരവും പറഞ്ഞു…… അന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടിയും പാര വെച്ചും രാത്രി രണ്ട് മണി വരെ ചാറ്റ് ചെയ്തു….. എന്നും നേരത്തെ ഉറങ്ങുന്ന അവൾ അന്ന് ഉറക്കം ഒഴിച്ച്…..
പിറ്റേന്ന് അവൾ കാലിക്കറ്റ് ഹോസ്പിറ്റലിലേക്ക് പോയി….. അവന്റെ മെസ്സേജ് വന്നു…..
“ഡീ…. നിന്റെ ഫോട്ടോ അയക്ക്….. ഞാൻ ബെഡിലാ….. നിന്നെ കണ്ടു എണീക്കാൻ ആണ്….. “എന്ന് പറഞ്ഞു…..
“തരൂല…… “എന്ന് അവൾ മറുപടി കൊടുത്ത്…… പിന്നെ അവൻ അധികം നിർബന്ധിക്കുകയും ചെയ്തില്ല…..
“ഡീ….നീയെന്നെ പറ്റിക്കൊന്നും ചെയ്യല്ലലോ…. ശരിക്ക് നീയാരാ……. “എന്ന് ആഷി അവളോട് ചോദിച്ചു….
“ഹേയ്….. ഞാൻ ഇങ്ങളെ പറ്റിക്കൊന്നും അല്ല…..ഞാൻ മൂന്ന് വർഷായി ഇങ്ങളെ മനസ്സിലിട്ട് നടക്കുന്നു….. എനിക്ക് ഇങ്ങളെ ഭയങ്കര ഇഷ്ടാ…… “എന്നവൾ മറുപടി കൊടുത്ത്…
“ഞാൻ പിന്നെ വരാ…. ഓഫീസിൽ പോവാൻ ടൈം ആയിട്ടുണ്ട്….. “എന്ന് പറഞ്ഞു ആഷി പോയി…..
അവൾ പിന്നെ രാത്രി വരെ അവനെ വെയിറ്റ് ചെയ്തു….. രാത്രി അവൻ വന്നതും അവൾ അവളുടെ ഇഷ്ട്ടം വീണ്ടും അറിയിച്ചു……
അവൻ അവന്റെ നമ്പർ കൊടുത്തു വിളിക്കാൻ പറഞ്ഞു….. അന്ന് അവരുടെ ദിനം ആയിരുന്നു…..
ആ രാത്രിയെ അവർ പകൽ ആക്കി പുലരുവോളം അവർ സംസാരിച്ചിരുന്നു…. രണ്ട് പേരും ഒന്നുടെ അടുത്ത്…..
ലാസ്റ്റ് വെക്കാൻ നേരം ഫെബി ചോദിച്ചു…. “ഇക്കാ….. ഇങ്ങൾക്ക് എന്നെ ഇഷ്ട്ടാണോ….. “
വല്ലാത്ത ചതിയായിപ്പോയി. അവർ ഒന്നിക്കും എന്ന് വിചാരിച്ചു
പ്രാർത്ഥിക്കാൻ ഞാൻ ഒരു വിശ്വാസി അല്ല എന്നാൽ ഒന്നിക്കാൻ ഉള്ള് കൊണ്ട് ആഗ്രഹിക്കുന്നു.