മഹറിന്റെ അവകാശി [Sana] 50

നാദിയുടെ വീടിന് അടുത്തുള്ള ഫെബിയുടെയും നാദിയുടെയും കൂട്ട്കാരിയുടെ കല്യാണം…..

നാദിയും ഫെബിയും അന്ന് കൂടി കാണാം എന്ന് പറഞ്ഞു ആ ദിവസത്തിന് വേണ്ടി കാത്തിരിന്നു….

എന്തോ ഫെബിയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു അന്ന് എന്തോ നടക്കാൻ പോവുന്നുണ്ട് എന്ന്…….

അങ്ങനെ ആ കല്യാണ ദിനം വന്നെത്തി…. നെവി ബ്ലു ടോപ്പും അതിലേക്ക് യോജിച്ച ജീനും പിന്നെ സ്കാഫും ചുറ്റി അവൾ ഇറങ്ങി……

കല്യാണ വീട് എത്തിയപ്പോ തന്നെ നാദിയെ കണ്ടു…. ഒരുപാട് നാളുകൾക്ക് ശേഷം കണ്ട സന്തോഷം അവർ പ്രകടിപ്പിക്കാൻ മറന്നില്ല……

കുറച്ചു കഴിഞ്ഞു അവർ പോകാൻ നേരം ആയിരുന്നു നാദി ഫെബിയെ വിളിച്ചു ആഷിയെ കാണിച്ചു കൊടുത്തത്…..

ബ്ലാക്ക് ഷർട്ട് ഒക്കെ ഇട്ടു മൊഞ്ചൻ ആയി നില്കുന്ന അവനെ അവൾ പരിസരം മറന്ന് നോക്കി നിന്ന്…..

അന്നവൾ ആദ്യമായി അവന്റെ മുഖം കണ്ടു….. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു അവളുടെ മനസ്സ് നിറയെ…..

അവൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി……

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് കണ്ണൂരിൽ അഡ്മിഷൻ ലഭിച്ചു….. ഒരാഴ്ച കഴിഞ്ഞാണ് ക്ലാസ്സ് സ്റ്റാർട്ട്‌ ചെയ്യുന്നത്….. എന്നും പോയി വരാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് അവൾ ഹോസ്റ്റലിൽ താമസിക്കാൻ തീരുമാനിച്ചു…..

കണ്ണൂരിൽ പോകുന്ന മുമ്പേ അവൾ ഫേക്ക് ഫേസ്ബുക് അകൗണ്ട് തുടങ്ങി ആഷിക്ക് മെസ്സേജ് അയച്ചു….. പക്ഷെ റിപ്ലൈ ഒന്നും ഇല്ലായിരുന്നു…..അത് അവളിൽ നല്ലവണ്ണം വിഷമം ഉണ്ടാക്കി……

പിന്നെ അവൾ കണ്ണൂരിലേക്ക് പോയി….. ഹോസ്റ്റലിൽ നിന്ന് ഒരുപാട് നല്ല ഫ്രണ്ട്സിനെ കിട്ടി… എന്തിനും ഏതിനും കട്ടക്ക് നിൽക്കുന്ന ചങ്കത്തികൾ…. അവൾ ആഷിയെ കുറിച്ച് അവരോട് പറഞ്ഞു….അവളുടെ ഇഷ്ട്ടത്തെ കുറിച്ചും…..

‘ഞാൻ ഒരിക്കലും ആഷിക്കാക്ക് പറ്റിയ പെണ്ണല്ല….. ആഷിക്കാക്ക് എന്നെക്കാളും നല്ല പെണ്ണ് വേണം….. ഒരിക്കലും ഞാൻ ആഷിക്കാടെ ജീവിതത്തിലേക്ക് ഞാൻ വലിഞ്ഞു കയറരുത്…….. ‘അവൾ ഇടക്കിടെ അവളുടെ മനസ്സിനെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചു…..

അത് ഒരിക്കലും ഫലിച്ചില്ല……. അവളുടെ മനസ്സിൽ ആഷി ആഴ്ത്തിൽ പതിഞ്ഞിരുന്നു……

അവൾ പിന്നെ പരമാവധി പഠനത്തിലേക്ക് ശ്രദ്ധ ചെലുത്തി…… എങ്കിലും ഇടക്ക് അവളുടെ മനസ്സിലേക്ക് ആഷി വരുമായിരുന്നു……

പിന്നെ ഒരു ദിവസം അവൾക്ക് അവൻ മസ്കറ്റിലേക്ക് പോയി എന്നറിയാൻ സാധിച്ചു…..

അതിനിടയിൽ അവളെ കുത്തി നോവിക്കും വിധം വേറൊരു വാർത്തയും…. ആഷിക്ക് ഏതോ ഒരു പെണ്ണിനോട് ഇഷ്ട്ടാ എന്ന്…… അത് ഫെബിയെ വല്ലാണ്ട് തളർത്തി…..

അന്ന് അവൾക്ക് മനസ്സിലായി….. അവൾ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ടന്ന്……

പിന്നെ അവൾക്ക് ഊണും ഉറക്കവും കുറവായിരുന്നു…… മനസ്സിൽ നിറയെ ആഷി….. അവന്റെ പുഞ്ചിരിക്കുന്ന മുഖം….. മറക്കാൻ ഒട്ടും കഴിയുന്നില്ല….. ദിനം പ്രതി മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ് അവൻ……

ഫെബിയുടെ ഫ്രണ്ട്സ് അവളെ ആശ്വാസ വാക്കുകൾ കൊണ്ട് അവളെ മൂടി….. അവരെ വിഷമിക്കണ്ട എന്ന് കരുതി അവരുടെ മുമ്പിൽ അവൾ നന്നായി പിള്ള ചമഞ്ഞു…..

അല്ലേലും ഈ പ്രണയം ഉള്ളിൽ ഇട്ടു നടക്കുന്നവർക്ക് ഈ അഭിനയം ഒക്കെ പുല്ലല്ലേ….. അവരുടെ ലൈഫിലെ ഹൈലൈറ്റ് അല്ലെ ഈ അഭിനയം☺️

കുറച്ചു കാലങ്ങൾ കഴിഞ്ഞതും നാദിയിൽ നിന്നും അവൾ ആഷി ഇഷ്ട്ടപ്പെട്ടിരുന്ന പെണ്ണിന്റെ നിക്കാഹ് കഴിഞ്ഞു എന്നറിയാൻ കഴിഞ്ഞു…… അന്ന് അവൾ നന്നായി സന്തോഷിച്ചു…..

പിന്നെ ഒഴിവ് ദിവസം വന്നപ്പോൾ അവൾ വീട്ടിലേക്ക് പോയി…. ഫെബിയെ കാത്ത് മുമ്പിൽ തന്നെ സൽമയും ഇക്കാക്കമാരുടെ കുട്ടികളും ഉണ്ടായിരുന്നു…..

ഉമ്മയോട് സലാം പറഞ്ഞു അവൾ വീട്ടിലേക്ക് കയറി….. വീട്ടിലേക്ക് വരുമ്പോൾ കുട്ടികൾക്കായി മേടിച ചോക്ലേറ്റ് അവർക്ക് കൊടുത്തു…..

അവർ അത് സന്തോഷത്തോടെ വേടിച്ചു കഴിക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിന് എന്തന്നില്ലാത്ത ആനന്ദം…….

2 Comments

  1. വല്ലാത്ത ചതിയായിപ്പോയി. അവർ ഒന്നിക്കും എന്ന് വിചാരിച്ചു

  2. Azazel (Apollyon)

    പ്രാർത്ഥിക്കാൻ ഞാൻ ഒരു വിശ്വാസി അല്ല എന്നാൽ ഒന്നിക്കാൻ ഉള്ള് കൊണ്ട് ആഗ്രഹിക്കുന്നു.

Comments are closed.