മഹിരാവണൻ 1 [JO AJ] 127

തളർന്ന് ഓടുമ്പോൾ ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടു. തനിക്ക് ഇനി അധികം ഓടാൻ കഴിയില്ല എന്ന് മനസിലായപ്പോൾ ബാക്കി ഉളളവർ കാറിൽ കയറി അവൾക്ക് പുറകെ പതിയെ വെച്ച് പിടിച്ചു.

===============================

ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് തടികൾ കയറ്റിയ ലോറി പാഞ്ഞു കൊണ്ട് ഇരുന്നു. അതിനുള്ളിൽ ഒരു പാട്ട് ഉയർന്നു കേട്ടു.

” Yeh dosti hum nahin todenge

todenge dam magar tera saath na

Chhodenge….” ( 2 )

സീറ്റിൽ ചാരി ഇരിക്കുന്ന വ്യക്തി കണ്ണടച്ച്

ഉച്ചത്തിൽ പാടുമ്പോൾ ഡ്രൈവ് ചെയ്യുന്ന

ആൾ സ്റ്റിയറിങ്ങിൽ വിരലുകൾ താളം പിടിച്ചു.

പിന്നെ പതിയെ വണ്ടിയുടെ വേഗത കുറഞ്ഞു വന്നു. ഡ്രൈവ് ചെയ്യുന്ന മുന്നിലുള്ള കാഴ്ച കണ്ട് അവന്റെ മുഖ ഭാവം മാറാൻ തുടങ്ങി. കണ്ണടച്ച് പാടി കൊണ്ടിരുന്ന ആൾ കണ്ണു

തുറന്നു നോക്കുമ്പോൾ വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരു പെൺക്കുട്ടി തളർന്നു ഓടി വരുന്നത് ആണ് കണ്ടത്. അവർക്ക് പുറകെ ഒരു കാറും കണ്ടതോടെ

കാര്യം മനസ്സിലായി..

അത് കണ്ട് ഞെട്ടിയ അവൻ ഡ്രൈവ് സീറ്റിൽ ഇരിക്കുന്ന ആളെ നോക്കി. അവന്റെ ആ കണ്ണുകളിൽ കോപം ആണ് കണ്ടത്.

അവന്റെ മുഖം രൗദ്ര ഭാവത്തിലേക്ക്‌ മാറുന്നത് കണ്ടൂ.. അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ അമർന്നു.

” പണി പാളിയ.. ആദി ബ്രോയുടെ കാരക്ടർ

മാറ്റാൻ സമയം ആയെന്ന് തോന്നുന്നു. മോനെ കൃഷ്ണ.. അടുത്ത വധത്തിനുള്ള സീൻ എത്തി..”

എന്ന് പറഞ്ഞു അവൻ തങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഓടി വരുന്ന പെൺകുട്ടിയെ നോക്കി…

അവൾ ഓടി തളർന്ന് വീണപ്പോൾ ലോറി അവളുടെ മുൻപിൽ ബ്രേക്കിട്ടു നിന്നു. ഡ്രൈവിഗ് സീറ്റിൽ ഇരുന്ന ആദി വേഗം

അതിൽ നിന്നും ചാടി ഇറങ്ങിയപ്പോൾ

ദൂരെ നിന്നു കുതിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആദിയുടെ പാദങ്ങൾ ഭൂമിയിൽ പതിച്ചപ്പോൾ പൊടികളും ഇലകളും അടി കിട്ടിയ പോലെ പാറി പറന്നു.

ആകാശത്ത് കൊള്ളിയാൻ മിന്നി. അവനു പുറകെ കൃഷ്ണ ആകാംഷയോടെ വണ്ടിയിൽ നിന്നും ഇറങ്ങി..

അവൻ നടന്നു വന്നു അവളുടെ അടുത്ത് മുട്ടു കുത്തി ഇരുന്നു. അടുത്ത് വന്ന ആളുടെ സാമിപ്യം അറിഞ്ഞതും പതിയെ കണ്ണു തുറന്നു കൊണ്ട് അവനെ നോക്കി. പക്ഷേ കാണാൻ കഴിയാത്ത വിധം ബോധം മറയാൻ തുടങ്ങുമ്പോൾ.

” എ..ന്നെ രക്ഷി..ക്കൂ ഏ..ട്ടാ…”

എന്ന് വിക്കി പറയുമ്പോൾ അവളുടെ തൊണ്ട വറ്റി വരണ്ടു എന്ന് കണ്ട ആദി തിരിഞ്ഞു നോക്കി. അവന്റെ നോട്ടം മനസിലാക്കി എന്നവണ്ണം തലയാട്ടി തിരിച്ചു നടന്നു. വണ്ടിയിൽ നിന്നും കുപ്പി വെള്ളം എടുത്ത് അവന് കൊടുത്ത്.

ആദി അവളുടെ മുഖം കഴുകി തുടച്ചു. അവളെ എണീറ്റ് ഇരുത്തി തന്റെ മാറോട്

Updated: October 31, 2021 — 9:50 am

22 Comments

  1. Nalla thudakam .. adutha bagangal valiya delay illathe ittal Mathi with love

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  2. Uff ? powliyeee

    1. Thanks ❤️

  3. ?????

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കഥാപാത്രത്തിൻ്റെ പേര് വേറെ എന്തേലും ആക്കിക്കൂടെ..
    ആദി എന്ന പേരിൽ ഒരുപാട് കഥകൾ ആയി.
    അതുകൊണ്ടാണ്.. ആദി എന്ന പേര് അപരാചിതന് അല്ലാതെ വേറെ എവിടെയും യോചിക്കാത്ത പോലെ ഒരിത്.
    വേറെയും പല പേരുകളും ഉണ്ടല്ലോ…..

    1. ഇതു 2019 le കഥയല്ലേ സഹോ.. അതാ

  5. Superb. Wtg 4 nxt part…

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  6. അഗ്നിദേവ്

    ഈ കഥ ഞാൻ വായിച്ചിട്ട് ഉള്ളത് ആണല്ലോ.

    1. ആണല്ലേ… അതേ ആൾ തന്നെയാണ് ഇവിടെ ഇടുന്നത് ????

  7. രുദ്രരാവണൻ (???)

    ❤❤❤

    1. Thudakkam kollam?

  8. തുടക്കം നന്നായിട്ടുണ്ട്❕”ആദി” um “കൃഷ്ണ” um full നിഗൂഢതകൾ ഉള്ള characters ആണെന്ന് തോന്നുന്നു?
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന theme✌?
    Waiting for next part ❤️

    1. Thank you

    1. Thanks ❤️

Comments are closed.