മഹിരാവണൻ 1 [JO AJ] 127

മഹിരാവണൻ 1

Mahitavanan Part 1 | Author : JO AJ

 

രാത്രിയുടെയും പൂർണചന്ദ്രന്റെയും പ്രണയത്തിന് സാക്ഷ്യം വഹിച്ച മേഘങ്ങൾ  അവരുടെ പ്രണയ നിമിഷങ്ങളിൽ കാർ മേഘം  ആയി മാറിയത് കാടിനുള്ളിലെ ഭീകരത കണ്ടത് കൊണ്ട് ആണ്. അത് അറിഞ്ഞ രാത്രിയും ചന്ദ്രനും തങ്ങളുടെ കർമം നിർവഹിക്കുവാൻ തയ്യാറായി നിന്നു.

ഇരുളിൽ ഭീകര രൂപികളെ പോലെ തല ഉയർത്തി നിൽക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ

കരിയിലകളെ ചവിട്ടി മെതിച്ച് കൊണ്ട് വേഗത്തിൽ അവൾ ഓടി കൊണ്ടിരുന്നു.

അവളുടെ ഓരോ പാദങ്ങൾ ഭൂമിയിൽ

ദൃഢമായി പതിയുമ്പോൾ പ്രകൃതി എന്തെന്ന് ഇല്ലാതെ വേദനിച്ചു. അത് അവളുടെ പാദ സ്പർശം ഏറ്റത് കൊണ്ട് ആയിരുന്നില്ല.

സ്ത്രീയെ കാമക്കണ്ണോടെ നോക്കി കാണുന്ന ചില മനുഷ്യരുടെ പ്രവർത്തി കാരണം ആയിരുന്നു. മുള്ളുകളും കല്ലുകളും കൊണ്ട് ഉണ്ടായ മുറിവുകൾ അവളെ തോൽപ്പിച്ചില്ല. തളരാതെ മുന്നോട്ട് ഓടുവാൻ അവളെ പ്രേരിപ്പിച്ചത് ഭയം ആയിരുന്നു.

എന്ത് വന്നാലും തന്റെ മാനത്തെ പിച്ചി

ചീന്താൻ അവർക്ക് തന്നെ ഇട്ടു കൊടുക്കില്ല എന്ന ഉറപ്പോടെ അവൾ വേഗം ഓടി കൊണ്ടിരുന്നു.

തനിക്ക് പിന്നാലെ വരുന്നവരെ തിരിഞ്ഞ് നോക്കിയ അവളുടെ മുറിവുകൾ ഏറ്റ

മുഖം നിലാവിൽ വ്യക്തമായി..

അവർ അടുത്ത് എത്താറായി എന്ന് കണ്ട അവൾ പരമാവധി വേഗത്തിൽ ഓടാൻ

തുടങ്ങി. എന്തിന്റെയോ വേരിൽ തട്ടി അവൾ വീഴുമ്പോൾ പ്രകൃതി ചലിച്ചു തുടങ്ങി. കാറ്റ്

തന്റെ കർമം നിർവഹിച്ചു ആഞ്ഞ് വീശി.

അവളുടെ പിന്നാലെ എത്തിപ്പെടാൻ ശ്രമിക്കുന്ന മൂന്ന് പേരുടെ മുന്നിലേക്ക് വലിയ മരം സ്വയം ത്യജിച്ച് മണ്ണിലേക്ക് വീണു. അവൾ വേഗം എഴുന്നേറ്റ് കൊണ്ട് ഒരാൾ പൊക്കത്തിൽ ഉള്ള ചെറിയ കുറ്റിചെടികൾ നിറഞ്ഞ ഭാഗത്തേക്ക് മറഞ്ഞു നിന്നു.

അവിടെ പ്രകാശിതം ആയ നിലാവിന്റെ നിർദ്ദേശം അനുസരിച്ച് മേഘം കാർമേഘം ആയി രൂപം പ്രാപിച്ച് ഇടി മുഴക്കി.

രാത്രി തന്റെ അന്ധകാരം വർധിപ്പിച്ചു. അവർ അവിടം ചുറ്റും നോക്കി കൊണ്ട് മരത്തെ മുറിച്ചു കടന്നു. അവളെ കാണാതെ ആയപ്പോൾ അവർ വേറെ ദിശയിലേക്ക് പോയി.

അവർ വേറെ വഴിക്ക് പോയി എന്ന് കണ്ടതും അവൾ പുറത്തേക്ക് വന്നൂ. നിലാവ് അവൾക്ക് മുന്നോട്ട് പോകുവാൻ ഉള്ള വെളിച്ചം ആയി. റോഡ് കണ്ടതോടെ കാടിനു പുറത്ത് കടന്നതും ആ മൂന്ന് പേരെ കണ്ടതും ഒരേ സമയം ആയിരുന്നു. അവർക്ക് പുറകെ ഒരു ഇന്നോവ കാറിൽ രണ്ട് മുഖങ്ങൾ. കാറിനുള്ളിൽ ഉള്ള  വെളിച്ചത്തിൽ അവരെ കണ്ടതും തന്റെ ഭയം വർദ്ധിച്ചു. അവള് ഒരു നിമിഷം പോലും പാഴാക്കാതെ ദൈവത്തെ ധ്യാനിച്ച് കൊണ്ട് മുന്നോട്ട് ഓടി.

Updated: October 31, 2021 — 9:50 am

22 Comments

  1. Nalla thudakam .. adutha bagangal valiya delay illathe ittal Mathi with love

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  2. Uff ? powliyeee

    1. Thanks ❤️

  3. ?????

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കഥാപാത്രത്തിൻ്റെ പേര് വേറെ എന്തേലും ആക്കിക്കൂടെ..
    ആദി എന്ന പേരിൽ ഒരുപാട് കഥകൾ ആയി.
    അതുകൊണ്ടാണ്.. ആദി എന്ന പേര് അപരാചിതന് അല്ലാതെ വേറെ എവിടെയും യോചിക്കാത്ത പോലെ ഒരിത്.
    വേറെയും പല പേരുകളും ഉണ്ടല്ലോ…..

    1. ഇതു 2019 le കഥയല്ലേ സഹോ.. അതാ

  5. Superb. Wtg 4 nxt part…

    1. ഞാൻ നീണ്ട ഒരു യാത്രയിൽ ആയിരിന്നു ബാക്കി ഉടനേ daily ഇടാം ശ്രമിക്കാം

  6. അഗ്നിദേവ്

    ഈ കഥ ഞാൻ വായിച്ചിട്ട് ഉള്ളത് ആണല്ലോ.

    1. ആണല്ലേ… അതേ ആൾ തന്നെയാണ് ഇവിടെ ഇടുന്നത് ????

  7. രുദ്രരാവണൻ (???)

    ❤❤❤

    1. Thudakkam kollam?

  8. തുടക്കം നന്നായിട്ടുണ്ട്❕”ആദി” um “കൃഷ്ണ” um full നിഗൂഢതകൾ ഉള്ള characters ആണെന്ന് തോന്നുന്നു?
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന theme✌?
    Waiting for next part ❤️

    1. Thank you

    1. Thanks ❤️

Comments are closed.