Lucifer : The Fallen Angel [ 4 ] 196

“രാവിലത്തേക്കുള്ള ഫുഡ്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്…

ബാക്കിയൊക്കെ സാധനങ്ങൾ ഇരിപ്പുണ്ടല്ലോ ഉണ്ടാക്കി കഴിക്കു…”

നന്ദിനി പറയുന്നത് കേട്ട് നഥിക്ക് തലച്ചുറ്റി.

“ഞാനോ…?”

അവൾ നിസഹായതയോടെ ചോദിച്ചു.

“നീ തന്നെ എന്തെ നീ ഉണ്ടാക്കിയാൽ ഉണ്ടാകില്ലേ…”

അപ്പോളേക്കും നന്ദിനിയുടെ കയ്യിൽ ആദം ഫോൺ വാങ്ങി.

“മോളെ…

നീ ഹെൻറിയെ വിളിക്ക്. കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ അല്ലെ. ഫുഡ്‌ ഒക്കെ വെളിയിൽ നിന്ന് കഴിക്കു കറങ്ങാൻ ഒക്കെ പോ…

രണ്ടുപേരും ഒന്ന് അടുത്ത് ഇടപഴകി ശെരിക്കു മനസ്സിലാക്ക്…

അല്ലെങ്കിൽ എന്നെപ്പോലെ ഇരിക്കേണ്ടി വരും…”

“എന്ത് നിങ്ങളെപ്പോലെ ഇരിക്കേണ്ടി വരുമെന്ന്…”

ആദം പറഞ്ഞതുകേട്ട് നന്ദിനി അവിടെ നിന്ന് ചോദിക്കുന്നത് അവൾക്കിവിടെ കേൾക്കാമായിരുന്നു.

“അപ്പൊ ശെരി മോളെ നിന്റെ അമ്മ എന്നെ കൊന്നില്ലെങ്കിൽ കാണാം…”

അതും പറഞ്ഞു ആദം ഫോൺ കട്ട്‌ ചെയ്തു.

നഥി ഒന്ന് ചിരിച്ചു അവൾ പപ്പയെയും മമ്മിയെയും കുറിച്ചോർത്തു. അവരെപ്പോലെ ഒരു കപ്പിൾ ആകാൻ ഒക്കുമോ തനിക്കും ഹെൻറിക്കും അവൾ ആലോചിച്ചു.

പപ്പാ മമ്മിയെ സ്നേഹിക്കുന്നതുപോലെ ആർക്കെങ്കിലും അവളെ സ്നേഹിക്കാൻ കഴിയുമോ..?

മറുപടി വന്നത് അവളുടെ വയറ്റിൽ നിന്നായിരുന്നു പക്ഷെ അവൾക്കു വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി ആയിരുന്നു അത്.

അവൾ പെട്ടന്ന് തന്നെ ബ്രഷ് എല്ലാം ചെയ്തു പോയി ഫുഡ്‌ കഴിച്ചു.

പപ്പയും മമ്മിയും ഒന്നും വീട്ടിൽ ഇല്ലാത്തതുകൊണ്ട് വീട്ടിൽ മുഴുവൻ നിശബ്ദത ആയിരുന്നു. അവൾ വെറുതെ അത് വഴി നടക്കുകയും പല മുറികളിലും മാറിമറിക്കിടക്കുകയുമൊക്കെ ചെയ്തു.

“എന്ത് ചെയ്യും…?”

അവൾ ആലോചിച്ചു.

“പപ്പാ പറഞ്ഞതുപോലെ ഹെൻറിയെ വിളിച്ചാലോ…?

ഏയ്യ് അല്ലേൽ വേണ്ട…”

അവൾക്ക് ഇപ്പോഴും ഹെൻറിയുമായി ഒരു റിലേഷൻഷിപ്പ് ഉണ്ടാക്കുന്നത് അക്സെപ്റ്റ് ചെയ്യാൻ ഒക്കുന്നില്ലായിരുന്നു.

അപ്പോളാണ് അവളുടെ മനസ്സിൽ ലൂസിഫറിനെക്കുറിച്ചുള്ള ചിന്ത വന്നത്.

പെട്ടന്ന് തന്നെ അവൾ ഫോൺ എടുത്തു അവന്റെ നമ്പറിലേക്കു വിളിച്ചു.

“ഹലോ… മിസ്സ്‌ നഥേല ആദം…”

അവന്റെ പരുക്കാൻ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു.

അവളറിയാതെ തന്നെ അവളിൽ രോമാഞ്ചം ഉണ്ടായി.

“എന്റെ നമ്പർ എങ്ങനെ മനസ്സിലായി…?”

അവൾ സംശയത്തോടെ ചോദിച്ചു.

“മറന്നുപോയോ…

ഐ ആം ലുസിഫർ…”

“ഓ മിസ്റ്റർ ഡെവിൾ ഫ്രീ ആണോ…?”

“ആണെങ്കിൽ…”

അവളുടെ ചോദ്യത്തിനു അവനൊരു മറുചോദ്യം ചോദിച്ചു.

“ആണെങ്കിൽ…

ഞാനും ഫ്രീ ആണ്…

ഒരു ഡേറ്റിന് പോകുന്നോ…?”

“കുറച്ചു തിരക്കാണ്…

ബട്ട്‌ മാറ്റിവയ്ക്കാം…”

“ഒക്കെ…

എങ്കിൽ ഞാൻ റെഡി ആയി നിൽക്കാം വന്നു പിക്ക് ചെയ്യ്…

Updated: November 23, 2023 — 12:45 am

2 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤

Comments are closed.