എന്താ പപ്പാ വിളിച്ചത്… ”
ഒന്ന് അറിയാത്തതുപോലെ അവൾ ചോദിച്ചു.
“നഥിക്കുട്ടി വാ ഇരിക്ക്…”
അയ്യാൾ അവളെ തന്റെ അരികിലേക്ക് വിളിച്ചിരുത്തി.
“നമ്മുടെ ഹെൻറി ഇല്ലേ…
അവനു നിന്നെ കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്നു…
എനിക്കും മമ്മിക്കും എന്തായാലും സമ്മതം ആണ്…
നിനക്കെങ്ങനാ അവനോടു വല്ല താൽപര്യവുമുണ്ടോ…?”
ആദത്തിന്റെ ചോദ്യത്തിന് നഥി അൽപനേരം ആലോചിച്ചു.
“എനിക്കവനോട് ഇഷ്ടമൊന്നുമില്ല…
ഇഷ്ടക്കേടും ഇല്ല…
പിന്നെ പപ്പ പറയുവാണെങ്കിൽ എനിക്ക് പ്രശ്നം ഒന്നുമില്ല…”
വിവാഹ കാര്യത്തിൽ അവൾക്ക് പ്രേത്യേകിച്ചു അഭിപ്രായങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ആദത്തിന്റെ വാക്ക് തന്നെ ആയിരുന്നു അവൾക്ക് വലുത്.
“നിനക്ക് വല്ല റിലേഷൻഷിപ്പും ഉണ്ടോടി…?”
ആദം ഒരിക്കൽക്കൂടി ചോദിച്ചു.
“ഇല്ല പപ്പാ…”
“ശേ… എന്തോന്നാടി ആദത്തിന്റെയും നന്ദിനിയുടെയും മോൾക്ക് പ്രേമം ഒന്നുമില്ലെന്ന്…
ഞാൻ വിചാരിച്ചേ നീ ഏതേലും ഒന്നാന്തരം ഒരു ചെറുക്കനെ കണ്ടുപിടിച്ചോണ്ട് വരുമെന്ന. എന്റെ മാനം കളഞ്ഞല്ലോ നീ…”
ആദം നിരാശയോടെയെന്നപോലെ പറഞ്ഞു. അത് കേട്ടതും നന്ദിനി ചിരിക്കാൻ തുടങ്ങി.
“എനിക്കങ്ങനെ നിങ്ങളെപ്പോലെ തോന്നിവാസം നടക്കണ്ട ആവശ്യമില്ല…
ഹും…”
അതും പറഞ്ഞു മുഖവും വീർപ്പിച്ചു അവൾ തിരിഞ്ഞു നടന്നു. അത് കേട്ടതും അവരുടെ ചിരി ഒന്ന് കൂടി ഉച്ചത്തിൽ ആയി.
“അതെ….
അപ്പൊ ഞാൻ ജേക്കബിനെ വിളിച്ചു പറഞ്ഞോട്ടെ…?”
ചിരിയുടെ ഇടയിൽ ആദം വിളിച്ചു ചോദിച്ചു.
“പറഞ്ഞോ…”
പടി കയറി മുകളിലേക്ക് പോകുന്നതിനിടയിൽ അവളും തിരികെ വിളിച്ചു പറഞ്ഞു.
റൂമിൽ എത്തി ഫോൺ എടുത്തപ്പോൾ ആണ് ലൂസിയുടെ മിസ്സ്ഡ് കോൾ അവൾ കണ്ടത്.
എന്തോ ആ നിമിഷം അവൾക്കു കല്യാണത്തിന് സമ്മതിച്ചത് തെറ്റായിപ്പോയി എന്നൊരു തോന്നൽ ഉണ്ടായി.
സമയം പന്ത്രണ്ടു മണി കഴിഞ്ഞതുകൊണ്ട് തന്നെ അവൾ പിന്നീട് ലൂസിഫറിനെ വിളിക്കാൻ നിന്നില്ല.
***
ഫോണിന്റെ ബെല്ലടി കേട്ടാണ് നഥി പിറ്റേന്ന് എഴുന്നേറ്റത്.
എടുത്തു നോക്കിയപ്പോൾ മമ്മി.
“മമ്മി എന്തിനാണാവോ ഫോണിൽ വിളിക്കുന്നത്…?”
അവൾ സംശയത്തോടെ ഫോൺ എടുത്തു.
“ഹലോ മമ്മി പറ…”
“നഥി ഞങ്ങൾ വീട്ടിൽ ഇല്ല ഒരു ഒരാഴ്ചത്തേക്ക് വരില്ല…”
ആദം ആയിരുന്നു ഫോണിൽ.
“ഒരാഴ്ച്ചത്തേക്കോ…”
ഞെട്ടി എഴുന്നേറ്റുകൊണ്ട് അവൾ ചോദിച്ചു.
“അതെയാതെ…
നിന്റെ പപ്പയുടെ ആനിവേഴ്സറി ഗിഫ്റ്റ് ആണ്…
ഒരാഴ്ച്ചത്തേ പാരിസ് ട്രിപ്പ്…”
ആദത്തിന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിക്കൊണ്ട് നന്ദിനി പറഞ്ഞു.
“ങ്ങേ ഞാൻ എന്ത് ചെയ്യും അപ്പൊ…”
അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤
??