Lucifer : The Fallen Angel [ 4 ] 194

അവരുടെ സന്തോഷങ്ങൾക്ക് മനോഹാരിത പകർന്നുകൊണ്ട് ഒരു ഇംഗ്ലീഷ് മെലഡി ഗാനം അധികം ഒച്ചയില്ലാതെ പശ്ചാത്തലത്തിൽ കേട്ടുകൊണ്ടിരുന്നു.

“എടാ ആദമേ…?”

ആഘോഷത്തിന്റെ എല്ലാം കൊഴുപ്പുകൂട്ടനായി ആദം തന്റെ കളക്ഷനുകളിൽ നിന്ന് വിലകൂടിയ ഒരു വൈൻ ബോട്ടിൽ കൂടി എടുത്തു.

“ഡി വൈൻ ഡെവിൾ…”

മേശപ്പുറത്തായി ഇരുന്ന വൈൻ ബോട്ടിൽ എടുത്തു നോക്കികൊണ്ട്‌ ജേക്കബ് പറഞ്ഞു.

“അപ്പൊ ഇവനാണ് നീ പറഞ്ഞ ഐറ്റം…

ലോകത്തിലെ തന്നെ വിലകൂടിയ വൈനുകളിൽ ഒന്ന്…

സിൽവർ ജൂബിലിക്ക് വേണ്ടി കാത്തിരിക്കുവാരുന്നോടാ ഇത് പൊട്ടിക്കാൻ…”

ചിരിച്ചുകൊണ്ട് ജേക്കബ് ചോദിച്ചു.

“അതെ…

എന്തെ പിടിച്ചില്ലേ…?”

ആദം തിരികെ ചോദിച്ചു.

“പിടിച്ചു… പിടിച്ചു…

സംഭവം കൊള്ളാം…”

വീണ്ടും തന്റെ ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു.

“എടാ പിന്നില്ലേ…

നമ്മുടെ ഹെൻറി എന്നോട് ഒരു കാര്യം പറഞ്ഞു…”

“എന്താടാ…?”

“അവനു നമ്മുടെ നഥിയേ ഇഷ്ടമാണെന്ന്…

നിന്നോട് ഒന്ന് സംസാരിക്കാൻ…”

ജേക്കബ് പറഞ്ഞതുകേട്ട് ആദം അൽപനേരം ഒന്നു ആലോചിച്ചു.

“അതിപ്പോ എന്താടാ ഇത്ര ആലോചിക്കാൻ ഇരിക്കുന്നെ…

എനിക്ക് സമ്മതം…

നീ എനിക്കൂടെ ഒഴി…”

ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചുകൊണ്ട് ആദം പറഞ്ഞു.

“….ഹാ പിന്നെ നഥിയോടും കൂടെ ചോദിക്കണം…

അവൾക്കും സമ്മതമാരിക്കും ഞാൻ എന്തായാലും ചോദിച്ചിട്ട് നിന്നെ വിളിച്ചു പറയാം…”

ജേക്കബ് ഒഴിച്ചുകൊടുത്ത അടുത്ത ഗ്ലാസ് വൈൻ കുടിച്ചിറക്കിക്കൊണ്ട് ആദം തന്റെ അഭിപ്രായം മുഴുവനും പറഞ്ഞു.

“മതി… അത് മതി… എന്നാൽ പിന്നെ അങ്ങനെ ആകട്ടെ…”

“അതെ… അതെ… എന്താണ് ഇവിടെ. കുടിച്ചതൊക്കെ മതി വാ വീട്ടിൽ പോകാം…”

റെയ്ച്ചൽ ആയിരുന്നു അത് പറഞ്ഞത്. ഒപ്പം നന്ദിനിയുമുണ്ടായിരുന്നു.

“ഹാ… എന്നാൽ അങ്ങനെയാട്ടെടാ ഞങ്ങൾ ഇറങ്ങട്ടെ…”

അതും പറഞ്ഞു ജേക്കബ് എഴുന്നേറ്റു.

ജേക്കബിനെയും കുടുംബത്തിനെയും യാത്രയാക്കി തിരികെ മുറിയിൽ എത്തിയതും ആദം നന്ദിനിയോട് ജേക്കബ് പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയിച്ചു. അവൾക്കും അതിനോട് താല്പര്യമായിരുന്നു.

***

“നഥി…

നഥി…”

കതകിൽ മുട്ടുന്ന നന്ദിനിയുടെ ശബ്ദം കേട്ട് നഥി വാതിൽ തുറന്നു. അവൾ കുളിയൊക്കെ കഴിഞ്ഞു ഉറങ്ങാൻ തയ്യാറാവുകായായിരുന്നു.

“എന്താ… മമ്മി…”.

അല്പം നിരസത്തോടെ അവൾ ചോദിച്ചു.

“നീ താഴോട്ട് വാ…

പപ്പയ്ക്ക് എന്തോ സംസാരിക്കണം എന്ന്…”

അതും പറഞ്ഞു നന്ദിനി താഴേക്ക് പടി ഇറങ്ങി നടന്നു.

അത് കേട്ടപ്പോൾ തന്നെ അവൾക്കു മനസ്സിലായിരുന്നു ഹെൻറിയുടെ കാര്യം സംസാരിക്കാൻ ആണെന്ന്.

വാളും നന്ദിനിയുടെ പിന്നാലെ താഴേക്ക് നടന്നു.

Updated: November 23, 2023 — 12:45 am

2 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤

Comments are closed.