Lucifer : The Fallen Angel [ 4 ] 194

നീ സമാധാനിക്കു…”

അവൾ ആശ്വസിപ്പിക്കാനായി അവനോടു പറഞ്ഞു.

“മെയ്സ്… നീ തന്നെ കണ്ടില്ലേ ഇന്ന് ഞാനവിടെ ചെന്നില്ലായിരുന്നെങ്കിൽ അവള് ഇല്ലാണ്ടായേനെ…

എനിക്കവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേനെ…”

അല്പം മുൻപ് നടന്ന സംഭവങ്ങൾ എല്ലാം തന്നെ യാഥാർഥ്യമായിരുന്നു. എന്നാൽ അതല്ലേ സ്വപ്നം ആണെന്ന് നഥിയേ വിശ്വസിപ്പിക്കാൻ മെയ്‌സിന് കഴിഞ്ഞതുകൊണ്ടാണ് അവൾക്ക് അങ്ങനെ തോന്നിയത്.

“നീ വിഷമിക്കാതെ…

അവൾക്കൊന്നും പറ്റിയില്ലല്ലോ…”

“പക്ഷെ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ…?

ഇനി അധികം താമസിച്ചൂടാ ഉടനെ തന്നെ എല്ലാ കാര്യങ്ങളും അവളെ അറിയിക്കണം.”

അവൻ ടെൻഷൻ ആയിക്കൊണ്ട് അവളോട്‌ പറഞ്ഞു.

“ലൂസി…”

അവൾ അവന്റെ വിളിക്കു മറുപടികൊടുത്തില്ല.

“ലൂസി…..”

മെയ്സ് ഉറക്കെ അവനെ വിളിച്ചു. അവൻ അവളെ നോക്കി.

“എന്തൊക്കെ വന്നാലും നീ അവളെ അതിൽ നിന്നെല്ലാം രക്ഷിക്കില്ലേ…?”

അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു.

“രക്ഷിക്കും…

എന്തൊക്കെ വന്നാലും രക്ഷിക്കും…”

അവൻ നിവർന്നു നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“പിന്നെ എന്തിനാണ് നീ ധൃതി കാണിക്കുന്നത്…

വെയിറ്റ് ചെയ്യ് കറക്റ്റ് സമയം വരുന്നത് വരെ…”

അവൾ പറഞ്ഞത് അവനു മനസ്സിലായിരുന്നു.

“അല്ലെങ്കിലും തിരക്കിട്ടിട്ടു കാര്യമില്ലല്ലോ…

അവളുടെ പൂർണ സമ്മതം വേണമല്ലോ എല്ലാത്തിനും…”

അവൻ എന്തോ ആലോചിച്ചെന്നവണ്ണം പറഞ്ഞു.

***

എട്ട് മണിയോടടുത്തപ്പോൾ തന്നെ ജേക്കബും കുടുംബവും അവരുടെ വീട്ടിലേക്കു എത്തിയിരുന്നു.

ആദത്തിന്റെ ചെറുപ്പം തൊട്ടേയുള്ള കൂട്ടുകാർ ആണ് ജേക്കബും റെയ്ച്ചലും. അനാഥലയത്തിൽ വച്ചേ ഇവർ ഒന്നിച്ചായിരുന്നു. ഇപ്പോൾ പല ബസ്സിനെസ്സിലും പാർട്ണെർസും.

പണ്ട് തൊട്ടേ ജേക്കബും റെയ്ച്ചലും ഇഷ്ടത്തിലായിരുന്നു. നന്ദിനിയുടെയും ആദത്തിന്റെയും പ്രേമത്തിനും കല്യാണത്തിനുമെല്ലാം കൂടെ നിന്നത് അവർ ആയിരുന്നു. ആ ബന്ധം ഇപ്പോളും ഒരു കേടും വരാതെ നിലനിൽക്കുന്നു.

എല്ലാം വർഷവും ആദത്തിന്റെയും നന്ദിനിയുടെയും ആനിവേഴ്സറിക്ക് അവർ ഇങ്ങോട്ട് വരുന്നതും. അവരുടെ ആനിവേഴ്സറിക്ക് ഇവർ അങ്ങോട്ട്‌ പോകുന്നതും പതിവായിരുന്നു.

“അതെ… ഇങ്ങനെ ഇരുന്നാൽ മതിയോ..?

വാ ബാക്കി പരിപാടികൾ തുടങ്ങാം…”

എല്ലാരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് നഥി വന്നു പറയുന്നത്.

“വാ… വാ… വാ…”

അവൾ എല്ലാരേയും വിളിച്ചുകൊണ്ടു ഹാളിന്റെ ഒരു കോണിലേക്ക് പോയി അവിടെ കേക്ക് എല്ലാം റെഡി ആയിരുന്നു.

ആശംസകൾ എഴുതിയ ചുവരിന് മുന്നിൽ നിന്ന് കേക്ക് കട്ട്‌ ചെയ്തു അവർ ആഘോഷിച്ചു. അവരുടെ സന്തോഷങ്ങൾ എല്ലാം ഹെൻറി ക്യാമറയിൽ പകർത്തി.

Updated: November 23, 2023 — 12:45 am

2 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤

Comments are closed.