കുടിച്ച കള്ളിന്റെ പുറത്താവാം പഴയകഥകൾ പറയുന്നുണ്ടായിരുന്നു അവർ.
“ലസറെ… ജൻസിമോള് നിന്റ ഇളയതാണ്.. നീ അവളെ പഠിപ്പിച്ചതും കെട്ടിച്ചതും നിന്റെ കടമയാണ്.. പക്ഷെ ചേട്ടനായ എന്നെ പണവും വീടും എല്ലാം തന്ന് തീറ്റിപോറ്റുന്നത് എന്തിനാട..”
അപ്പൻ ഓഫ് ആയെന്നു ജോക്കുട്ടനു മനസ്സിലായി.. കയ്യിലെടുത്ത ഗ്ലാസ്സുമായി ലാസർ മത്തന്റെ കസേരയുടെ അരികിലായി നിലത്ത് വന്നിരുന്നു…
“ഇച്ഛായ.. അപ്പൻ കഴിഞ്ഞ പിന്നെ കാർന്നൊരു ഇച്ഛായനല്ലേ ഇച്ഛായ.. എന്റിഛായൻ ഇന്ന് ഈ സ്റ്റിക് കുത്തി നടക്കുന്നത് ഞാൻ കാരണം അല്ലെ.. എന്റെ മുടിഞ്ഞ പ്രേമം കൊണ്ടല്ലേ ഇച്ഛായ അപ്പൻ പോയത്.. ഇച്ഛായന്റെ കാല് പോയത്.. “കരഞ്ഞു കൊണ്ട് ലാസർ മത്താന്റെ കാലിൽ ചുംബിക്കുന്നുണ്ടായിരുന്നു..
” ടാ.. എന്നതാട.. ദേ.. നീ ഓരോന്ന് പറയും.. പിന്നെ ഇവരെല്ലാം കരുതും ഞാൻ ഫിറ്റ് ആയത് കൊണ്ട കരയുന്നത് എന്ന്.. മതി..”
ജൻസിമോളും ലിജിയും കണ്ണ് തുടക്കുന്നുണ്ടായിരുന്നു.. മറിയാമ്മ മേളിൽ നക്ഷത്രങ്ങൾക്കിടയിൽ അപ്പൻ മറഞ്ഞിരുന്നു എല്ലാം കാണുന്നുണ്ടാകും എന്ന ഓർമയിൽ മുകളിലേക്കു നോക്കി..
” ഇച്ഛായ.. പറ.. ഇനി എന്താ വേണ്ടേ ഇച്ഛായനു.”. ലാസർ വീണ്ടും ഫോമായി..
“ലസറെ.. നീ എന്റെ പുത്രനെ കണ്ടില്ലേ.. പഠിക്കാൻ വിട്ടതാ ഇവനെ.. അവിടെ എന്തോ കുരുത്തക്കേട് ഉണ്ടാക്കി തിരിച്ചു പോന്നു..
ബിസിനെസ്സ് ഏൽപ്പിക്കാൻ ഉള്ള കാര്യവിവരവും ഇല്ല.. അപ്പൊ അവന പറഞ്ഞത് അവൻ കുറച്ചു ദിവസം കൊച്ചാപ്പന്റെ കൂടെ നിൽകാം എന്ന്..
നിന്റെ കൂടെ നിന്നാൽ ഇവൻ നന്നാവും..നിനക്കും തൽകാലം ഒരു സഹായം ആവും”
ലാസർ ജോക്കുട്ടനെ നോക്കി..
” ഇപ്പ ശരിയാക്കി തരാം”????
രണ്ടാമത് നീ ഒരു പെണ്ണ് കെട്ടണം..
“ഇച്ഛായ.. ആദ്യത്തെ കാര്യം .. അവനെ ഞാൻ ഇങ്ങെടുത്തു.. രണ്ടാമത്തെ കാര്യം.. കല്യാണം.
45 വയസ്സോളം ആയ ഞാൻ ഇനി പെണ്ണുകെട്ടണം അല്ലെ.. ഒന്നൂല്ലേലും അമ്മച്ചിക്ക് എങ്കിലും ഇത്തിരി മനസമാധാനം കിട്ടട്ടെ..”
മാത്തൻ എന്തോ പറഞ്ഞു തുടങ്ങിയെങ്കിലും ലാസർ തടഞ്ഞു..
” ചേടത്തി.. ഇച്ഛായൻ ഫിറ്റ് ആണ് കൊണ്ടുപോയി കിടത്തിക്കെ..
” നീ എന്നെ കിടത്തല്ലേ.. ട്ടാ.. ” മാത്തൻ എഴുന്നേറ്റു..
കുട്ടുവും ജോക്കുട്ടനും ലസാറും മാത്രമായി..
“ജോക്കുട്ട.. ഒരെണ്ണം വീശുന്നോ..”?
ലാസർ..
” എനിക് വല്യ വശമില്ല..” വിനായന്വേതൻ ആയി ജോക്കുട്ടൻ..
“ഓഹ്.. വശമില്ലേൽ വേണ്ടട ചെക്കാ.. പോയി കിടന്നുറങ്..”
” കൊച്ചാപ്പൻ ആദ്യയി ഒരു കാര്യം പറഞ്ഞിട് ഞാൻ കേള്കാതിരിക്കെ..” ജോക്കുട്ടൻ ഒരു ഗ്ലാസ് നീക്കി ലസാറിന്റെ അരികിലേക്ക് വച്ചു..
കുട്ടുവും ലസാറും മുഖത്തോടു മുഖം നോക്കി ചിരിച്ചു..
തലയാട്ടി കൊണ്ട് ലാസർ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു.
(തുടരും)