ലക്ഷ്മി..?? 2 [Vijay] 152

ലച്ചു : മഹേഷ്‌ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ                 പിറകെ നടക്കരുതെന്ന്.. ഇഷ്ടമല്ലെന്നു തന്നോട് എത്ര തവണ ഞാൻ പറഞ്ഞു.. താൻ ഉദ്ദേശിക്കുന്നതിനൊക്കെ വേറെ പെൺപിള്ളേരെ കിട്ടുമായിരിക്കും.. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട..
അത് പറഞ്ഞപ്പോളേക്കും ലച്ചുവിന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു..

അപ്പോഴേക്കും പ്രിൻസിപ്പൽ അതുവഴി വന്നു…

എന്താ ലക്ഷ്മി എന്താ ഇവിടെ..??
അയാൾ ലക്ഷ്മിയോട് ചോദിച്ചു

ലക്ഷ്മി മറുപടി പറയും മുന്നേ മഹേഷ്‌ പറഞ്ഞു..

ഒന്നുമില്ല  സർ ഞങ്ങൾ വെറുതെ വർത്തമാനം പറഞ്ഞതാ..

എന്നിട്ടാണോ ഈ  കുട്ടിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്.. തനിക്ക് കിട്ടായതൊന്നും പോരെ.. ഇന്നു കയറിയതല്ലേ ഉള്ളു തിരിച്ചു ഇനിയും വേണോ സസ്പെന്ഷൻ…

മഹേഷ്‌ ഒന്നും മിണ്ടാതെ നിന്നു…

ആ എല്ലാരും ക്ലാസ്സിൽ പോകാൻ നോക്ക്..

അത് കേട്ടതും പ്രിയ ലച്ചുവിന്റെ കൈയും പിടിച്ചു നടന്നു…

പ്രിയ : കുറച്ചു ദിവസം ഒരു സമാദാനം ഉണ്ടായിരുന്നു???
നീ വിഷമിക്കണ്ട ലച്ചു.. അവനോട് പോയി പണിനോക്കാൻ പറ..
നിനക്ക് അറിയാല്ലോ അവന്റെ സ്വഭാവം..

ലച്ചു : അറിയാടി എന്നാലും ഒരു…. അത്രയും പറഞ്ഞു അവൾ നിർത്തി..

പ്രിയ : അത് വിട്.. വേഗം വാ ടൈം ആകാറായി..

രണ്ടുപേരും നടന്നു ക്ലാസ്സിൽ കയറി..

പ്രിയ : ടി ഇന്നു പുതിയ മിസ് വരും ഓർമ ഉണ്ടോ..
എങ്ങനെത്തെ ആണോ ആവൊ..??

ലച്ചു : പാവം ആയാൽ മതിയായിരുന്നു..

ലച്ചു അതും പറഞ്ഞു അവളുടെ ഡയറി എടുത്തു  പുറത്ത് വച്ചു..
എന്നിട്ട് അത് തുറന്നു..
അതിൽ മുന്നിൽ തന്നെ ഒരു ഫോട്ടോ ഉണ്ടായിരുന്നു ലച്ചു വരച്ചത്…
അവൾ ആ ഫോട്ടോയിലൂടെ വിരലോടിച്ചു…

തിരിഞ്ഞു കൂട്ടുകാരുടെ അടുത്ത് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന പ്രിയ പെട്ടന്നു തിരിഞ്ഞു.

അപ്പോഴാണ് ലച്ചുവിന്റെ കൈയിലെ ഡയറിയും അതിലെ ഫോട്ടോയും പ്രിയ കണ്ടത്..

പ്രിയ വേഗം.. നോക്കട്ടെ ലച്ചു.. എന്നും പറഞ്ഞു അവളുടെ കൈയിൽ നിന്നും ആ ഡയറി വാങ്ങാൻ നോക്കി..

എന്നാൽ ലച്ചു അത് കൊടുക്കാതെ അത് മടക്കി വച്ചു..

അയ്യടാ അങ്ങനെ ഇപ്പോ കാണണ്ട.. ഞാൻ മാത്രം കണ്ടാൽ മതി…

പ്രിയ : ഓ നിന്റെ ഒരു ഗന്ധർവ്വൻ എനിക്ക് കാണണ്ട.. ഏതെങ്കിലും ഊള ആയിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ സ്വപ്നത്തിൽ വന്നു മാത്രം കാണില്ലലോ..

അതും പറഞ്ഞു പ്രിയ ലച്ചുവിനെ കളിയാക്കി ചിരിച്ചു..

അത് കണ്ടപ്പോ ലച്ചുവിന്  സങ്കടം വന്നു…

അത് മനസിലാക്കിയ പ്രിയ ലച്ചുവിന്റെ മുഖത്തു പിച്ചിക്കൊണ്ട് പറഞ്ഞു..

ഞാൻ ചുമ്മാ പറഞ്ഞതല്ലേ ലച്ചു മോളെ.. എന്റെ കൊച്ചിന്റെ ഗന്ധർവ്വൻ സുന്ദരൻ ആയിരിക്കും ഒരു ദിവസം അവൻ എന്റെ ലച്ചു മോളുടെ അടുത്ത് വരും…

23 Comments

  1. അടുത്ത ഭാഗം എഴുതുന്നുണ്ടോ ?

  2. എന്നാണ് അടുത്ത ഭാഗം

  3. //അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ മോഹിക്കുന്നത്.. എന്റെ കാര്യങ്ങൾ അറിയുമ്പോഴേക്കും എന്നെ വെറുക്കും.. അല്ലെ പ്രിയ..//

    ലച്ചുവിന്റെ പാസ്റ്റ് അറിയാൻ ഈ പാർട്ടിലും സാധിച്ചില്ല??
    വിജയും ആയുള്ള പ്രണയത്തിന് ഇടയിലായിരിക്കും താങ്കൾ അത്‌ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് കരുതുന്നു.

    പിന്നെ, നയിക താങ്കളുടെ ഭാര്യ ആണോ ?
    നായകന് സ്വന്തം പേര് നൽകിയത് കൊണ്ട് ചോദിച്ചതാണ്.

    Any Way, Nice Story…Keep Going ??

    സ്നേഹപ്പൂർവം മേനോൻ കുട്ടി ?

    1. ??? ലച്ചു എന്ന പേരിനോടും ആ
      ആളിനോടും പ്രണയാണമാണ് ബ്രോ… ഒരിക്കലും വറ്റാത്ത പ്രണയം… പ്രാന്ത് പിടിക്കുന്ന പ്രണയം..
      ???..

      നായകൻ ഞാൻ അല്ല എന്റെ കഥ വേറെയാ…

      ലച്ചുവിന്റെ past വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ല… ചെറിയ കഥയാ.. ?

  4. Same story njan veroru site I’ll vayichu, pakshe thread different anennu thonni. Ithil etha complete cheyyuka?

  5. വിരഹ കാമുകൻ???

    ❤️❤️❤️

    1. @ വിരഹ കാമുകൻ…

      ??❤❤❤

      സ്നേഹത്തോടെ വിജയ് ???

  6. Super ayitundd brooo
    Ee story njanum kkyile vayichirunnu pinne kandilla enthayalum next partine waitingtta broo..

    1. താങ്ക്സ് musickiller ??????

  7. I am waiting…
    Bcz ee story first vayikkan thalparyamillayirunnu thudangi. Kayiyarayappo kayiyalle enn prarthikkayirunnu. Athrakk ishtaayi. Katta waiting

    1. Thanks.. naz…❤️❤️

  8. കാതിരിക്യന്നെ

    1. ചുമ്മാ പറയല്ലേ..??

  9. കറുപ്പിനെ പ്രണയിച്ചവൻ

    ??????

    1. ❤️❤️

  10. ഖുറേഷി അബ്രഹാം

    മനസ്സിൽ കണക്കു കൂട്ടിയത് പോലെ സാർ തന്നെ ആയി ലച്ചുവിന്റെ ഗന്ധർവ്വൻ, കഥ ഇഷ്ടമായി. ലച്ചുവിന്റെ പ്രശ്നങ്ങൾ എന്താണ് എന്ന് ഇപ്പോഴും വ്യക്തമായില്ല. എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. പറഞ്ഞില്ലേ q a വലിയ രഹസ്യം ഒന്നും ഇല്ല.. ഒരു കുഞ്ഞു കഥ..

      അഭിപ്രായം പറഞ്ഞതിന് ???

  11. കിടു എഴുത്ത്, ആദ്യത്തെ കണ്ടുമുട്ടൽ ക്ലാസ് ആക്കി, തുടർഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. സ്നേഹം മാത്രം ??

  12. ❤️ ബാകി ഭാഗങ്ങൾക്കയി കാത്തിരിക്കുന്നു..

    1. ❤️❤️

  13. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️??

    1. ❤️❤️

Comments are closed.