കുതിരപ്പടയാളി [ജെയ്സൻ] 81

പഴയചില ഓർമ്മകൾ പൊടി തട്ടിയെടുത്താണ് ……

*********

കുതിരപ്പടയാളി

Author : ജെയ്സൻ

പത്തുപതിനാലു കൊല്ലം മുമ്പൊരു മൂവന്തിക്ക്‌ ചുമ്മാ ചൊറിയും കുത്തിയിരുന്നപ്പോൾ തോന്നി ഒരു പടം കാണണമെന്ന്. സിനിമ കാണുക, യാത്ര പോവുക തുടങ്ങിയ തോന്നലുകൾ ഉണരുമ്പോൾ ഒറ്റയ്ക്കു പോകുന്നതാണ്‌ പോക്കറ്റിനും നല്ലത്‌. അല്ലെങ്കിൽ കൂടെ വരുന്നവൻ തന്നെ തൽസമയസംപ്രേഷണം എന്റെ കുടുംബത്തോട്ടു കഴുവേറ്റും. എന്നാത്തിനാ വെറുതെ ചുമ്മാതിരിക്കുന്ന ചന്തിക്ക്‌ ചുണ്ണാമ്പു തേക്കുന്നത്‌… ഒന്നും ചിന്തിച്ചില്ല, നേരേ സ്കൂട്ടർ സ്റ്റാർട്ടാക്കി ചങ്ങനാശേരി ലക്ഷ്യമാക്കി പിരിച്ചുപിടിച്ചു. പോക്കറ്റിൽ ആകെ നൂറുരൂപ. ടിക്കറ്റിനും പെട്രോളിനും ഒരു കാപ്പി വിത്ത്‌ ചെറുകടിക്കുമുള്ളതുണ്ട്‌. ചങ്ങനാശേരിയിലെത്തിയപ്പോൾ അനുവിലും അഭിനയയിലും ഉള്ളതെല്ലാം കണ്ട പടങ്ങൾ. ധന്യയിൽ ഏതോ പഴയ മൂന്നാംകിട ഇംഗ്ലീഷ്‌ തുണ്ടുപടം. അമൃതയിലാണേൽ തുടയ്ക്കും വയറിനും വരെ ഡ്യൂപ്പിടുന്ന ഷക്കീലപ്പടവും… കോപ്പ്‌… അപ്സര തന്നെ ശരണം. അപ്സരയിലെത്തിയപ്പോൾ വല്യ ആൾത്തിരക്കൊന്നുമില്ല. പടത്തിന്റെ പേര്‌ ‘റാസ്‌’. ബിപാഷ ബസുവിന്റെ മുഖം കണ്ടതും ഓടിച്ചെന്ന് ടിക്കറ്റുമെടുത്ത്‌ ബാൽക്കണിയിൽ കേറി. അവിടെങ്ങും ആരുമില്ല… ഏറ്റവും പിൻനിരയിൽ നടുവിൽ ഞാൻ മാത്രം… സെക്കൻഡ്‌ ഷോയല്ലേ.. പതിയെ ആരേലും വരുമായിരിക്കും. അങ്ങനെ സ്ക്രീനിൽ ടൈറ്റിൽസ്‌ വന്നപ്പോൾ വാതിൽ തുറന്ന് ഒരാൾ അകത്തേക്കു വന്നു. അടിച്ചു അണലിപ്പാമ്പായ ഒരു സാധനം. തല നേരേ നിൽക്കാത്തതുകൊണ്ട്‌ കോൺകോർഡ്‌ വിമാനം പോലെ മുന്നോട്ടു കുനിഞ്ഞാണു വരവ്‌. ഏറ്റവും മുന്നിലുള്ള ഒരു സീറ്റിൽ അങ്ങേരും ഇരിപ്പുറപ്പിച്ചു. പടം തുടങ്ങി… ഹൊറർ പടമായിരുന്നെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. കൂട്ടിനൊരു പട്ടിക്കുഞ്ഞു പോലുമില്ലാതെ സെക്കൻഡ്‌ ഷോയ്ക്ക് പ്രേതപ്പടം കാണാൻ വന്നതിൽ തെല്ലൊരു മനസ്താപമുണ്ടെങ്കിലും മിണ്ടാതെ കടിച്ചുപിടിച്ചിരുന്നു. ഇന്റർവെലിനു പോലും പുറത്തേക്കിറങ്ങാതെ അവിടെത്തന്നെയിരുന്നു. എന്തൊരു കഷ്ടമാണെന്റെ ദൈവമേ… മുന്നിലിരിക്കുന്ന പാമ്പേട്ടനാണെങ്കിൽ സീറ്റിൽ കയറി ഉടുതുണിയും ഊരിപ്പുതച്ചിരിപ്പാണ്‌. ഒടുവിൽ ഞാൻ ഭയപ്പെട്ടതു പോലെ സംഭവിച്ചു… ക്ലൈമാക്സിനോടടുത്തപ്പോൾ ഉള്ള സീനിൽ നായകനും നായികയും പഴയൊരു ബെൻസ്‌ കാറിൽ ഊട്ടിയിലെ മലഞ്ചെരിവുകളിലൂടെ അങ്ങനെ പോകുന്നു. ഞാനാണേൽ ആ ബെൻസിന്റെ ബോഡി ഷെയ്പ്പും കണ്ടങ്ങനെ ആസ്വദിച്ചിരിക്കെ നായകൻ തന്നോടു പിണങ്ങി പുറത്തേക്കു നോക്കിയിരിക്കുന്ന നായികയെ വിളിക്കുന്നു, നായിക തിരിഞ്ഞുനോക്കുന്നു.. ദാ കെടക്കണ്‌..; നായികയുടെ മുഖത്തിന്റെ ഒരുവശം പൊള്ളയാണ്‌..!
പേടിച്ചു കിളിപോയ ഞാൻ അലറിക്കൂവി…
“അയ്യോ…യ്‌…!”
പെട്ടെന്ന് അതു കേൾക്കാൻ കാത്തിരുന്നതു പോലെ മറ്റൊരു നിലവിളി
“ഓൂൂൂയ്‌…!”
വേറാരുമല്ല, എന്നെക്കൂടാതെ ബാൽക്കണിയിൽ ആകെയുണ്ടായിരുന്ന പ്രേക്ഷകൻ; പാമ്പൻസ്‌ ഇറങ്ങിയൊരോട്ടം..! ഓടുമ്പോൾ ടിയാന്റെ തലയിൽ നിന്നും കൊടിക്കൂറ പോലെ പറന്നുനിന്നത്‌ ഉടുത്തിരുന്ന മുണ്ടു തന്നെയായിരുന്നു. ചിരിക്കണോ കരയണോ എന്നറിയാത്ത നിമിഷം…
പടം കഴിഞ്ഞു ഞാൻ മെല്ലെ പുറത്തേക്കിറങ്ങി. ഇനി വീട്ടിലേക്കു പോണമല്ലോ കർത്താവേ… ചേതക്‌ സ്റ്റാർട്ടായി. കിടങ്ങറ-മുട്ടാർ-നീരേറ്റുപുറം വഴി പോകാം. കിടങ്ങറയിൽ നിന്നും അകത്തേക്കു കയറും വഴി രണ്ടു കിലോമീറ്ററോളം വിജനമാണ്‌. മൂന്നുവയസിനു മൂത്ത വണ്ടി കൂടെയുള്ളതാണ്‌ ഏക ആശ്വാസം. ഗരുഡാകരി കലുങ്കു കയറിയതും മൂത്രശങ്ക കലശലായി. തിയേറ്ററിൽ നിന്നിറങ്ങി മൂത്രപ്പുര വരെ പോകാനുള്ള ധൈര്യം ഇന്റർവെൽ സമയത്തെങ്കിലും കാണിച്ചിരുന്നെങ്കിൽ ഈ പണി കിട്ടില്ലായിരുന്നു. വലതുഭാഗത്തായി കണ്ട ചിറയ്ക്കരികിലേക്ക്‌ വണ്ടി ഒതുക്കിനിർത്തി സ്റ്റാൻഡിൽ വെച്ചു. എൻജിൻ ഓഫ്‌ ചെയ്യാൻ മനസുവന്നില്ല. ഏതേലും ശെയ്ത്താനോ പ്രേതമോ വന്നാൽ ചാടിക്കേറി പറക്കണമല്ലോ… വേലികെട്ടിയിരുന്ന ഒരു ഒതളക്കാലിലേക്കു ചേർന്നു നിന്ന് ശങ്കതീർക്കവേ ചില ശബ്ദവീചികൾ നമ്മുടെ കർണ്ണപുടങ്ങളിൽ പതിച്ചു.
“ലൈറ്റു കെടുത്തെടാ..്‌&/!*!$്‌..!”
എന്നായിരുന്നു അതിൽ എനിക്കു മനസിലായ മലയാളം. ശബ്ദം കേട്ടിടത്തേക്കാണ്‌ വണ്ടിയുടെ ഹാൻഡ്‌ൽ തിരിഞ്ഞിരിക്കുന്നത്‌. എൻജിൻ ഓഫല്ലാത്തതുകൊണ്ട്‌ ലൈറ്റും ഓഫല്ല.. എന്നാലും ആരാണീ പാതിരായ്ക്ക്‌ ഈ മന്നും മനുഷ്യനുമില്ലാത്ത ചിറയിൽ… പേടിയെ ഒരുവശത്തേക്കു മാറ്റിനിർത്തി ധൈര്യത്തിന്റെ ചെറിയൊരു വെളിച്ചം മനസിൽ വന്നു. ഞാൻ ആക്സിലറേറ്ററിൽ പിടിച്ചൊന്നു തിരിച്ചു.
“നിർത്തെടാ..*$&$*&$^”
തെറിവിളി പരകോടിയിലാണ്‌. എവിടുന്നാണീ അശരീരി…ലൈറ്റിന്റെ വെട്ടത്തിൽ ഞാൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. നിലത്തുനിന്നും രണ്ടടി ഉയരത്തിൽ സുമാർ നാൽപതുവയസുള്ളൊരു ചേച്ചിയുടെ മുഖം… അതിനു താഴെ ടിയാളുടെ വസ്ത്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്നു തോന്നിക്കും വിധമുള്ള സ്ത്രീസഹജസ്വത്തുക്കൾ, രണ്ടെണ്ണം…! അവരാണെങ്കിൽ എന്തോ പറയാൻ വാതുറക്കുന്നുണ്ട്‌, ശബ്ദം പുറത്തേക്കൊട്ടു വരുന്നില്ല താനും. കുതിച്ചുപായുന്ന കുതിരയെപ്പോലെ കിതയ്ക്കുന്നുണ്ടെങ്കിലും ഒരടി മുന്നോട്ടു വരുന്നില്ല. ഇതെന്തൊരവസ്ഥയാണാവോ. പെട്ടെന്നാണു ചേച്ചിയുടെ പിന്നിൽ നിന്നും ഒരാൾ വെട്ടത്തേക്കു വന്നത്‌… ഓ.. അപ്പോ ഇതായിരുന്നല്ലേ കുതിരപ്പടയാളി..! ഞാൻ ലൈറ്റ്‌ ഓഫ്‌ ചെയ്തു. പടയാളി എന്നെ രണ്ടു കൂട്ടം തെറിയും കൂടി വിളിച്ചിട്ടു പറഞ്ഞു.
“നോക്കീം കണ്ടുമൊക്കെ വേണ്ടായോ ലൈറ്റടിക്കാൻ.. ഞാനങ്ങു പേടിച്ചു പോയെന്നേ…”
പടയാളിച്ചേട്ടൻ ഉടവാൾ ഉറയിൽ തിരുകി.
“ഞാനും പേടിച്ചുപോയി..”
കുതിരച്ചേച്ചി തന്റെ ജീനിയും കടിഞ്ഞാണുമൊക്കെ വലിച്ചു നേരേയിട്ടുകൊണ്ടു പറഞ്ഞു. അതുശരി, പേടിച്ചിട്ടാണോ ഇക്കണ്ട തെറിയെല്ലാം ഞാൻ കേൾക്കേണ്ടിവന്നത്‌. യുദ്ധത്തിൽ ക്ഷീണിതനായ മിസ്റ്റർ പടയാളി എന്റെയരികിലേക്കു വന്നിട്ട്‌ സഗൗരവം ചോദിച്ചു.
“അപ്പഴേ… എങ്ങനാ..? വേണോ..? ഈ കയ്യോടെയാണേൽ നൂറ്റമ്പതു രൂപ മതി..!”
ഈ കുതിരയോടിക്കാൻ നൂറ്റമ്പതുരൂപയോ..? എട്ടുവർഷം മുമ്പ്‌ ബോൾഗാട്ടിപാലസിനു മുന്നിൽ ഒറിജിനൽ കുതിരേടെ മേൽ കേറാൻ പോലും രണ്ടു രൂപയേ ഉള്ളാരുന്നു. ഞാൻ നേരെ ചെന്നു വണ്ടിയെടുത്തു. പടയാളി വിടുന്ന മട്ടില്ല.
“നൂറ്റമ്പതു വേണ്ട… നൂറേലും…”
“ഒന്നുപോ ചേട്ടാ, ആ കാശൊണ്ടേൽ എനിക്കു രണ്ടു നേരം പൊറോട്ടേം എറച്ചീം തിന്നാം…”
“നീയൊക്കെ പൊറോട്ടേം തിന്നു നടക്കത്തേയുള്ളു… പോടാ…!”
ആ ഡയലോഗ്‌ ഇങ്ങെത്തും മുമ്പേ ചേതക്കിന്റെ നാലാം ഗിയറും വീണുകഴിഞ്ഞിരുന്നു. അങ്ങനെയാണു സൂർത്തുക്കളേ ഞാനൊരു പൊറോട്ടാ വിത്‌ ഇറച്ചിപ്രാന്തനായിപ്പോയത്‌… പടയാളി പ്ലസ്‌ കുതിരശാപമാണ്‌..!

Updated: July 31, 2021 — 11:00 pm

18 Comments

  1. ഒത്തിരി ഇഷ്ടമായി.. പണ്ട് റാസ്‌ കണ്ട് ഞാൻ പേടിച്ചത് എനിക്ക് ഓർമ വന്നു?.
    സൂപ്പർ ആയിട്ടുണ്ട്..??

    1. ജെയ്സൻ

      ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം, ഓർമ്മകൾ എല്ലാം പോന്നോട്ടെ….. thank you ❤️

  2. ????.
    അറിയാതെ പറയാതെ എന്ന വരുവാ ❣️❣️❣️❣️

    1. ജെയ്സൻ

      ❤️ ഉടൻതന്നെ വരും ബ്രോ, താങ്ക്‌ യൂ……

    1. ജെയ്സൻ

      ❤️

  3. നിധീഷ്

    ???

    1. ജെയ്സൻ

      ❤️❤️

  4. നല്ല എഴുത്ത്… അറിയാതെ പറയാതെ ബാക്കി വേഗം എഴുതി ഇടുന്നത് നല്ലതാകും… ഒരുപാട് ലേറ്റ് ആയാൽ വായിക്കാൻ മൂഡ് കാണില്ല… ഇതിനെ പറ്റി പറയാൻ ആണേൽ നർമത്തിൽ ചാലിച്ചു ജീവിതത്തിൽ നടന്ന സംഭവം പോലെയുണ്ട്… ബ്രോയുടെ കഥയിൽ എല്ലാം ജീവിതം ആണെന്ന് തോന്നി പോകുന്ന ഫീൽ ഉണ്ട്… ❤️

    1. ജെയ്സൻ

      താങ്ക്സ് ബ്രോ❤️, അറിയാതെ പറയാതെ ഉടനെ വരും… മുഴുവൻ ചാപ്റ്ററും complete ചെയ്തു ഷെഡ്യൂൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്… താമസിച്ചത് മനഃപൂർവ്വമല്ല, ഫോൺ damage ആയി… ഇപ്പൊ പുതിയത് വാങ്ങി… എഴുത്തു തുടങ്ങി…. അതിന്റെ ഇടയിൽ ഒരു കുഞ്ഞികഥ …

    1. ജെയ്സൻ

      ?

  5. ഗരുഡാകരി…. എല്ലാ vacations ഇലും അവിടെ പോകുമായിരുന്നു… iniyennano..

    1. ജെയ്സൻ

      നിങ്ങളായിരുന്നോ നാട്ടുകാരാ ആ കുതിരപ്പടയാളി??

      1. Heyy.. ഞാന്‍ പോകുന്നത് പകല്‍ വെളിച്ചത്തില്‍. അവിടത്തെ ഷാപ്പ് kaananayu ചില ചങ്ങാതിമാരും കൂടെ kootti

        1. ജെയ്സൻ

          ഹാവൂ സമാധാനമായി, അന്ന് ആ ലൈറ്റ് വെട്ടത്തിൽ പടയാളിയെ വ്യക്തമായി കണ്ടില്ല…. അതാട്ടോ?

  6. വിശ്വനാഥ്

    ഈ പടവലം നല്ലയാ. പച്ചേ ചന്തേലു വെള്ളരി ചേന വാങ്ങാൻ കുഞ്ഞു കുട്ടികള് വരുന്നെയാ. അവരെ കാണിച്ചു കൊടുക്കല്ലും ?? പോക്സോ അടിച്ചു അണ്ണാക്കിൽ തരും

    1. ജെയ്സൻ

      ☺️☺️ ആവശ്യമുള്ളവർ വായിക്കട്ടെ ചേട്ടാ…..

Comments are closed.