“പിണക്കമൊന്നും വേണ്ടാ ഉപ്പ ഇന്നുതന്നെ നിനക്ക് സൈക്കിൾ വാങ്ങിത്തരും”
“അല്ലെങ്കിലും എനിക്ക് വേണ്ടതൊക്കെ ഉപ്പ വാങ്ങിത്തരാറുണ്ടല്ലോ, എനിക്ക് വിഷമമൊന്നും ഇല്ല” എന്ന് മോനും.
പുറത്തു മാത്രമല്ല ഞങ്ങളുടെ ഉള്ളിലും പ്രകാശം പരക്കുന്നുണ്ടായിരുന്നു.
മൊബൈലിലെ ഒരു നോട്ടിഫിക്കേഷൻ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി, പണ്ടെന്നോ എഴുതിയ ഒരു സ്റ്റാറ്റസിന് ഒരാളുടെ കമന്റ്.
ആ വരികൾ ഞാനൊന്ന്കൂടെ വായിച്ചു.
“ഇന്നെൻ കൈകുമ്പിൾ നിറയെ മുത്തു മണികൾ ഉണ്ടെന്നിരുന്നാലും
അന്നു കിട്ടാതെ പോയ മഞ്ചാടി കുരുവിന് പകരമാവില്ലിതൊന്നും…”
ഉണ്ടാകാം എല്ലാവരുടെ ഉള്ളിലും അന്നെന്നോ കിട്ടാതെ പോയ കുഞ്ഞാഗ്രഹങ്ങളുടെ ചെറുചീളുകൾ.