കുഞ്ഞാവ [ആദിദേവ്] 87

ഇതുകേട്ട് സരിതയുടെ മുഖത്ത് നാണത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതെന്തിനാണെന്ന് പാവം കണ്ണന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല…

“മോനേ… എന്നും അമ്പോറ്റിയോട് പ്രാർത്ഥിച്ചോ കേട്ടോ.. നല്ലൊരു കുഞ്ഞാവയെ കിട്ടാൻ…” അച്ഛമ്മ.

“ആ”

അവൻ സന്തോഷത്തോടെ തലകുലുക്കി.

സരിത പിന്നീട് ഭർത്താവ് സജീവ് വിളിച്ചപ്പോൾ കണ്ണന് കുഞ്ഞാവയെ വേണമെന്ന് പറഞ്ഞത് അയാളെ അറിയിച്ചു. അടുത്തെങ്ങും ലീവില്ലെന്ന് അയാൾ അവളോട് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ എന്നും കണ്ണന്റെ കുഞ്ഞാവയേക്കിട്ടാനുള്ള പ്രാർത്ഥന ആ വീട്ടിലുള്ള എല്ലാവരും കണ്ടു. അവന്റെ ആത്മാർത്ഥത എല്ലാവർക്കും മനസ്സിലായി.

അമ്മയും സരിതയും മാറിമാറി സജീവിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ അയാൾ ലീവിന് വന്നു. പോകുന്നതിന് മുൻപേ തന്നെ കണ്ണന്റെ കുഞ്ഞാവയെ സമ്മാനിച്ചിട്ടാണ് അയാൾ മടങ്ങിയത്.

കാണെക്കാണേ തന്റെ അമ്മയുടെ വയർ വീർത്തുന്തി വരുന്നത് കണ്ണനൊരു കൗതുകമായി ആദ്യം തോന്നി. അവൻ എപ്പോഴും അമ്മയെ വിടാതെ ചുറ്റിപ്പറ്റി നിന്നു. ആ വീർത്ത വയറിൽ തലോടി കുഞ്ഞാവയോട് സംസാരിക്കാനും ഉമ്മകൊടുക്കാനും അവന് വലിയ താൽപര്യമാണ്. അവൻ എപ്പോഴും അമ്മയോടൊപ്പം തന്നെ നിന്നു. അമ്മക്ക് വയ്യ എന്ന് മനസ്സിലാക്കി പതിവ് കുസൃതികളൊന്നും കാട്ടാതെ അവൻ നല്ല കുട്ടിയായി നിന്ന കുറച്ച് മാസങ്ങളാണ് പിന്നീട് കടന്നുപോയത്.

അങ്ങനെയിരിക്കെ മാസങ്ങൾ കൊഴിഞ്ഞുപോയി. സരിതക്കിത് ഏഴാം മാസമാണ്. അതിന്റേതായ പല ബുദ്ധിമുട്ടുകളും അവൾ അനുഭവിച്ചിരുന്നു. നടുവേദന, കാൽവേദന, ക്ഷീണം അങ്ങനെ പല ബുദ്ധിമുട്ടുകളിലൂടെ അവൾ കടന്നുപോയി. പെട്ടെന്നൊരു ദിവസം കണ്ണനൊരു സംശയം…

“അമ്മേ…”

“എന്താടാ മുത്തേ?”

അവന്റെ കുഞ്ഞിത്തലയിൽ തലോടി സരിത ചോദിച്ചു.

“അമ്മേ… കുഞ്ഞാവ എന്നാ വരാ? ഞാൻ സ്‌കൂളിലെ കൂട്ടുകാരോടൊക്കെ പറഞ്ഞു എന്റെ അമ്മേടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്ന്..”

“ഉടൻ വരും മോനൂ… ആഹാ! മോന് എങ്ങനത്തെ വാവയാ വേണ്ടേ? അനിയൻ വാവയോ അനിയത്തി വാവയോ?”

“അനിയൻ വാവ ആണെങ്കി എന്റൂടെ കളിക്കാൻ ഒക്കെ വരും… അനിയത്തി ആണേലും സാരൂല്ല… എന്നെ ചേട്ടാന്ന് വിളിക്കൂല്ലോ?”

കണ്ണന്റെ തിരിച്ചറിവിൽ അവൾക്കഭിമാനം തോന്നി.

എട്ടാം മാസം അവസാനം ആയപ്പോളേക്കും വേദന തുടങ്ങിയ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നല്ലൊരു ചുന്ദരി വാവക്ക് കണ്ണന്റെ അമ്മ ജന്മം നൽകി. പൂപോലുള്ള ഒരു ചുന്ദരി കുട്ടി. എങ്കിലും മാസം തികയാതെ പ്രസവിച്ചതിനാൽ കുറച്ചുദിവസം അമ്മയെയും കുഞ്ഞിനെയും നിരീക്ഷണത്തിൽ വച്ചതിന് ശേഷം ആണ് റൂമിലേക്ക് മാറ്റിയത്. കണ്ണൻ എല്ലാദിവസവും കുഞ്ഞാവയെ കാണാൻ നിർബന്ധം പിടിച്ചെങ്കിലും സാധിച്ചില്ല. ഇതിനകം സജീവൻ ലീവിൽ കുഞ്ഞിനെ കാണാൻ വന്നിരുന്നു. ഒടുവിൽ റൂമിലേക്ക് മാറ്റിയപ്പോൾ കണ്ണന്റെ മുഖത്തെ സന്തോഷം കണ്ട് എല്ലാവരുടെയും കണ്ണു നിറഞ്ഞു. അവൻ എപ്പോഴും അമ്മയെയും തന്റെ കുഞ്ഞിപ്പെങ്ങളെയും ചുറ്റിപ്പറ്റി തന്നെ നിന്നു.

അങ്ങനെ അവർ ഒന്നിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയും വളർന്നുവന്നു. അമ്മു എന്നാണ് വാവക്ക് പേരിട്ടത്. കണ്ണൻ ഒപ്പം കളിക്കാൻ ഒരു അനിയനെ ആണ് ആഗ്രഹിച്ചിരുന്നതെങ്കിലും ഒടുവിൽ അവനു കിട്ടിയ അനിയത്തി അവനെക്കാൾ കുറുമ്പിയും ചട്ടമ്പിയുമാണ്.. അവനോടൊപ്പം എന്തിനും അമ്മുവും മുന്നിൽ തന്നെ കാണും. അതിപ്പോ കളിക്കാനായാലും തല്ലുകൊള്ളിത്തരത്തിനായാലും.

കണ്ണന് അമ്മുവോ അമ്മുവിന് കണ്ണനോ ഇല്ലാതെ പറ്റില്ലായിരുന്നു. പരസ്പരം അത്രക്കിഷ്ടമാണ് രണ്ടുപേർക്കും. സ്നേഹിച്ചും തല്ലുകൂടിയും കണ്ണനും അവന്റെ കിലുക്കാംപെട്ടി പെങ്ങൾ അമ്മുവും വളർന്നുവന്നു…

ശുഭം

©ആദിദേവ്‌

38 Comments

  1. Short & Simple. But really beautiful!!!

  2. M.N. കാർത്തികേയൻ

    ആദി ദേവ് എന്നു പേരുള്ള വേറെ ഒരുത്തനെ എനിക്കറിയാം.എഫ്.എഫ്.സി യിലുള്ള. ആളൊരു രസികനാണ്.പ്രാസം ട്രോൾ ഒക്കെ ഉള്ള. പറഞ്ഞു വന്നത് താനും കിടുവാണ്

    1. ആദിദേവ്

      താങ്ക്സ് മുത്തേ…??

  3. ഇപ്പോളാ വായിച്ചത്…. നന്നായിട്ടുണ്ട്..

    1. ആദിദേവ്

      DK ????

  4. ❤️❤️❤️❤️❤️❤️

    1. ആദിദേവ്

      ?❤?❤?❤

  5. ജീനാ_പ്പു

    ഈ കഥ കണ്ണനെ മാത്രമല്ല വായനക്കാരെയും സന്തോഷപ്പെടുത്തി ? അഭിനന്ദനങ്ങൾ ? ആദി ബ്രോ ??

    1. ആദിദേവ്

      ജീനാപ്പു മുത്തേ ????? നിന്റെ നല്ലവാക്കുകൾക്ക് ഒത്തിരി നന്ദി..

      സ്നേഹത്തോടെ
      ആദിദേവ്

  6. ആദ്യമേ തന്നെ സോറി. തിരക്കിലായിരുന്ന കാരണം ആർക്കും റിപ്ലൈ തരാൻ പറ്റിയില്ല… വൈകാതെ എല്ലാവരുടെയും കമന്റിന് റിപ്ലൈ തരുന്നതായിരിക്കും???

    1. ആദിദേവ്

      അണ്ണോയ്???❤❤

  7. machane…polichu adukkii..suuuper……

    1. ആദിദേവ്

      താങ്ക്സ് Porus ബ്രോ.. ?❤?❤

  8. 2 പേജിൽ ഒരുപാട് സന്തോഷം നിറച്ചു നന്നായിരുന്നു ❤️

    1. ആദിദേവ്

      പി വി മുത്തേ…??❤❤❤ ഒത്തിരി സന്തോഷം…

  9. ഖുറേഷി അബ്രഹാം

    കണ്ണന്റെ ആഗ്രഹം ഒക്കെ കൊള്ളാം ചെറു
    പ്രായമല്ലേ അവന് മനസ്സിൽ അങ്ങനെ ഒക്കെ തോന്നും പക്ഷെ വലുതായി കഴിഞ്ഞ അവളായിരിക്കും അവന് ഏറ്റവും വലിയ പാര എന്നത് ചെറുപ്പത്തിലേ മനസിലാകില്ലല്ലോ, ചെറുപ്പത്തിൽ ഒക്കെ ഭയങ്കര രസമായിരിക്കും കളിക്കാനും തല്ലു കൂടാനും ഒക്കെ പക്ഷെ വലുതായ എന്റെ പൊന്നോ സഹിക്കാൻ പറ്റില്ല. ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാ. സാധാരണ ഗതിയിൽ എന്റെ പെങ്ങൾ എനിക് വലിയ പ്രേശ്നമില്ല യെങ്കിലും പാറയാണ്.
    ഇപ്പൊ എന്റെ സ്ഥിതി ഭയങ്കര ദയനീയമാണ്. ഒരാക്സിഡന്റ് പറ്റി കിടപ്പില്ല വലത് കയ്യൊഴിച്ചു പിന്നെ ചിലഭാങ്ങളും ഒഴിച്ചു ശരീരത്തിൽ പല ഭാഗത്തും പരിക്ക. അതാ കുരിപ്പ്‌ മുതലാകുകയാ എന്റെ മേത്ത്‌ ഇപ്പൊ അവൾ കാവടിയാട്ടം ചെയ്യുകയ അറിയോ, ഹോ എന്റെ കഷ്ട്ട കാലം.

    ഇങ്ങനെ ഒക്കെ ആണെങ്കിലും സ്നേഹം ഉണ്ട് കേട്ടോ വിളിച്ച അപ്പൊ എന്റെ അടുത്തേക്ക് ഓടി വരും ഞാൻ പറയുന്നത് എല്ലാം ചെയ്ത് തരികയും ചെയ്യും, അവൾക് ഞാനല്ലേ ഏട്ടനായി ഉള്ളു.

    ഖുറേഷി അബ്രഹാം,,,,

    1. ആദിദേവ്

      ഖുറേഷി ബ്രോ,

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ആദ്യമേ തന്നെ ഒത്തിരി സന്തോഷം. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു പരിധി വരെ സത്യമാണ്. എന്നിരുന്നാലും ഇങ്ങനെയൊന്ന് ചിന്തിച്ചു നോക്കൂ… ഒരു പെൺകുട്ടി, അവളുടെ ജനിച്ചുവളർണ്ണ വീട്ടിൽ, അവളുടെ സ്വന്തം ഏട്ടനോടല്ലാതെ വേറെ ആരോടാണ് ഈവക കുസൃതിയും കുറുമ്പുമൊക്കെ കാട്ടുക? അതവർ നമ്മോടെടുക്കുന്ന ഒരമിത സ്വതന്ത്ര്യമാണ്. മറ്റെവിടെയെങ്കിലുമോ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെയടുത്തോ എടുക്കാത്ത ഒരു സ്വാതന്ത്ര്യം. അപ്പോ ആവുന്ന കാലത്ത് ഒരു പരിധി വരെ അതാസ്വദിക്കുകയും അനുവദിക്കുകയും ചെയ്യൂ..

      ഈ പാര ഒക്കെ എല്ലായിടത്തും ഉള്ളത് തന്നെ. അതിന് സഹോദരൻ എന്നോ സഹോദരി എന്നോ ഉള്ള വ്യത്യാസമില്ല..?? താങ്കളുടെ അനുഭവം പോലെ നമുക്കൊരു ആപത്ത് അല്ലെങ്കിൽ ദുരനുഭവം ഉണ്ടാവുന്ന സമയത്ത് അവരുടെ ശരിക്കുള്ള സ്നേഹവും കരുതലും നമുക്ക് തിരിച്ചറിയാനാവും. താങ്കൾ വേഗം തന്നെ പൂർണ്ണ ആരോഗ്യവാൻ ആകട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.

      എന്ന് സ്വന്തമായി സഹോദരി ഇല്ലാത്ത ഒരു സഹോദരൻ?…

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്??

      1. ഖുറേഷി അബ്രഹാം

        ദേവെ നീ പറഞ്ഞത് ശെരിയാണ്, ഞാൻ അത്യം കമന്റിട്ടത് എന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആയത് കൊണ്ടാണ്. ഈ പാര വെപ്പ് എന്നുള്ളത് ആത്യം തുടങ്ങുന്നത് ഞാനാ അതിന് തിരിച്ചടിയായി കിട്ടുന്നതാണ് അവളുടെ പാര വെപ്പ്. ഞങ്ങളുടെ അടികൂടൽ കണ്ടാൽ അമ്മ ഞങ്ങളെ രണ്ടു പേരെയും തല്ലും അതൊന്നും ഞങ്ങള്ക് വിഷയമല്ല. അവസാനം അമ്മ തോറ്റു പോകേണ്ടി വരും അതാണവസ്ഥ. ഈ പാരാ വെപ്പ് എന്നുള്ളത് ഞങ്ങടെ ഇടയിൽ വരുന്നത് തന്നെ സ്നേഹ കൂടുതൽ കൊണ്ട. അതുണ്ടങ്കിലേ ഒരു രസമുള്ളൂ. എന്തായാലും അവളുടെ കല്യാണം കഴിഞ്ഞ ഇതൊന്നും പറ്റില്ല. ഒരു ദിവസം തന്നെ കണ്ടില്ലെങ്കി തന്നെ ഭയങ്കര മിസ്സിങ്ങാ അപ്പൊ കല്യാണം കഴിഞ്ഞു പോയാലുള്ള സ്ഥിതിയോ ആലോചിക്കാൻ തന്നെ വയ്യ. athond തന്നെ അവളെ ഇപ്പൊ തന്നെ കല്യാണം കഴിപ്പിച്ചു വിടേണ്ടന്ന് അച്ഛനോട് ആദ്യമേ പറഞ്ഞിരിക്കുവാ ഞാൻ.

        അതിനൊക്കെ പുറമെ എനിക് ആക്സിഡന്റ് പറ്റിയപ്പോ അവൾ എന്നോട് പറഞ്ഞതെന്താണെന്നോ. എന്നെ കാണാൻ വരുന്നവർ കൊണ്ട് വരുന്ന ഫ്രൂട്സും ( ബൂസ്റ്റും- അവൾ പറഞ്ഞതാണ് എന്നെ പിരി കേറ്റാൻ ) ഒക്കെ അവൾ ഒറ്റക്കിരുന്ന് കഴിക്കുമെന്ന്. അവളുടെ വിചാരം ഞാൻ പ്രസവിച്ചു കിടക്കുക ആണെന്ന. അമ്മാതിരി ഐറ്റം ആണ് മോനെ വീട്ടിലുള്ളത്.

        ഖുറേഷി അബ്രഹാം,,,,,,

        1. ആദിദേവ്

          ആഹാ! അടിപൊളി ???? ഇതുപോലൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.? Anyway, wishing you both all the very best??❤?

          ആദിദേവ്

  10. എല്ലാവർക്കും അറിയുന്ന കാര്യം എഴുതിയപ്പോൾ നല്ല രസാവഹമായിരുന്നു…

    1. ആദിദേവ്

      ഈ നല്ലവാക്കുകൾക്ക് ഒത്തിരി നന്ദി…??

  11. ആദി ബ്രോ… വളരെ നന്നായിരുന്നു… താങ്കളുടെ എഴുത്തിനെ കുറിച്ച് കൂടുതൽ പറയാൻ ഒന്നുമില്ല ❤️.. രണ്ടു താളുകളിൽ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും വർണ്ണം വിതറാൻ ആയിട്ടുണ്ട്… മുൻവിധി ഇല്ലാതെ വായിച്ചത് കൊണ്ടു ഒരുപാട് ഇഷ്ടമായി ❤️?

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജീവൻ ബ്രോ… ??

  12. സുജീഷ് ശിവരാമൻശുഭദിനം

    ♥️♥️♥️♥️♥️

    1. ആദിദേവ്

      ?❤❤❤

  13. പ്രിയ ആദിദേവ്, നല്ലൊരു കഥ. ആകെ രണ്ടു പേജ്. അതിത്തിരി കൂട്ടാമായിരുന്നു. കഥ വായിച്ചപ്പോൾ എന്റെ മക്കളുടെ കാര്യം ഓർത്തുപോയി. മോളെ പ്രസവിച്ചപ്പോൾ അടുത്ത ദിവസം മൂന്നു വയസ്സുള്ള മകൻ എന്നെ അബുദാബിയിലേക്ക് വിളിച്ചു പറഞ്ഞത് അച്ചേ കുഞ്ഞാവ എന്നെ ഓപ്പച്ചീ എന്ന് വിളിച്ചു കുറേ വർത്താനം പറഞ്ഞു എന്ന്. ഈ കഥ വായിച്ചപ്പോൾ അതെല്ലാം ഓർത്തുപോയി. Thanks Dear.
    Regards.

    1. ആദിദേവ്

      ഒത്തിരി സന്തോഷം ഹരിദാസ് ഏട്ടോയ്?? താങ്കളെ ഓർമകളുടെ മലർമഞ്ചലിലേറ്റി ഗതകാലത്തിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനായി. ഇതിൽപ്പരം സന്തോഷം വേറെയില്ല. ഈ സ്നേഹത്തിനും സപ്പോർടിനും പകരം ഒത്തിരി സ്നേഹം മാത്രം.. അടുത്ത കഥയിൽ കാണും വരേക്കും ബൈ..

      സ്നേഹത്തോടെ
      ആദിദേവ്

  14. കണ്ണന്റെ സന്തോഷം വല്ലാതങ്ങു വിവരിക്കുന്നത് കണ്ടപ്പോൾ മനസ്സിലൊരു മുന്കരുതലോടെയാണ് വായിച്ചത്??
    നന്നായി എഴുതി..ഇഷ്ടപ്പെട്ടു???
    ഒരനിയനോ അനിയത്തിയോ ഇല്ലാത്തതിന്റെ സങ്കടം എനിക്കറിയാം..?? അല്ലെങ്കിൽ വീട്ടിലെ പണികളൊക്കെ കുറെ അവർക്ക് കൊടുക്കാമായിരുന്നു, അല്ലേൽ അവരെ ജോലിക്ക് വിട്ടു സമാധാനമായി വീട്ടിൽ ഇരിക്കായിരുന്നു???

    1. ആദിദേവ്

      ഒത്തിരി സന്തോഷം ആദി..

      \\\\ഒരനിയനോ അനിയത്തിയോ ഇല്ലാത്തതിന്റെ സങ്കടം എനിക്കറിയാം..?? അല്ലെങ്കിൽ വീട്ടിലെ പണികളൊക്കെ കുറെ അവർക്ക് കൊടുക്കാമായിരുന്നു, അല്ലേൽ അവരെ ജോലിക്ക് വിട്ടു സമാധാനമായി വീട്ടിൽ ഇരിക്കായിരുന്നു???\\\\

      wow???

  15. ജോനാസ്

    നാനായിട്ടുണ്ട് ഇഷ്ടായി നല്ലോണം ഇഷ്ടായി ??

    1. താങ്ക്സ് ജോനാപ്പീ????

  16. ❤️❤️❤️❤️❤️

  17. ❣️❣️❣️

Comments are closed.