അന്ന് തൊട്ടാണ് അച്ചൻ ഉണ്ണിയെ സ്കൂളിൽ കൊണ്ട് വിടാൻ തുടങ്ങിയതും തിരിച്ച് സ്‌കൂളിൽ നിന്ന് വീട്ടിലേക് കൂട്ടുന്നതും.അമ്മ വിളിക്കാൻ വരുന്നതാണ് ഉണ്ണിക്ക് കൂടുതൽ സന്തോഷം . അമ്മയോട് പറയാതെ തന്നെ അവന് അമ്മ ഫ്രൂട്ട് സലാഡും,ഷെയ്ക്കും,ഫലൂഡയും, ബിരിയാണിയും ഒക്കെ വാങ്ങികൊടുക്കും. റോക്കിക്കും എന്തെങ്കിലും വാങ്ങിയിട്ടേ വീട്ടിലേക്ക് പോകു. റോക്കിയോട് അത്ര അടുപ്പമാണ് ഉണ്ണിക്കുള്ളത്. റോക്കിയും വീടിന് അകത്ത് തന്നെയാണ് താമസം.
റോക്കിക്ക് ഉണ്ണിയോടുള്ള സനേഹം കൊണ്ടാണെന്ന് തോന്നുന്നു അവന്റെയൊപ്പം ഈ മഴകൊള്ളുന്നത്. അതോ ഉണ്ണിയുടെ ചിന്ത റോക്കിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടോ? ഒരു മനുഷ്യനും അവന്റെ മൃഗവും തമ്മിലുള്ള ധാരണയും സനേഹവും മറ്റൊരാൾക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറമായിരിക്കും . ഉണ്ണിയും റോക്കിയും അതുപോലെയാണ്. വീട്ടിൽ ആരെക്കാളും പ്രിയം റോക്കിക്ക് ഉണ്ണിയോടാണ്.
ഒരു രണ്ടാം ശനിയാഴ്ച്ച, ‘ ടു കിൽ എ മോക്കിംബേർഡ്’ എന്ന് പുസ്തം വായിക്കുന്നതിനടയിലാണ് അവൻ പുറത്തേക്ക് ഒന്ന് നോക്കുന്നത്. വീടിന് അപ്പുറത്തുള്ള പ്ലാവിന്റെ ചില്ലയിൽ രണ്ട് മൈനകൾ ഇരിക്കുന്നത് ശ്രദ്ധിക്കുന്നത്. അവരുടെ മഞ്ഞ ചുണ്ടിൽ ചെറിയ ചുള്ളിക്കൊമ്പുകൾ അപ്പു കാണുന്നത്. അപ്പുവിന്റെ മുഖത്ത് ഒരു ചിരി പരന്നു.
“റോക്കി ലുക്ക് ദാറ്റ്” ആ മൈനകൾക്ക് നേരെ വിരൽ ചൂണ്ടി. തറിയിലേക്ക് താട കൈയ്യും നീട്ടി കിടന്ന റോക്കി കണ്ണുക്കളിലെ ക്ഷീണം ഒന്ന് അടച്ച് തുറന്ന് കഴുത്ത് പൊക്കി ഉണ്ണി വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കി.
“അവർ കൂടുണ്ടാക്കാൻ പോവാന്ന് തോന്നുന്നു.. ”
“ദൈവമേ അവർ അവിടെ കൂട് കൂട്ടണെ” ഉണ്ണി പ്രാർത്ഥിച്ചു. അവൻ അടുത്ത ദിവസം തന്നെ ഒരു ബൈനോകുലർ വാങ്ങി.
ഉണ്ണിയുടെ പ്രാർത്ഥന ഫലിച്ചു . മൈന ആ പ്ലാവിൽ കൂടു കൂട്ടാൻ തുടങ്ങി. ഉണ്ണി മൈന ചുള്ളിക്കമ്പുകൾ ചുണ്ടിലും കാലുകളിലും മുറിക്കെ പിടിച്ച് ചിറകടിച്ച് പറക്കുന്നത് ആകാക്ഷയോടെ നോക്കിയിരിക്കും. മൈനകൾ പരസ്പരം ശബ്ദമുണ്ടാകുന്നത് ഉണ്ണി അന്റേതായ രീതീയിൽ വ്യാഖ്യാനിക്കും. മൈനകളൂടെ രാപ്പകൾ പരിശ്രമം, ഒരാഴ്ച്ചക്ക് ശേഷം ഒരു കൂട് പ്ലാവിലെ അംഗമായി. മൈനകൾ രണ്ടും കൂട്ടിൽ ഒരിമിച്ച് ഇരിക്കുന്നത് ഉണ്ണിയ്ക്ക് അതിയായ സന്തോഷം നൽകി.
പത്ത് ദിവ്സങ്ങൾക്ക് ശേഷം ഒരു മൈന കൂട്ടിൽ നിന്ന് എങ്ങും പോവാതെ ഇരിക്കുന്നു. “എന്ത് പറ്റി?” ഉണ്ണി ആലോചിച്ചു ഇനിയെന്തെങ്കിലും അസുഖം? അല്ല പെട്ടന്നണ് അവന് ക്ലിക്കായത്. “റോക്കി അത് മുട്ട്ക്ക് അടയിരിക്കുവാണെന്നാട്ടോ തോന്നുന്നെ” ഉണ്ണിയുടെ വീട്ടിൽ ഒരു അംഗം വരുന്നപോലെയുള്ള ത്രിൽ ആയിരുന്നു അവന്. അവൻ ഇടക്കിടെ ബൈനോകോളറിൽ കൂടെ സൂക്ഷിച്ച് നോക്കും എന്തെലു കാണാൻ പറ്റുന്നുണ്ടോ എന്ന്. ഇല്ല.