കൊൽക്കത്ത തീസീസ് 8

“സര്‍ ക്ഷമിക്കണം , എനിക്ക് ഫുഡ്‌ബോളിനെ ചതിക്കാന്‍ആകില്ല ,”
മത്സരശേഷം തന്‍റെ കാലുപിടിച്ചു ക്ഷമചോദിച്ച കാര്‍ത്തിക്കിന്റെ വാക്കുകള്‍ സംഭവിച്ച കോടികളുടെ നഷട്ടത്തിന്റെ കിലുക്കത്തിനിടയില്‍ തനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല…………..
രണ്ടുദിവസങ്ങള്‍ക്ക് ശേഷമൊരു പ്രഭാതത്തില്‍ ,വാഹനാപകടത്തില്‍ യുവഫുഡ്‌ബോള്‍ താരം കാര്‍ത്തിക്ക്മിശ്രയുടെ രണ്ടുകാലുകളും മുറിച്ചുമാറ്റി എന്ന വാര്‍ത്ത പത്രങ്ങളില്‍ നിറഞ്ഞപ്പോള്‍, വിജയിച്ച സിനിമയുടെ സംവിധായകന്‍റെ മുഖഭാവമായിരുന്നു തനിക്ക് …..
ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ഇനിയൊരിക്കലും തനിക്ക് പന്ത്തട്ടാന്‍ ആകില്ല എന്ന വസ്തുതയോടു പൊരുത്തപ്പെടാനാവാതെ കാര്‍ത്തിക്ക് ജീവിതം അവസാനിപ്പിച്ചപ്പോള്‍ , ആ യുവഫുഡ്‌ബോള്‍താരത്തിന്‍റെ ശരീരത്തില്‍ ആദ്യത്തെ റീത്ത് വെച്ചതും താന്‍ തന്നെ “.
ഏഴുത്ത് തല്‍ക്കാലത്തെക്ക് നിര്‍ത്തി പേനയും ഡയറിയും മേശപ്പുറത്ത് തന്നെ വെച്ച് ജാലകവാതിലിലുടെ പുറത്തേക്ക് നോക്കുമ്പോള്‍,
“ഫുഡ്‌ബോളിനെ ഒറ്റുകൊടുത്ത , തങ്ങളുടെ ഫുഡ്‌ബോള്‍ പ്രണയത്തെ വിറ്റ് കാശാക്കിയ അബനീഷ്റോയിക്ക് മാപ്പില്ല ”
എന്ന പ്ലക്കാര്‍ഡുകളുമായി ഫുഡ്‌ബോള്‍ പ്രേമികളുടെ പ്രകടനം ദൂരേന്നു കടന്നുവരുന്നുണ്ടായിരുന്നു…………………
അബനീഷ് തിരികെ പേനകയ്യിലെടുത്ത് തിടുക്കത്തില്‍ വീണ്ടും അക്ഷരങ്ങള്‍ കുത്തികുറിച്ചു………………
” കുറ്റവിചാരക്കും,ശിക്ഷകള്‍ക്കും കാത്ത് നില്‍ക്കാതെ , പഴയ റെയില്‍വേ കോളനിയിലെ പത്ത് വയസ്സുകാരന്‍റെ മനസ്സോടെ ഞാന്‍ യാത്രയാവുന്നു, ഫുഡ്‌ബോളിനോട് ,ഫുഡ്‌ബോള്‍ പ്രേമികളോട്, കാര്‍ത്തിക്കിനോട്‌, ജൂഹിയോട് ,എല്ലാത്തിനുമുപരി വിടരുംമുമ്പേ ഞാന്‍ പിച്ചിയെറിഞ്ഞ ജൂഹിയുടെ ഏട്ടുവയസ്സുകാരി മോളോട് എല്ലാവരോടും മാപ്പ് “…….
ഡയറിയും,പേനയും മേശപ്പുറത്ത് വെച്ച് കരുതിവെച്ചിരുന്ന സയനൈഡ് ഗുളിക വിഴുങ്ങി കിടക്കയിലേക്ക് ചരിയുമ്പോഴും അബനീഷിന്‍റെ മനസ്സില്‍ ജൂഹിയുടെയും,മകളുടെയും, കര്‍ത്തിക്കിന്‍റെയുമൊക്കെ മുഖങ്ങള്‍ മങ്ങിയകാഴ്ച്ചകളായി നിറഞ്ഞിരുന്നു…………………….
അതെസമയം ഏറെ അകലെയല്ലാതെ രവീന്ദ്രസരോവര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സുപ്പര്‍ലീഗിലെ കേരളാബ്ലാസ്റ്റെര്സ് – അത്ലറ്റിക്കൊ ഡി കൊല്‍കത്ത ലീഗ് മത്സരത്തിനു തുടക്കം കുറിച്ച്കൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയിരുന്നു ……
കെ.ആര്‍.രാജേഷ്‌